Traffic Restrictions: കൃപാസനം പള്ളി ജപമാല റാലി; ആലപ്പുഴയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Traffic Restrictions in Alappuzha: വെള്ളിയാഴ്ച രാത്രി 8 മുതൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ എറണാകുളം ഭാഗത്ത് നിന്നു ആലപ്പുഴ വഴി കായംകുളം, കൊല്ലം ഭാഗത്തേക്കുള്ള വലിയ ചരക്ക് വാഹനങ്ങളും കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോകേണ്ട വലിയ ചരക്ക് വാഹനങ്ങളും എംസി റോഡ് വഴി തിരിച്ചു വിടും. തീർഥാടകരുമായി എത്തുന്ന വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും പ്രത്യേക ക്രമീകരണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

Traffic Restrictions: കൃപാസനം പള്ളി ജപമാല റാലി; ആലപ്പുഴയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം

Updated On: 

23 Oct 2026 | 07:49 AM

ആലപ്പുഴ: കലവൂർ കൃപാസനം പള്ളിയിൽ നാളെ (ഒക്ടോബർ 24) നടക്കുന്ന അഖണ്ഡ ജപമാല റാലിയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 8 മണി മുതൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിവരെയാണ് ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുന്നത്. യാത്രക്കാർ യാത്രാവേളകളിൽ ഈ ഗതാഗത മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8 മുതൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ എറണാകുളം ഭാഗത്ത് നിന്നു ആലപ്പുഴ വഴി കായംകുളം, കൊല്ലം ഭാഗത്തേക്കുള്ള വലിയ ചരക്ക് വാഹനങ്ങളും കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോകേണ്ട വലിയ ചരക്ക് വാഹനങ്ങളും എംസി റോഡ് വഴി തിരിച്ചു വിടും. തീർഥാടകരുമായി എത്തുന്ന വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും പ്രത്യേക ക്രമീകരണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സൗകര്യം, വീട്ടിൽ എത്തി അയ്യപ്പ ഭക്തരെ കൊണ്ടുപോകും

ഗതാഗത നിയന്ത്രണങ്ങൾ

  1. പതിനൊന്നാം മൈൽ ജങ്ഷന് വടക്ക് ട്രാവൻകൂർ പാലസ് ഹോട്ടലിന് മുൻവശം ഹൈവേയിൽ വടക്കുനിന്നു വരുന്ന വാഹനങ്ങളെ തടയാൻ ബാരിക്കേഡ് സ്ഥാപിക്കും.
  2. കൃപാസനം പള്ളിയിലേക്കുള്ള വാഹനങ്ങളും, കെഎസ്ആർടിസി ബസുകളും, എമർജൻസി വാഹനങ്ങളും മാത്രമേ തെക്കു ഭാഗത്തേക്കു പോകാൻ അനുവദിക്കുകയുള്ളൂ.
  3. ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ പതിനൊന്നാം മൈൽ ജങ്ഷനിൽനിന്നു കിഴക്കോട്ട് തിരിഞ്ഞ് തണ്ണീർമുക്കം – ആലപ്പുഴ റോഡിൽ മുട്ടത്തിപ്പറമ്പ് കവലയിലെത്തി തെക്കു ഭാഗത്തേക്ക് പോയി കൈചൂണ്ടി, കൊമ്മാടി ജങ്ഷൻ വഴി ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
  4. കൃപാസനം പള്ളിയിലേക്ക് ചേർത്തല ഭാഗത്തുനിന്നു തീർഥാടകരുമായി വരുന്ന വാഹനങ്ങൾ കളിത്തട്ട് ജങ്ഷനു വടക്കു വശം, ചാരങ്കാട്ട് പെട്രോൾ പമ്പിന് മുൻവശം എന്നിങ്ങനെ യൂ ടേൺ എടുക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ തീർഥാടകരെയിറക്കിയ ശേഷം ഹൈവേയിലൂടെ തിരികെ പോകണം.
  5. ആലപ്പുഴ ഭാഗത്തുനിന്നു തീർഥാടകരുമായി വരുന്ന വാഹനങ്ങൾ കലവൂർ അടിപ്പാതയ്ക്ക് തെക്കുവശത്ത് നിന്നു സർവീസ് റോഡിലേക്ക് കയറി അടിപ്പാതയുടെ പടിഞ്ഞാറേ ജങ്ഷനിൽ തീർഥാടകരെ ഇറക്കിയ ശേഷം കാട്ടൂർ ജങ്ഷൻ വഴി അർത്തുങ്കലിലേക്ക് പോകണം.
  6. തണ്ണീർമുക്കം ബണ്ട് റോഡിലൂടെ വരുന്ന വാഹനങ്ങളെ മുഹമ്മ റോഡിലേക്ക് പ്രവേശിപ്പിക്കാതെ ചേർത്തല എക്സ്റേ ജങ്ഷൻ ഭാഗത്തേക്ക് വഴി തിരിച്ചു വിടും. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അത്യാവശ്യ ഘട്ടത്തിൽ അരൂരിൽനിന്നു പൂച്ചാക്കൽ ഭാഗത്തേക്ക് തിരിച്ച് ചേർത്തല, മുഹമ്മ വഴി ആലപ്പുഴയിൽ പ്രവേശിക്കണം.
  7. കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ അത്യാവശ്യ ഘട്ടത്തിൽ ആലപ്പുഴ കളർകോട്നിന്നു തിരിച്ച് ചങ്ങനാശേരി വഴി എംസി റോഡിലൂടെ പോകണമെന്നും അധികൃതർ അറിയിച്ചു.

English Summary:

Akhanda Rosary Rally at Kalavoor Kripasanam Church in Alappuzha has prompted traffic restrictions from 8 PM on Friday, October 23, until 3 PM on Saturday, October 24, 2026. During this period, heavy goods vehicles travelling between Ernakulam and Kayamkulam or Kollam via Alappuzha will be diverted through the MC Road.

Loading...
Unable to load recommendations.
Follow Us
Related Stories
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി