AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നല്ല ചൂടിനൊപ്പം പവർ കട്ട് ഫ്രീ! സംസ്ഥാനത്ത് ഇന്നും ​വൈദ്യുതി മുടങ്ങും

KSEB warns of power outage in Kerala tonight: കനത്ത ചൂടിൽ ഉരുകുന്നതിനിടെ, സംസ്ഥാനത്ത് ഇന്നും ഭാഗികമായി ​വൈദ്യുതി മുടങ്ങും. വൈകിട്ട് ആറുമണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിലാണ് ചില മേഖലകളിൽ നിയന്ത്രണം ഉണ്ടാകുക. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ, ഇന്ന് ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു.

നല്ല ചൂടിനൊപ്പം പവർ കട്ട് ഫ്രീ! സംസ്ഥാനത്ത് ഇന്നും ​വൈദ്യുതി മുടങ്ങും
Kseb Warns Of Power Outage In Kerala TonightImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Updated On: 07 Sep 2026 | 07:44 PM

തിരുവനന്തപുരം: കനത്ത ചൂടിൽ ഉരുകുന്നതിനിടെ, സംസ്ഥാനത്ത് ഇന്നും ഭാഗികമായി ​വൈദ്യുതി മുടങ്ങും. വൈകിട്ട് ആറുമണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിലാണ് ചില മേഖലകളിൽ നിയന്ത്രണം ഉണ്ടാകുക. ചൂട് ക്രമാതീതമായി വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, ഫാൻ, കൂളർ എന്നിവയുടെ ഉപയോഗം വലിയ തോതിൽ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയരാൻ ചൂട് വലിയൊരു കാരണമായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ, ഇന്ന് ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു.

കേന്ദ്ര ഗ്രിഡിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ ഏകദേശം 12,000 മെഗവാട്ടിന്റെ കുറവുണ്ട്. ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 600 മുതൽ 800 മെഗവാട്ട് വരെ അധിക ആവശ്യകതയാണ് ഉണ്ടാകുകയെന്ന് കെഎസ്ഇബി വിലയിരുത്തുന്നു. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ​വൈദ്യുതി ലഭിക്കുന്നില്ല എന്നതിനൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ALSO READ: എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അ‌റിയിച്ച് സുരേഷ് ഗോപി

മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. അ‌തേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും ​വൈദ്യുതി മുടക്കം സജീവമായതോടെ പ്രതിഷേധവുമായി നാട്ടുകാർ കൂട്ടത്തോടെ രംഗത്തെത്താൻ തുടങ്ങിയിട്ടുണ്ട്.

നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർ വൈറ്റില കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത് വലിയ വാർത്തയായിരുന്നു. നിരവധി പേർ സംഘടിച്ച് എത്തി പ്രതിഷേധിച്ചതിനെ തുടർന്ന് മരട് പോലീസ് ഉൾപ്പെടെ സ്ഥലത്തെത്തുന്ന സ്ഥിതി ഉണ്ടായി. എന്നാൽ തൈക്കൂടം സബ് സ്റ്റേഷനിൽ പാനൽ ബോർഡ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് ​വൈറ്റിലയിലെ ​വൈദ്യുതി തടസം ഉണ്ടായത് എന്നാണ് കെഎസ്ഇബി അ‌റിയിച്ചത്.

കെഎസ്ഇബി എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും കടുത്ത ചൂട് അ‌നുഭവപ്പെടുന്ന സാഹചര്യത്തിൽ, ആളുകൾ ​വൈദ്യുതി മുടക്കത്തിനെതിരേ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. സാധാരണ ലഭിക്കേണ്ടതിലും കുറവ് മഴ ലഭിക്കുന്നത് കേരളത്തിൽ ചൂട് ഉയരാൻ ഇടയാക്കിയിട്ടുണ്ട്. സെപ്റ്റംബർ 23നു സൂര്യൻ ഭൂമധ്യരേഖയ്ക്കു നേരെ മുകളിൽ എത്തും. ഇതിനു മുന്നോടിയായി കൂടുതൽ തീവ്രതയുള്ള സൂര്യരശ്മികൾ ഭൂമിയിൽ പതിക്കുന്നതാണ് ഇപ്പോഴത്തെ ചൂടിനുള്ള കാരണങ്ങളിലൊന്ന് എന്ന് പറയപ്പെടുന്നു.

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. എന്നാൽ സെപ്റ്റംബർ പത്ത് മുതൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അ‌തിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ ചില ജില്ലകളിൽ സെപ്റ്റംബർ 10 മുതൽ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

English Summary

There will be partial power outages in the state today. Some areas will be affected during peak hours from 6 pm to 12 am. KSEB warns that partial power outages may be required today if there is a situation where the required amount of power is not available through the power exchange and the grid frequency decreases.

Follow Us