Kozhikode Railway Station: കോഴിക്കോട് അപകടം; ട്രെയിനുകൾ വൈകും! പുതിയ സമയം ഇതാ…

Kozhikode Train Delays: അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11.10 ന് ആണ് കെട്ടിടം തകർന്നത്. തകർന്നു വീണ അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടി ആരംഭിച്ചു. പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനിനു മുകളിലേക്കാണ് ഷീറ്റുകൾ ഉൾപ്പെടെ കെട്ടിട അവശിഷ്ടങ്ങൾ വീണത്.

Kozhikode Railway Station: കോഴിക്കോട് അപകടം; ട്രെയിനുകൾ വൈകും! പുതിയ സമയം ഇതാ...

പ്രതീകാത്മക ചിത്രം

Updated On: 

09 Jul 2026 | 02:15 PM

കോഴിക്കോട്: കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു വീണു. പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനിനു മുകളിലേക്കാണ് ഷീറ്റുകൾ ഉൾപ്പെടെ കെട്ടിട അവശിഷ്ടങ്ങൾ വീണത്. ഇന്ന് രാവിലെ 11.10 ന് ആണ് കെട്ടിടം തകർന്നത്. തകർന്നു വീണ അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടി ആരംഭിച്ചു. അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വഴിയുള്ള ചില ട്രെയിനുകൾ വൈകുമെന്നാണ് വിവരം.

ട്രെയിനുകൾ വൈകും

അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നേത്രാവതി എക്സ്പ്രസ്സ്, ഏറനാട് എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ യഥാക്രമം വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. നിലവിലെ വിവരം അനുസരിച്ച്, മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറും മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും.

അതേസമയം, പെയറിംഗ് ട്രെയിൻ വൈകിയതിനെ തുടർന്ന് രണ്ട് ട്രെയിൻ സർവീസുകൾ നാളെയാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് ഇന്ന് (09.07.2026) ഉച്ചയ്ക്ക് 3.45 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 19259 തിരുവനന്തപുരം നോർത്ത് ഭാവ്‌നഗർ എക്സ്പ്രസ്, പെയറിംഗ് ട്രെയിൻ വൈകിയതിനാൽ നാളെ (10.07.2026) രാവിലെ 7.45 ന് പുറപ്പെടും.

ALSO READ: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; കുറച്ചുഭാഗം വീഴാൻ ബാക്കി

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിലേക്ക് സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ്സിന്റെ (12431) സമയക്രമം മാറ്റിയതായി റെയിൽവേ അറിയിച്ചു. ഇന്ന്, ജൂലൈ 9 ഉച്ചയ്ക്ക് 02:40-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, ഇതിന്റെ പെയറിംഗ് ട്രെയിൻ വൈകി ഓടുന്നതുമൂലം പുന:ക്രമീകരിച്ചിരിക്കുകയാണ്. പുതുക്കിയ സമയമനുസരിച്ച് ഈ ട്രെയിൻ നാളെ, ജൂലൈ 10 പുലർച്ചെ 01:00 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടും.

ഫെയ്സ്ബുക്ക് പോസ്റ്റ്

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം