AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ooty- Coonoor Landslide: ശക്തമായ മഴ; ഊട്ടി- കൂനൂർ മലയോര പാതയിൽ മണ്ണിടിച്ചിൽ, യാത്രക്കാർക്ക് ജാഗ്രത നിർദേശം

Ooty- Coonoor Route Travel Restrictions: റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഊട്ടിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന സഞ്ചാരികളും പ്രദേശവാസികളും അടിയന്തര ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് ദുരന്തനിവാരണ സേനയും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Ooty- Coonoor Landslide: ശക്തമായ മഴ; ഊട്ടി- കൂനൂർ മലയോര പാതയിൽ മണ്ണിടിച്ചിൽ, യാത്രക്കാർക്ക് ജാഗ്രത നിർദേശം
Ooty Coonoor Image Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 24 Oct 2026 | 12:53 PM

ചെന്നൈ: തമിഴ്‌നാട്ടിലെ മലയോര മേഖലകളിൽ ശക്തമായ മഴ. ഇതിന് പിന്നാലെ ഊട്ടി-കൂനൂർ മലയോര പാതയിൽ പലയിടങ്ങളിലായി രൂക്ഷമായ മണ്ണിടിച്ചിലാണ് റിപ്പോർട്ട് ചെയ്യുന്നത്. റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഊട്ടിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന സഞ്ചാരികളും പ്രദേശവാസികളും അടിയന്തര ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് ദുരന്തനിവാരണ സേനയും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. നീലഗിരിയിലും കൊടൈക്കനാലിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി വിരുതുനഗർ ജില്ലയിൽ വീടിന്റെ ഭിത്തി തകർന്നു വീണതിനെത്തുടർന്ന് 17 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. തമിഴ്‌നാട് സംസ്ഥാന ദുരന്ത നിവാരണ ഏജൻസിയുടെ ഒക്‌ടോബർ 24ലെ കണക്ക് അനുസരിച്ച്, കൂനൂർ താലൂക്കിലെ ബർലിയാറിൽ 250 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: യാത്രക്കാർക്ക് 400 രൂപ വരെ ലാഭം! ചെന്നൈ മെട്രോ യെല്ലോ ലൈൻ വൻ ഹിറ്റ്

കനത്ത മഴയെത്തുടർന്ന് ബൂർലിയാറിൽ ബസിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കൂനൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് മേട്ടുപാളയം- ഊട്ടി പാതയിൽ മണ്ണിടിച്ചിലിൻ്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതോടെ ഗതാഗതം ഭാ​ഗി​ഗമായി തടസ്സപ്പെട്ട നിലയിലാണ്.

മണ്ണിടിച്ചിലിനെത്തുടർന്ന് നീലഗിരി മൗണ്ടൻ റെയിൽവേ സർവീസും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പാതയിലെ തടസ്സങ്ങൾ നീക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികാരികൾ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് നീലഗിരിയിലെ ആറ് താലൂക്കുകളിലെയും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊടൈക്കനാലിലും ഗതാഗതം തടസ്സപ്പെട്ടു

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ദിണ്ഡിഗൽ ജില്ലയിലെ കൊടൈക്കനാലിലും സമീപ മലയോര പ്രദേശങ്ങളിലും മണ്ണിടിച്ചിലും റോഡുകൾക്ക് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉഡ്‌വിൽ റോഡ്, ഷെൻബഗനൂർ, ടൈഗർ ഷോല എന്നിവിടങ്ങളിൽ റോഡുകളിലേക്ക് മരങ്ങൾ വീണത് ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് കൊടൈക്കനാൽ, തണ്ടിക്കുടി, അപ്പർ പളനി ഹിൽസ് എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

സിൽവർ കാസ്‌കേഡ് വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് വർധിക്കുകയും, വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച കൊടൈക്കനാലിലേക്ക് വന്ന വാഹനങ്ങളും ബസുകളും ഏകദേശം രണ്ട് മണിക്കൂറോളമാണ് വഴിയിൽ കുടുങ്ങിക്കിടന്നത്. മഴ തുടരുന്ന സാഹചര്യത്തിലും കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും, അടുത്ത രണ്ട് ദിവസത്തേക്ക് കൊടൈക്കനാലിലേക്കും തണ്ടിക്കുടിയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് വിനോദസഞ്ചാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:

പാറക്കെട്ടുകൾക്ക് താഴെയോ അപകടകരമായ മരങ്ങൾക്ക് അരികിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

റോഡുകളിൽ മണ്ണും ചെളിയും തങ്ങിനിൽക്കുന്നതിനാൽ വാഹനങ്ങൾ വഴുതിമാറാൻ സാധ്യത കൂടുതലാണ്.

മലയോര മേഖലകളിൽ രാത്രി സമയങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിൽ സാധ്യതയും ഉള്ളതിനാൽ രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.

യാത്ര ആരംഭിക്കുന്നതിന് മുൻപ് തമിഴ്‌നാട് പൊലീസ് ഹെൽപ്പ് ലൈൻ വഴിയോ തത്സമയ വാർത്തകൾ വഴിയോ റൂട്ടിലെ ഗതാഗത സ്ഥിതി ഉറപ്പുവരുത്തുക.

ശക്തമായ മഴയും മണ്ണിടിച്ചിൽ സാധ്യതയും തുടരുന്നതിനാൽ അത്യാവശ്യമല്ലാത്ത ഊട്ടി യാത്രകൾ താൽക്കാലികമായി മാറ്റിവെക്കുക.

English Summary:

Heavy rainfall across the Nilgiris has triggered severe landslides along the Ooty-Coonoor highway (NH 181), causing major traffic disruptions. Local authorities have issued strict travel advisories for touristers.

Follow Us