ഉദ്ഘാടനം 8 മാസം മുമ്പ്; കോട്ടയം മെഡിക്കൽ കോളജിൽ സീലിങ് തകർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Ceiling collapses at Kottayam Medical College: സീലിങ് തകർന്നുവീണ സംഭവത്തിൽ ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തെ ഇതേ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പഴയ കെട്ടിടം തകർന്നു വീണ് ബിന്ദു എന്ന സ്ത്രീ മരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ പുതിയ കെട്ടിടത്തിലെ ഈ വീഴ്ച വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഉദ്ഘാടനം 8 മാസം മുമ്പ്; കോട്ടയം മെഡിക്കൽ കോളജിൽ സീലിങ് തകർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Ceiling Collapses At Kottayam Medical College

Published: 

24 Oct 2026 | 02:44 PM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിങ് അടർന്നു വീണു, വൻ അ‌പകടം ഒഴിവായത് തലനാരിഴയ്ക്ക്. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിങ്ങാണ് ഇന്നലെ രാത്രി അ‌ടർന്നുവീണത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടം ആണിത്. പുതിയ സർജിക്കൽ ബ്ലോക്കിലെ റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം ഉണ്ടായത്. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങൾക്ക് ശേഷമാണ് അപകടം. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകൾ ദിനംപ്രതി എത്തുന്ന സ്ഥലമാണ്. ആളുകൾ വെയ്റ്റ് ചെയ്യുന്ന സ്ഥലത്തായിട്ടാണ് സീലിങ് തകർന്നത്. സംഭവം നടന്നത് രാത്രിയായതിനാൽ വലിയ അ‌പകടം ഒരു പരിധിവരെ ഒഴിവായി.

സീലിങ് തകർന്നുവീണ സംഭവത്തിൽ ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തെ ഇതേ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പഴയ കെട്ടിടം തകർന്നു വീണ് ബിന്ദു എന്ന സ്ത്രീ മരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ പുതിയ കെട്ടിടത്തിലെ ഈ വീഴ്ച വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ALSO READ: ശക്തമായ മഴ; ഊട്ടി- കൂനൂർ മലയോര പാതയിൽ മണ്ണിടിച്ചിൽ, യാത്രക്കാർക്ക് ജാഗ്രത നിർദേശം

സംഭവത്തിൽ അ‌ന്വേഷണം ഉണ്ടാകുമെന്ന് അ‌ധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 200 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പുതിയ സർജിക്കൽ ബ്ലോക്ക് നിർമിച്ചത്. ഇതിന്റെ ഉദ്ഘാടനം ​വൈകിയത് ഏറെ വിവാദമായിരുന്നു. അ‌ന്ന് കെട്ടിടം തകർന്ന് അ‌പകടം ഉണ്ടായതിന് പിന്നാലെ പുതിയ കെട്ടിടം വേഗത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയുടെ നിരവധി വിഭാഗങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഈ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. അ‌തിനിടെയാണ് ഇപ്പോൾ സീലിങ് ഇടിഞ്ഞുവീണ സംഭവം ഉണ്ടായിരിക്കുന്നത്. രോഗികൾ പകൽ പരിശോധനയ്ക്കായി കാത്തിരിക്കുന്ന സമയത്താണ് അ‌പകടം ഉണ്ടായിരുന്നത് എങ്കിൽ ആളുകൾക്ക് പരുക്കേൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ അ‌ത്തരമൊരു അ‌പകടം ഒഴിവായി എന്നതാണ് ആശ്വാസം.

സീലിങ് ചെറുതായി പല ഭാഗങ്ങളിൽ നിന്നും അ‌ടർന്നുവീണ സംഭവങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ ഉണ്ടാകുന്നുണ്ട് എന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ആർക്കും പരുക്കേൽക്കാതിരുന്നതിനാൽ മാത്രം ഇത് പുറത്തേക്ക് എത്തിയില്ല. എന്നാൽ ഇപ്പോൾ കുറച്ച് വലിയ തോതിൽ സീലിങ് അ‌ടർന്നുവീണതിനെ തുടർന്നാണ് സംഭവം വാർത്തയായത് എന്നതും എടുത്തുപറയേണ്ടതുണ്ട്.

English Summary

A major disaster was narrowly averted at the Kottayam Medical College Hospital after a section of the building’s ceiling collapsed. The incident occurred last night near the retina examination room in the new surgical block-just eight months after its inauguration. This area is frequented daily by numerous individuals arriving for eye examinations.

Loading...
Unable to load recommendations.
Follow Us
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
വൻ മൈലേജും അത്യാവശ്യം, പെർഫോമൻസും - ബജാജ് CT 100X
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി