AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kozhikode Deepak Death: ദീപക്കിന്റെ മരണം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

Kozhikode Deepak Death: ഈ മാസം അഞ്ചിന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. സംഭവത്തിൽ കുറ്റാരോപിതയായ ഷിംജിതയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ദീപക്കിന്റെ കുടുംബം വാദിക്കുന്നത്....

Kozhikode Deepak Death: ദീപക്കിന്റെ മരണം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി
ദീപക്, ഷിംജിത മുസ്തഫ
Ashli C
Ashli C | Published: 02 Feb 2026 | 04:40 PM

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗികാരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കോഴിക്കോട് കുന്നമംഗലം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. ഈ മാസം അഞ്ചിന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. സംഭവത്തിൽ കുറ്റാരോപിതയായ ഷിംജിതയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ദീപക്കിന്റെ കുടുംബം വാദിക്കുന്നത്.

അതേസമയം ഫോണിലെ വിവരങ്ങൾ പോലീസ് കൃത്യമായി പരിശോധിച്ചിരുന്നു. ഇതുവരെയുള്ള പോലീസ് അന്വേഷണത്തിൽ ബസിൽ വച്ച് യുവതി ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന വാദത്തെ സാധൂകരിക്കാൻ പറ്റാത്ത തെളിവുകൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല.

ബസിൽ വച്ച് ദീപക്കിനെ ഉൾപ്പെടുത്തിയിട്ടുള്ള ഏഴോളം വീഡിയോകളാണ് മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫെയ്സ്ബുക്ക് , ഇൻസ്റ്റ​ഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചതായും പോലീസ് കണ്ടെത്തി. മാത്രമല്ല ഇതിൽ ഏഴിലും പ്രതിയായ ഷിംജിത എഡിറ്റിംഗ് നടത്തിയതിനും തെളിവുകൾ ഉണ്ട്. കൂടാതെ പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത ‘അൽ അമീൻ’ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

 

Follow Us