Kollam-Theni NH 183 Expansion: കൊല്ലം – തേനി ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നു; ആദ്യ റീച്ചിന് അന്തിമ അംഗീകാരം

Kollam-Theni NH 183 Expansion, Final Approval: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലകൾക്കും വിനോദസഞ്ചാരത്തിനും ഈ പാത വലിയ മുതൽക്കൂട്ടാകും.

Kollam-Theni NH 183 Expansion: കൊല്ലം - തേനി ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നു; ആദ്യ റീച്ചിന് അന്തിമ അംഗീകാരം

National Highway

Published: 

14 Mar 2026 | 09:00 PM

കൊല്ലം: ദക്ഷിണ കേരളത്തിന്റെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകു നൽകിക്കൊണ്ട് കൊല്ലം – തേനി ദേശീയപാത വികസനത്തിന്റെ ആദ്യ ഘട്ടത്തിന് കേന്ദ്ര സർക്കാരിന്റെ അന്തിമ അംഗീകാരം. പദ്ധതിയിലെ ആദ്യ റീച്ചായ കടവൂർ മുതൽ ആഞ്ഞിലിമൂട് വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിനാണ് ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം പച്ചക്കൊടി കാട്ടിയത്. കൊടിക്കുന്നിൽ സുരേഷ് എം.പി ആണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലം ജില്ലയിലെ കടവൂരിൽ നിന്ന് ആരംഭിച്ച് കുണ്ടറ, ഭരണിക്കാവ്, ചാരുംമൂട് വഴിയുള്ള ഭാഗം 24 മീറ്റർ വീതിയിൽ നാലുവരി പാതയായി വികസിപ്പിക്കും. ആദ്യ റീച്ചിൽ ഏകദേശം 58 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. പാതയിലെ വളവുകൾ പൂർണ്ണമായും നിവർത്തിക്കൊണ്ടായിരിക്കും നിർമ്മാണം. മുൻപ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാൻ ഇരുന്ന പദ്ധതി ഇപ്പോൾ ദേശീയപാത അതോറിറ്റി നേരിട്ടാണ് നടപ്പിലാക്കുന്നത്.

Also Read – വീട്ടിൽ ചന്ദനമുണ്ടോ? ഇനി ഉടമയ്ക്ക് വെട്ടി വിൽക്കാം, പുതിയ നിയമം എത്തി…

പദ്ധതിക്കായി പുതുക്കിയ 3എ നോട്ടിഫിക്കേഷൻ ഉടൻ പുറപ്പെടുവിക്കും. തുടർന്ന് കല്ലിടൽ, ഹിയറിംഗ്, പുനരധിവാസം എന്നീ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലകൾക്കും വിനോദസഞ്ചാരത്തിനും ഈ പാത വലിയ മുതൽക്കൂട്ടാകും. മധ്യകേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ഈ പ്രധാന പാത യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കം സുഗമമാകുകയും സാമ്പത്തിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി