Kerala New CM: രഹസ്യങ്ങൾ പുറത്ത്, കെപിസിസി പ്രസിഡൻ്റിൻ്റെ പിന്തുണ സതീശനല്ല

മുകുൾ വാസ്നിക്ക്, അജയ് മാക്കൻ എന്നിവർ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളാണ് പുറത്തായത്. ഇതിൽ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് അടക്കം അനുകൂലിക്കുന്നത് ആരെയാണെന്ന വിവരങ്ങൾ പുറത്തായിട്ടുണ്ട്. വിവരങ്ങൾ പ്രത്യേകം എഴുതി പുറത്തേക്ക് പോകുന്ന മുകുൾ വാസ്നിക്കിൻ്റെ ചിത്രം ഇന്നത്തെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പങ്കുവെച്ചിരുന്നു. ഇതിൽ കെപിസിസ പ്രസിഡൻ്റ് സണ്ണിജോസഫിൻ്റെ അഭിപ്രായത്തിന് നേരെ എഴുതിയിരിക്കുന്ന പേര് പുറത്തായി കഴിഞ്ഞു.

Kerala New CM: രഹസ്യങ്ങൾ പുറത്ത്, കെപിസിസി പ്രസിഡൻ്റിൻ്റെ പിന്തുണ സതീശനല്ല

സണ്ണി ജോസഫ്, വിഡി സതീശൻ

Updated On: 

08 May 2026 | 11:28 AM

തിരുവനന്തപുരം: യുഡിഎഫിൻ്റെ മുഖ്യമന്ത്രി ചർച്ചകളിൽ എംഎൽഎമാർ അനുകൂലിച്ചവരുടെ വിവരങ്ങൾ ഒന്നൊന്നായി പുറത്ത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക്, അജയ് മാക്കൻ എന്നിവർ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളാണ് പുറത്തായത്. ഇതിൽ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് അടക്കം അനുകൂലിക്കുന്നത് ആരെയാണെന്ന വിവരങ്ങൾ പുറത്തായിട്ടുണ്ട്. എംഎൽഎമാരെ നേരിട്ട് കണ്ട് ചോദിച്ചാണ് അവരുടെ പിന്തുണ ആർക്കെന്ന് മനസ്സിലാക്കിയത്. ശേഖരിച്ച വിവരങ്ങൾ പ്രത്യേകം എഴുതി തയ്യാറാക്കിയ പേപ്പറുമായി പുറത്തേക്ക് പോകുന്ന മുകുൾ വാസ്നിക്കിൻ്റെ ചിത്രം ഇന്നത്തെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പങ്കുവെച്ചിരുന്നു. ഇതിൽ കെപിസിസ പ്രസിഡൻ്റ് സണ്ണിജോസഫിൻ്റെ അഭിപ്രായത്തിന് നേരെ എഴുതിയിരിക്കുന്നത് കെ.സി എന്നാണ്. അതായത് സണ്ണിജോസഫ് അനുകൂലിക്കുന്നത് കെസി വേണുഗോപാലിനെ എന്ന്.

63 എംഎൽഎമാരിൽ 47 പേർ

സണ്ണി ജോസഫ് അടക്കം കോൺഗ്രസിൻ്റെ തിരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരിൽ 47 പേർ, എ.ഐ.സി.സി കേന്ദ്ര നിരീക്ഷകരുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയായി കെ.സി. വേണുഗോപാലിൻ്റെ പേര് നിർദ്ദേശിച്ചതായാണ് വിവരം. സന്ദീപ് ജി. വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷ വിജയൻ എന്നിവരും കെസിയുടെ പേര് നിർദ്ദേശിച്ച നിയുക്ത എംഎൽഎമാരിൽ ഉൾപ്പെടുന്നു. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി. ബാലകൃഷ്ണൻ വേണുഗോപാലിനെയും ചെന്നിത്തലയെയും പിന്തുണച്ചതായി പുറത്തായ രേഖകളിൽ കാണാം. വിഡി സതീശന് 8 എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

Also Read: Kerala CM Race: ആരാകും കേരളത്തിൻ്റെ മുഖ്യമന്ത്രി? എഐസിസി റിപ്പോർട്ട് ഇന്ന്: ഹൈക്കമാൻഡ് തീരുമാനം ഉടൻ

63 എംഎൽഎമാരെ കൂടാതെ

63 എംഎൽഎമാരെ കൂടാതെ, അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് എംപിമാരുമായും മുതിർന്ന പാർട്ടി നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തി. മൂന്ന് മുൻ കെപിസിസി പ്രസിഡൻ്റുമാർ സതീശനെ പിന്തുണച്ചപ്പോൾ, നിരവധി മുതിർന്ന നേതാക്കൾ കെ.സി വേണുഗോപാലിനെ പിന്തുണച്ചു. ന്യൂഡൽഹിയിലേക്ക് മടങ്ങിയ നിരീക്ഷകർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ സണ്ണി ജോസഫ്, മൂന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാർ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാൻഡ് ചർച്ചകൾക്കായി വിളിപ്പിക്കുമെന്നാണ് വിവരം.

കെസി മുഖ്യമന്ത്രിയാകണമെങ്കിൽ

വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതായിരിക്കുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചിപ്പിച്ചു. “ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുമായി ഒരു കൂടിക്കാഴ്ച അനിവാര്യമായാൽ, രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നേതാക്കളോട് സംസാരിക്കുകയുും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുകയും ചെയ്യുമെന്നാണ് വിവരം.

English Summary

KPCC President Sunny Joseph Supporting KC Venugopal for the Chief Minister Voting Done by  AICC Observers. Paper Leaked from Mukul Vasnik. Other than Sunny Joseph 47 MLA’s gives their Support to KC. 8 Supports VD Satheesan.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്