AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSRTC Sabarimala: പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സൗകര്യം, വീട്ടിൽ എത്തി അയ്യപ്പ ഭക്തരെ കൊണ്ടുപോകും

KSRTC Launches Chartered Bus Service : ശബരിമല തീർഥാടകർക്കായി പമ്പയിലേക്ക് ചാർട്ടേഡ് ബസ് സൗകര്യം ഇക്കുറി ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ. മൊത്തം 45 പേർക്കുള്ള ടിക്കറ്റ് തുക മുൻകൂട്ടി അടച്ചാൽ ഭക്തർക്ക് ബസ് സ്റ്റാൻഡിൽ എത്താതെ തന്നെ അവരുടെ വീടുകൾക്കോ ക്ഷേത്രങ്ങൾക്കോ മുന്നിൽ കെഎസ്ആർടിസി ബസ് എത്തിച്ചു നൽകുന്ന സംവിധാനമാണ് ഒരുക്കുന്നത്. ടിക്കറ്റ് നിരക്കിനു പുറമേ മറ്റ് യാതൊരുവിധ അധിക നിരക്കും ഈടാക്കില്ല. ഇത് അവിടുത്തെ...

KSRTC Sabarimala: പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സൗകര്യം, വീട്ടിൽ എത്തി അയ്യപ്പ ഭക്തരെ കൊണ്ടുപോകും
KSRTC BUSImage Credit source: Facebook / KSRTC
Amal KV
Amal KV | Updated On: 23 Oct 2026 | 12:43 AM

കോഴിക്കോട് : ശബരിമല തീർഥാടകർക്കായി പമ്പയിലേക്ക് ചാർട്ടേഡ് ബസ് സൗകര്യം ഇക്കുറി ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ. മൊത്തം 45 പേർക്കുള്ള ടിക്കറ്റ് തുക മുൻകൂട്ടി അടച്ചാൽ ഭക്തർക്ക് ബസ് സ്റ്റാൻഡിൽ എത്താതെ തന്നെ അവരുടെ വീടുകൾക്കോ ക്ഷേത്രങ്ങൾക്കോ മുന്നിൽ കെഎസ്ആർടിസി ബസ് എത്തിച്ചു നൽകുന്ന സംവിധാനമാണ് ഒരുക്കുന്നത്. ടിക്കറ്റ് നിരക്കിനു പുറമേ മറ്റ് യാതൊരുവിധ അധിക നിരക്കും ഈടാക്കില്ല. ഇത് അവിടുത്തെ ശബരിമല സീസൺ കണക്കിലെടുത്ത് നൂറോളം കെഎസ്ആർടിസി ബസുകൾ സീറ്റ് കവറുകൾ, എൻജിൻ, ഗിയർ ബോക്സ് തുടങ്ങിയവ പൂർണമായി റീഫർബിഷ് ചെയ്തു പൂർണ്ണമായും സജ്ജമാക്കിയതായും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ പൊതുജന പങ്കാളിത്തത്തോടെ കൂടുതൽ സർവീസുകൾ കൊണ്ടുവരികയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും. അധികം ചെലവുകൾ ഇല്ലാതെ കൂടുതൽ ലാഭകരവും ജനകീയവും ആക്കുന്ന രീതിയിലുള്ള പദ്ധതികളാണ് നിലവിൽ കെഎസ്ആർടിസിയിൽ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. മൂലധന ചെലവ് കുറച്ച് പ്രവർത്തന ചെലവ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളുടെ പ്രവർത്തനത്തിലും സർവീസുകളിലും തദ്ദേശ സ്ഥാപനങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അതാത് തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കും എന്നും മന്ത്രി പറഞ്ഞു.

Also Read: മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല; കെ മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാർ

ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടനത്തിന് എത്തുന്ന ആയ്യപ്പ ഭക്തകർക്കായി 461 ബസ്സുകളും മകരവിളക്കിന് 561 ബസ്സുകളും ആണ് ആദ്യ ഘട്ടത്തിൽ സർവീസിന് സജ്ജമാക്കുന്നത്. തീർത്ഥാടക തിരക്ക് എത്രത്തോളം എന്ന് വിലയിരുത്തിയതിനു ശേഷം കൂടുതൽ ബസുകൾ എത്തിക്കാനും സർക്കാർ തീരുമാനമാച്ചിട്ടുണ്ട്. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ ഡിപ്പോകളെ ബന്ധിപ്പിച്ച് സ്പെഷ്യൽ സർവീസുകളും ഒരുക്കുന്നതാണ്.

പമ്പ, നിലക്കൽ, ചെങ്ങന്നൂർ, പത്തനംതിട്ട, കോട്ടയം, എരുമേലി, തിരുവനന്തപുരം, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശ്ശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ ഇതിനകം വ്യക്തമാക്കയിട്ടുണ്ട്. എല്ലാ വർഷങ്ങളിലേത് പോലെ പ്രത്യേക സർവീസ് സുകൾ നടത്തുന്നതിനായി പ്രത്യേകം ജീവനക്കാരെയും നിയോ​ഗിക്കും. മണ്ഡലകാലത്ത് 678 ജീവനക്കാരെയും മകരവിളക്ക് സമയത്ത് 778 ജീവനക്കാരെയും ആണ് ശബരിമില ഡ്യൂട്ടിക്കായി നിയോഗിക്കുക.

English Summary

Kerala Transport Minister C.P. John has announced that a chartered bus service to Pamba will be available for Sabarimala pilgrims this season. Under this arrangement, if the fare for a full bus (45 passengers) is paid in advance, a KSRTC bus will be provided directly at the pilgrims’ homes or temples, eliminating the need for them to travel to a bus stand.

Follow Us