AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ശിവപുരത്ത്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു

മട്ടന്നൂർ ശിവപുരത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചതായാണ് വിവരം. വയനാട്ടിൽ നിന്നും ഉംറ തീർത്ഥാടകരുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വാഹനത്തിനാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. ആളിക്കത്തിയ തീയുടെ ആഘാതത്തിൽ ബസിന് സമീപത്തുണ്ടായിരുന്ന ചില വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ശിവപുരത്ത്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു
Breaking Tv9 2 Malayalam3
Jayadevan AM
Jayadevan AM | Updated On: 23 Jun 2026 | 11:33 AM

കണ്ണൂർ: മട്ടന്നൂർ ശിവപുരത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചതായാണ് വിവരം. വയനാട്ടിൽ നിന്നും ഉംറ തീർത്ഥാടകരുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വാഹനത്തിനാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. ആളിക്കത്തിയ തീയുടെ ആഘാതത്തിൽ ബസിന് സമീപത്തുണ്ടായിരുന്ന ചില വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ഒത്തുചേർന്ന് തീ കെടുത്താനുള്ള തീവ്രശ്രമം നടത്തിയെങ്കിലും, അതിവേഗം പടർന്ന തീയിൽ ബസ് പൂർണ്ണമായി തന്നെ കത്തിയമരുകയായിരുന്നു.

ശിവപുരം മുസ്ലിം ലീഗ് ഓഫീസിന് സമീപത്തുവെച്ചായിരുന്നു ഈ നടുക്കുന്ന അപകടം അരങ്ങേറിയത്. വലിയൊരു ദുരന്തമാണ് ഇവിടെ ഒഴിവായത്; ബസിലുണ്ടായിരുന്ന യാത്രക്കാരായ തീർത്ഥാടകർ ആർക്കും തന്നെ യാതൊരുവിധ പരിക്കുകളും ഏറ്റിട്ടില്ല. യാത്രയ്ക്കിടയിൽ ബസിനുള്ളിൽ നിന്നും പുക ഉയരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് നിർത്തിയിടുകയായിരുന്നു. അപകടം മണത്ത യാത്രക്കാർ നിമിഷങ്ങൾക്കകം ബസിൽ നിന്നും അടിയന്തരമായി ഇറങ്ങി ഓടിയതിനാലാണ് വലിയൊരു ജീവഹാനി ഒഴിവായതും എല്ലാവരും സുരക്ഷിതരായതും.

Follow Us