Private Bus Strike: ജൂലൈ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്; യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കൂ

Kozhikode Private Bus Strike Begins July 1 Over KSRTC Free Travel for Women: ഡീസല്‍ വര്‍ധനവും സൗജന്യ യാത്രയും മൂലം പ്രതിദിനം 4,000 രൂപയോളമാണ് സ്വകാര്യ ബസുകള്‍ നഷ്ടം നേരിടുന്നത്. ഓരോ ദിവസവും കിട്ടുന്ന പണം ജീവനക്കാരുടെ കൂലി കൊടുക്കാന്‍ പോലും തികയുന്നില്ല. സ്വകാര്യ ബസുകള്‍ നേരിടുന്ന നഷ്ടത്തെ കുറിച്ച് ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പരിഹാരവും കണ്ടെത്തിയില്ലെന്ന ആരോപണവും കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.

Private Bus Strike: ജൂലൈ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്; യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കൂ

ബസ്

Published: 

26 Jun 2026 | 12:29 PM

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ല കമ്മിറ്റി യോഗം അറിയിച്ചു. സ്ത്രീകളുടെ സൗജന്യയാത്രയും ഡീസല്‍ വിലയിലെ വര്‍ധനവും മൂലം സ്വകാര്യ ബസുകള്‍ നേരിടുന്ന വലിയ സാമ്പത്തിക നഷ്ടമാണ്. ഈ സാഹചര്യത്തിലാണ് ബസുകള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.

ഡീസല്‍ വര്‍ധനവും സൗജന്യ യാത്രയും മൂലം പ്രതിദിനം 4,000 രൂപയോളമാണ് സ്വകാര്യ ബസുകള്‍ നഷ്ടം നേരിടുന്നത്. ഓരോ ദിവസവും കിട്ടുന്ന പണം ജീവനക്കാരുടെ കൂലി കൊടുക്കാന്‍ പോലും തികയുന്നില്ല. കോഴിക്കോട്-കുറ്റ്യാടി, കോഴിക്കോട്-കുന്നമംഗലം, താമരശേരി, മുക്കം, മാവൂര്‍, വടകര, കൊയിലാണ്ടി റൂട്ടുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുള്ളത്.

സ്വകാര്യ ബസുകള്‍ നേരിടുന്ന നഷ്ടത്തെ കുറിച്ച് ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പരിഹാരവും കണ്ടെത്തിയില്ലെന്ന ആരോപണവും കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.

വയനാട്ടില്‍ ബസ് പണിമുടക്ക്

സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികളില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ജൂണ്ഡ 29ന് പണിമുടക്കും. സംയുക്ത തൊഴിലാളി സംഘടനകളും മേഖലയിലെ ഉടമകളുടെയും സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. ജൂണ്‍ 29ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

സ്വകാര്യ ബസുടമകള്‍ സിസിഐയിലേക്ക്

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര മൂലം ദുരിതത്തിലായ സ്വകാര്യ ബസ് ഉടമകള്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിക്കാനൊരുങ്ങു. ഇടതുപക്ഷ അനുകൂല ബസ് ഉടമകളുടെ സംഘടനയിലെ നേതാക്കള്‍ വിഷയത്തില്‍ നിയമോപദേശം തേടി. കെഎസ്ആര്‍ടിസിയുടേത് സേവനമായി കണക്കാക്കാന്‍ സാധിക്കില്ലെനും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ലക്ഷ്യം ബിസിനസ് ആയതിനാല്‍ തങ്ങള്‍ നഷ്ടം നേരിടുന്നുണ്ടെന്നും കാണിച്ചാണ് സംഘടനകളുടെ നീക്കം.

Also Read: KSRTC Bus Free Ride: കെഎസ്ആടിസി സൗജന്യയാത്ര ജൂൺ 15 മുതൽ, ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

കെഎസ്ആര്‍ടിസി സൗജന്യയാത്ര

യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യയാത്ര. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഈ പദ്ധതി വഴി സൗജന്യയാത്ര ആസ്വദിക്കാന്‍ സാധിക്കും. ഓര്‍ഡിനറി ബസ്സുകളില്‍ മാത്രമാണ് നിലവില്‍ പ്രിയദര്‍ശിനി എന്ന പേരില്‍ നടപ്പാക്കുന്ന സൗജന്യയാത്ര ഉള്ളത്.

ടിക്കറ്റിന് പണം ഈടാക്കുന്നില്ലെങ്കിലും സ്ത്രീകളായ യാത്രക്കാര്‍ക്ക് സീറോ ടിക്കറ്റ് എന്ന് രേഖപ്പെടുത്തിയ ടിക്കറ്റുകള്‍ കണ്ടക്ടര്‍മാര്‍ നല്‍കും. യാത്ര ചെയ്യുമ്പോള്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐടി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ സ്ത്രീകള്‍ തിരിച്ചറിയലിനായി കയ്യില്‍ കരുതണം.

കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിന്റെ സ്റ്റിയറിങ് ഭാഗത്തുനിന്ന് പ്ലാസ്റ്റിക് കത്തുന്ന മണം പുറത്തുവരികയായിരുന്നു. ഇതോടെ ഡ്രൈവര്‍ ബസിലുണ്ടായിരുന്ന തീകെടുത്തുന്ന വാതകം പ്രയോഗിച്ചു.

English Summary

Private bus operators in Kozhikode have announced a strike from July 1 in protest against the KSRTC free travel scheme for women and the diesel price hike. Passengers are advised to make alternative travel arrangements as bus services are expected to be disrupted.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം