AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSMDFC Education Loans: എത്ര വേണേലും പഠിക്കാലോ; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ

Minority Students Can Avail Low Interest Loans Through KSMDFC Here Is How: സര്‍ക്കാര്‍ വഴിയും നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കുന്ന കാര്യം അറിയാമോ? കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (കെഎസ്എംഡിഎഫ്‌സി) മുഖേന സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കിലാണ് ഈ ലോണ്‍ വിതരണം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

KSMDFC Education Loans: എത്ര വേണേലും പഠിക്കാലോ; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ
പ്രതീകാത്മക ചിത്രം Image Credit source: sakchai vongsasiripat/Getty Images Creative 2026
Shiji M K
Shiji M K | Published: 18 May 2026 | 07:31 AM

ഇഷ്ടമുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തടസമാകാറുള്ളത് പണമാണ്. സാമ്പത്തിക സാഹചര്യം മോശമാകുമ്പോള്‍ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന കോഴ്‌സുകളിലേക്ക് മാറാന്‍ വിദ്യാര്‍ഥികള്‍ പലപ്പോഴും നിര്‍ബന്ധിതരാകുന്നു. ഇവിടെ ഒരു പരിധി വരെ അവരെ സഹായിക്കുന്നത് വിദ്യാഭ്യാസ വായ്പകളാണ്. കുറഞ്ഞ പലിശ നിരക്കില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പണം ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കും.

എന്നാല്‍ സര്‍ക്കാര്‍ വഴിയും നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കുന്ന കാര്യം അറിയാമോ? കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (കെഎസ്എംഡിഎഫ്‌സി) മുഖേന സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കിലാണ് ഈ ലോണ്‍ വിതരണം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പ്രൊഫഷണല്‍, സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5 മുതല്‍ 8 ശതമാനം പലിശ നിരക്കിലാണ് ലോണ്‍ വിതരണം. വിവിധ മാനദണ്ഡങ്ങളും ലോണ്‍ അനുവദിക്കുന്നതിനായി സര്‍ക്കാര്‍ പാലിക്കുന്നു. പദ്ധതിയെ കുറിച്ച് വിശദമായി അറിയാം.

ആര്‍ക്കെല്ലാം ലോണിന് അര്‍ഹതയുണ്ട്?

കേരളത്തില്‍ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്കാണ് ഈ വായ്പയ്ക്ക് അര്‍ഹതയുള്ളത്. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം നിര്‍ദേശിക്കുന്ന പരിധിയില്‍ കൂടുതലാകാനും പാടുള്ളതല്ല. മാത്രമല്ല തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കുന്നവരോ അല്ലെങ്കില്‍ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍.

പലിശ നിരക്ക് എത്ര?

ഓരോ കോഴ്‌സുകളുടെയും സ്‌കീമുകളുടെയും അടിസ്ഥാനത്തില്‍ പലിശ നിരക്കില്‍ വ്യത്യാസം വരും. 5 ശതമാനം മുതല്‍ 8 ശതമാനം വരെയാണ് പലിശ നിശ്ചയിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും അനുവദിക്കുന്ന തുകയ്ക്ക് അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.

എത്ര രൂപ വരെ ലോണ്‍ ലഭിക്കും?

വിദ്യാര്‍ഥി പഠിക്കുന്ന കോഴ്‌സിന്റെ ആകെ ചെലവിന്റെ 95 ശതമാനം വരെയാണ് വായ്പയായി അനുവദിക്കുന്നത്. വിദ്യാര്‍ഥികളുടെ പേരിലാണ് ലോണ്‍ അനുവദിക്കുന്നത്. രക്ഷിതാവിനെ സഹ-വായ്പക്കാരനായി ചേര്‍ക്കും.

എങ്ങനെ അപേക്ഷിക്കാം?

കെഎസ്എംഡിഎഫ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ലോണിനായി അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. ശേഷം തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലുള്ള കെഎസ്എംഡിഎഫ്‌സിയുടെ ഓഫീസുകളില്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാം.

Also Read: Kerala Mother Teresa Scholarship: ഇഷ്ടംപോലെ പഠിച്ചോളൂ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 15,000 രൂപ വരെ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആവശ്യമായ രേഖകള്‍

വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ താഴെ കൊടുത്തിരിക്കുന്നു.

  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ഏത് കോഴ്‌സാണ് പഠിക്കുന്നതെന്ന് തെളിയിക്കാന്‍ അഡ്മിഷന്‍ ലെറ്റര്‍
  • ഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍
  • ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍
  • ആവശ്യമെങ്കില്‍ മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖ
  • വിദ്യാര്‍ഥിയുടെ ബാങ്ക് വിവരങ്ങള്‍

സ്വയം തൊഴിലിനും വായ്പ ലഭിക്കും

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന സ്വയം തൊഴിലിനായും വായ്പ ലഭിക്കുന്നതാണ്. ക്രെഡിറ്റ് 1, ക്രെഡിറ്റ് 2, ക്രെഡിറ്റ് 3 എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് വായ്പ വിതരണം. 20 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്നതാണ്. മറ്റ് വായ്പകളെ അപേക്ഷിച്ച് ഈ ലോണുകള്‍ക്ക് പലിശ നിരക്കും കുറവാണ്.

English Summary

KSMDFC is offering low interest education loans for minority students in Kerala. Eligible applicants can apply through the corporation’s official process to support higher education expenses.

Follow Us