Kottarakkara Tipper Truck Crash: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി; മൂന്ന് മരണം

Kottarakkara Neeleswaram Accident: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു. മരിച്ചവരില്‍ ഹരിലാല്‍ (54), അജയകുമാര്‍ (45), പാര്‍ത്ഥിപ് (15) എന്നിവരെ തിരിച്ചറിഞ്ഞു. അപകടസമയത്ത് എട്ടു പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ടിപ്പറിനടിയില്‍പെട്ടെന്നാണ് പ്രാഥമിക വിവരം.

Kottarakkara Tipper Truck Crash: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി; മൂന്ന് മരണം

പ്രതീകാത്മക ചിത്രം

Updated On: 

23 Jun 2026 | 12:46 PM

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു. മരിച്ചവരില്‍ ഹരിലാല്‍ (54), അജയകുമാര്‍ (45), പാര്‍ത്ഥിപ് (15) എന്നിവരെ തിരിച്ചറിഞ്ഞു. അപകടസമയത്ത് എട്ടു പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ടിപ്പറിനടിയില്‍പെട്ടെന്നാണ് പ്രാഥമിക വിവരം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി ബോള്‍ (15), ടിപ്പര്‍ ഡ്രൈവര്‍ നിസാം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ രണ്ട് പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ മെഡിസിറ്റിയിലും, ഒരാള്‍ ഗോകുലം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി വെന്റിലേറ്ററിലാണെന്നാണ് വിവരം.

മരണപ്പെട്ടവരില്‍ ഹരിലാല്‍ ട്യൂട്ടോറിയല്‍ അധ്യാപകനാണ്. മകനെ ബസ് കയറ്റിവിടാനാണ് അജയകുമാര്‍ എത്തിയത്. ലോറി അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ഇറക്കം ഇറങ്ങിവരുമ്പോള്‍ ബൈക്കിലിടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Also Read: ശിവപുരത്ത്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു

കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഫയര്‍ഫോഴ്‌സ് എത്തി ടിപ്പര്‍ ഉയര്‍ത്തിയതിന് ശേഷമാണ് മണ്ണിനടിയില്‍പെട്ടവരെ പുറത്തെടുത്തത്. ലോറിയുടെ അമിതവേഗതയാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

ലോറിയില്‍ ഉണ്ടായിരുന്ന മണ്ണ് ബസ് സ്‌റ്റോപ്പിലുണ്ടായിരുന്നവരുടെ മുകളിലേക്ക് മറിഞ്ഞു. തകര്‍ന്ന മതിലിന്റെയും, ബസ് സ്റ്റോപ്പിന്റെയും അവശിഷ്ടങ്ങളും ആളുകളുടെ ശരീരത്തിന് മുകളിലേക്ക് പതിച്ചു. രാവിലെ ഏഴിന് വരുന്ന ബസില്‍ കയറാന്‍ നിരവധി പേര്‍ സ്‌റ്റോപ്പില്‍ കാത്തുനില്‍പുണ്ടായിരുന്നു. ബസ് വരാന്‍ അല്‍പം വൈകി. പതിനഞ്ചോളം പേര്‍ സ്റ്റോപ്പിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചിലര്‍ ഓടി രക്ഷപ്പെട്ടു. മതിലിനോട് ചേര്‍ന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തില്‍പെട്ടത്. ലോറി മതിലിലേക്ക് പാഞ്ഞുകയറിയാണ് അപകടത്തില്‍പെട്ടത്.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര സാഹചര്യത്തെ നേരിടാന്‍ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. പൊലീസിനെ വെട്ടിച്ച് മണ്ണ് കടത്താനുള്ള ശ്രമമായിരുന്നോ എന്ന് സംശയിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല

ടിപ്പര്‍ ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. ഇയാള്‍ ഒരു മാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ഈ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം നേരത്തെയും പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ശരിയായ രീതിയിലാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.

English Summary

A speeding tipper truck overturned into a bus stop at Nileshwaram in Kottarakkara, killing three people and injuring five others. The deceased include a tutor, a parent, and a 15-year-old student, while several school students are among the injured. The truck first hit a motorcycle and then crashed into the bus shelter, trapping people under a massive mound of soil. Authorities revealed that the driver lacked a heavy vehicle license and the truck’s GPS was deliberately turned off.

Loading...
Unable to load recommendations.
Follow Us
Related Stories
Onam Celebration: അനന്തപുരിയിൽ ഓണവസന്തം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, ഉദ്ഘാടനം വൈകിട്ട്
Onam 2026: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഓണാഘോഷം പൊടിപൊടിക്കും
Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ…ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം
Kerala Weather Update: പൂരാടത്തിൽ പൂരം മഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇവിടെയെല്ലാം
Vehicle Modification : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം
Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം