AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSRTC Bus Free Ride: കെഎസ്ആടിസി സൗജന്യയാത്ര ജൂൺ 15 മുതൽ, ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

Free KSRTC Ordinary Bus Rides Women: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര ഒരുക്കുന്നത്. പ്രിയദർശിനി എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം.

KSRTC Bus Free Ride: കെഎസ്ആടിസി സൗജന്യയാത്ര ജൂൺ 15 മുതൽ, ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം
വിഡി സതീശൻImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 Jun 2026 | 02:41 PM

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര ഒരുക്കുന്നത്. പ്രിയദർശിനി എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് സൗജന്യ യാത്ര അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

‘സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗാന്ധി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂൺ 15 മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസിലെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര സ്കീം നടപ്പിലാക്കുന്നതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഇ ഡി കേസിൽ ന്യായീകരിക്കാൻ ഇല്ല ; വീണയെ തള്ളി എംവി ഗോവിന്ദൻ

നഷ്ടം സർക്കാർ നികത്തും

പ്രിയദർശിനി പദ്ധതിയിലൂടെ 800 കോടി നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രിയദർശിനി പദ്ധതിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. ആദ്യ നൂറ് ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.

‘പദ്ധതി സർക്കാരിന് അറുപത്തിയഞ്ച് മുതൽ എഴുപത് കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഒരു വർഷത്തിൽ എണ്ണൂറ് കോടി രൂപയിൽ അധികം കുറവ് വരും. ഈ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകും. നിലവിൽ, സർക്കാർ വർഷാവർഷം 1500 കോടി കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. ഒരു മാസം 125 കോടിവെച്ചാണ് സർക്കാർ കൊടുക്കുന്നത്. ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണിത്. ഇത് കൂടാതെ പ്രിയദർശിനി പദ്ധതിക്ക് ആവശ്യമായ തുക, 750-800 കോടി രൂപ കൂടി നൽകും’ എന്നും വിഡി സതീശൻ വ്യക്തമാക്കി.

കെഎസ്ആർടിസി വരുന്ന 6 മാസത്തിനുള്ളിൽ അവരുടെ വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള മാർഗങ്ങൾ ആരായണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ അഭ്യർത്ഥന അവർ സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ വരുമാനം കൂടി വർധിപ്പിച്ച്, പ്രിയദർശിനി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പറ്റും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് വാഗ്ദാനം

യു.ഡി.എഫ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജന്യ യാത്ര. ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുകയും തുടർന്ന് നടന്ന വാർത്ത സമ്മേളനത്തിൽ ജൂൺ പതിനഞ്ച് മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.

English Summary:

Kerala will introduce free bus travel for women on ordinary KSRTC services from June 15, 2026, under the government’s Priyadarshini scheme. Initially, the benefit will be available only on ordinary KSRTC buses. The scheme will be reviewed after its initial implementation period to assess its impact on passengers, KSRTC operations, and the transport sector.

Follow Us