Thodiyur Ramachandran: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു
Thodiyur Ramachandran Joins BJP: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ബിജെപി അംഗത്വം നൽകി തൊടിയൂർ രാമചന്ദ്രനെ ബിജെപിയിലേക്ക് സ്വീകരിച്ചത്...
കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ബിജെപി അംഗത്വം നൽകി തൊടിയൂർ രാമചന്ദ്രനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയാണ് രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി.
കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഐഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. എൻസിപി ദേശീയ സമിതിയംഗം ദേവപ്രശാന്തും ബി ജെ പി വേദിയിൽ എത്തി. അതേസമയം മാറ്റം നാടിന്റെ ആവശ്യമാണെന്നും കേരളത്തിൽ പുതിയ ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ വേദിയിൽ പറഞ്ഞു.
ALSO READ:പിന്തുണ വേണം! വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ച് ജി സുധാകരൻ
നടക്കുവാൻ പോകുന്നത് നിർണായകമായ തിരഞ്ഞെടുപ്പാണ്. നാടിന്റെ വികസനത്തിനായുള്ള പ്രചാരണം നടക്കും എൻഡിഎ എന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനമാണ് ഉണ്ടാവുകയുള്ളൂ രാജേഷ് ചന്ദ്രശേഖർ പറഞ്ഞു.