Kollam Lightning Strike: വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു; ഗുരുതര പരിക്ക്
Kollam Nedumpana Lightning Strike: കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് ഇടിമിന്നലിൽ പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്തിൽ ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലം: നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റ് പരിക്ക്. ഇരുവരുടെയും ശരീരത്ത് കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് ഇടിമിന്നലിൽ പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്തിൽ ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിമിന്നലിൻ്റെ ആഘാതത്തിൽ ഇവരുടെ വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും, ഇലക്ട്രിക് വയറുകൾ കത്തിപ്പോവുകയും ചെയ്തതായാണ് വിവരം. മഴ കുറഞ്ഞ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഈ സമയത്താണ് അപകടം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് രരണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃ മാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയായിരുന്നു.
ALSO READ: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മഴ ശക്തമാകും
അതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടാവുകയായിരുന്നു. അവിടെ വച്ചാണ് അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റത്. ഇരുവരുടെയും നിലവിളി കേട്ടാണ് മറ്റുള്ളവർ അടുക്കളയിലേക്ക് ഓടിയെത്തിയത്. ഇവിടെ എത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ടാണ് അയൽവാസികളും ഓടിയെത്തിയത്. ഉടൻ തന്നെ ഇരുവരെയും നെടുമ്പന ടിബി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ കുഞ്ഞിന്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ നെടുമ്പന ഉഗ്രാംകുന്ന് ഭാഗത്ത് ശക്തമായ മഴയുണ്ടായിരുന്നു. കുറച്ച് നാൾ മുൻപും ഇതേ ഭാഗത്ത് ഒരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നതായി പ്രദേശവാസികൾ പറയുന്നു.
ഇടിമിന്നലുള്ളപ്പോൾ ശ്രദ്ധിക്കേണ്ടത്
- ഇടിമിന്നലുള്ള സമയത്ത് ടിവി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, ഇൻവെർട്ടർ തുടങ്ങിയവയുടെ പ്ലഗ്ഗുകൾ സോക്കറ്റിൽ നിന്ന് ഊരിയിടുക.
- ചാർജിൽ കുത്തിയിട്ട് മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ലാൻഡ് ലൈൻ ഫോണുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
- മിന്നലുള്ളപ്പോൾ കുളിക്കുന്നത്, പാത്രം കഴുകുന്നത്, കൈകഴുകുന്നത് എന്നിവ ഒഴിവാക്കുക. ലോഹ പൈപ്പുകളിലൂടെ മിന്നൽ പ്രവഹിക്കാൻ സാധ്യതയുണ്ട്.
- മിന്നലുള്ളപ്പോൾ ജനൽ, വാതിൽ, ഭിത്തി എന്നിവയോട് ചേർന്ന് നിൽക്കരുത്. ജനലുകളുടെ അഴികൾ ലോഹ നിർമ്മിതമായതിനാൽ അവയിൽ തൊടുന്നത് അപകടമാണ്. കുട, ഇരുമ്പ് വടികൾ, മറ്റ് ലോഹ വസ്തുക്കൾ എന്നിവ കൈവശം വെക്കരുത്.
English Summary:
Mother and child struck by lightning in Kollam provides the latest updates on the severe lightning accident in Nedumpana. The victims on under treatment at Thiruvananthapuram SAT hospital.