K Sudhakaran: ഞാനിന്നും ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശന്റെ കാവൽ ഉള്ളതിനാൽ; വികാരഭരിതനായി കെ സുധാകരൻ

K Sudhakaran: കണ്ണൂർ ജില്ലയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെ പോലെ നിരവധി പ്രവർത്തകരുടെ സേവനം ഉണ്ടായിരുന്നുവെന്നും ഏത് പ്രതിസന്ധിയിലും....

K Sudhakaran: ഞാനിന്നും ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശന്റെ കാവൽ ഉള്ളതിനാൽ; വികാരഭരിതനായി കെ സുധാകരൻ

K Sudhakaran (1)

Edited By: 

Jayadevan AM | Updated On: 15 Mar 2026 | 09:07 PM

അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശിന്റെ അനുസ്മരണ ചടങ്ങിൽ അതിവൈകാരികമായി പ്രതികരിച്ച് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരൻ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ പോലും തന്നെ സംരക്ഷിക്കുകയും താങ്ങായി നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടൻ രമേശൻ എന്ന് കെ സുധാകരൻ അനുസ്മരിച്ചു. താനെന്നും ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ടാണെന്നും അത് പലർക്കും അത്ഭുതമായി തോന്നും എന്നും അതാണ് സത്യം എന്നും അദ്ദേഹം വിതുമ്പി പറഞ്ഞു.

വികാരാതീതനായി ആണ് തന്റെ സഹപ്രവർത്തകന്റെ ഓർമ്മകൾക്ക് മുന്നിൽ കെ സുധാകരൻ പ്രതികരണം നടത്തിയത്. കണ്ണൂർ ജില്ലയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെ പോലെ നിരവധി പ്രവർത്തകരുടെ സേവനം ഉണ്ടായിരുന്നുവെന്നും ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശൻ എന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം ഈ സാഹചര്യത്തിൽ കെ സുധാകരന്റെ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യവും ലഭിക്കും കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള തന്നെ താൽപര്യം സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷപദവിയിൽ നിന്നും മാറുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സീറ്റ് വാഗ്ദാനം പാലിക്കപ്പെടാത്തതിനെ ചൊല്ലിയും സുധാകരൻ അതൃപ്തിയിൽ ആണെന്ന വാർത്തകൾക്കിടയിലാണ് ഈ അനുസ്മരണ സമ്മേളനം നടന്നത്. മാത്രമല്ല ദിവസങ്ങൾക്കു മുമ്പ് തനിക്ക് കണ്ണൂരുമായുള്ള ആത്മബന്ധത്തെക്കുറിച്ചും കണ്ണൂരിൽ തനിക്ക് മത്സരിക്കാൻ സാധിക്കാത്തതിനെയും കുറിച്ചും വികാരഭരിതമായ ഒരു കുറിപ്പും കെ സുധാകരൻ പങ്കുവെച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?