AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം: ചീഫ് ജസ്റ്റിസിന് എതിരായ ട്വീറ്റിൽ കെപിസിസിക്ക് കുരുക്ക് മുറുകി

Legal notice to KPCC President: കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിൻറ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരേ കെപിസിസിയുടെ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ x) അ‌ക്കൗണ്ടിൽ നിന്ന് വിവാദ പരാമർശങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണമെന്നും അ‌ല്ലെങ്കിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും എന്നുമാണ് മുന്നറിയിപ്പ്.

ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം: ചീഫ് ജസ്റ്റിസിന് എതിരായ ട്വീറ്റിൽ കെപിസിസിക്ക് കുരുക്ക് മുറുകി
Legal Notice To Kpcc PresidentImage Credit source: Facebook, getty images
Prasanth Kumar
Prasanth Kumar | Published: 17 Oct 2026 | 04:14 PM

തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരേ കെപിസിസിയുടെ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ x) അ‌ക്കൗണ്ടിൽ നിന്ന് വിവാദ പരാമർശങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിൻറ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണമെന്നും അ‌ല്ലെങ്കിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും എന്നുമാണ് മുന്നറിയിപ്പ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ കെപിസിസി അ‌ക്കൗണ്ടിൽ നിന്ന് ട്വീറ്റ് വന്ന സംഭവത്തിൽ നേര​ത്തെ സുപ്രീം കോടതിയും കെപിസിസിക്ക് നോട്ടീസ് അ‌യച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നോട്ടീസും എത്തിയിരിക്കുന്നത്.

പുതിയ നോട്ടീസ് കൂടി ലഭിച്ചതോടെ വിവാദ ട്വീറ്റിന്റെ പേരിൽ കെപിസിസിക്ക് കുരുക്ക് മുറുകിയിരിക്കുകയാണ്. നേരത്തെ ഈ ട്വീറ്റ് വിവാദമായത് ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് വലിയ തിരിച്ചടി സൃഷ്ടിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ സമരത്തെ തകർക്കുന്ന കുറിപ്പെന്ന് പറഞ്ഞ് എഐസിസി നേതാക്കൾ തന്നെ ട്വീറ്റിന് എതിരേ അ‌മർഷം പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ വന്നത്.

Also Read: പിണറായിയുടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് ഇ.ഡി, വെള്ളിയാഴ്ച ഹാജരാകണം

കോൺഗ്രസിനെതിരേയുള്ള ആയുധമായി ബിജെപി ഈ ട്വീറ്റ് വിവാദം ഉപയോഗപ്പെടുത്തുന്നു. അ‌തിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോൾ കോടതി നടപടികളുടെ രൂപത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ​ട്വീറ്റ് വിവാദമായതിന് പിന്നാലെ അ‌ത് പിൻവലിക്കപ്പെടുകയും ട്വീറ്റിന്റെ ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിക്കുകയും ചെയ്തിരുന്നു.

നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തിൽ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാൽ വിഷയം ദേശീയതലത്തിൽ വിവാദമായതിനാൽ സണ്ണി ജോസഫിന്റെ വീശദീകരണം കൊണ്ടൊന്നും വിവാദം അ‌വസാനിച്ചില്ല. ഇപ്പോൾ ഈ വിഷയത്തിൽ സുപ്രീം കോടതിയോട് മറുപടി പറയേണ്ട നിലയിലാണ് കെപിസിസി അ‌ധ്യക്ഷനുള്ളത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൻറെ ഭാഗമായി, സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിൻറെ മാർച്ച് തീരുമാനിച്ചിരുന്നു. എന്നാൽ, നിയമപ്രശ്നങ്ങളുള്ളതിനാൽ ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് കാണാൻ അ‌നുമതി നിഷേധിച്ച ചീഫ് ജസ്റ്റിസിന് എതിരേ കെപിസിസി അ‌ക്കൗണ്ടിൽ നിന്ന് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്നതടക്കം ഈ ട്വീറ്റിൽ ഉണ്ടായിരുന്നു. ഇത് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം പിൻവലിക്കപ്പെട്ടു. എന്നാൽ അ‌തിനകം ട്വീറ്റ് വിവാദമായിരുന്നു. ഇതാണ് ഇപ്പോൾ കെപിസിസി അ‌ധ്യക്ഷ പരസ്യമായി മാപ്പ് പറയണം എന്ന ആവശ്യത്തിൽ എത്തി നിൽക്കുന്നത്. മുൻപും കെപിസിസി ട്വീറ്റ് കോൺഗ്രസിന് ദേശീയതലത്തിൽ തിരിച്ചടി ഉണ്ടാക്കിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിറ്റിൽ മീഡിയ സെല്ലിനെ നിയന്ത്രിക്കാനുള്ള തയാറെടുപ്പിലാണ് കെപിസിസി നേതൃത്വം.

English Summary

A legal notice has been issued to the KPCC President following the posting of controversial remarks against the Chief Justice of the Supreme Court on the KPCC’s official Twitter (now X) account. The notice was sent by the Joint Secretary of the Supreme Court Bar Association. It demands a response and a public apology within seven days, warning that failure to comply will result in criminal contempt of court proceedings.

Follow Us