CM V D Satheesan: മുഖ്യമന്ത്രി വി ഡി സതീശന്റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പോസ്റ്റിട്ടു; KSRTC ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

CM V D Satheesan KSRTC Driver Controversy:കോട്ടയം സിഎംഡി സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷോബി പി വിജയന്‍ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ തെറ്റ് ചെയ്തെന്ന് തെളിഞ്ഞത്.സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ അടക്കം അധിക്ഷേപിച്ചുകൊണ്ട് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലോ അല്ലാതെയോ പോസ്റ്റുകൾ ഇടാൻ പാടില്ല എന്ന ചട്ടം...........

CM V D Satheesan: മുഖ്യമന്ത്രി വി ഡി സതീശന്റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പോസ്റ്റിട്ടു; KSRTC ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

V D Satheesan

Published: 

24 May 2026 | 08:11 AM

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. ഇടുക്കി നെടുങ്കണ്ടം കെഎസ്ആർടിസി യൂണിറ്റിലെ ഡൈവർ സുനിൽകുമാറിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സുനിൽകുമാർ കുറ്റം ചെയ്തത് തെളിഞ്ഞുവെന്ന് മനസ്സിലായതിന് പിന്നാലെയാണ് നടപടി.

കോട്ടയം സിഎംഡി സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷോബി പി വിജയന്‍ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ തെറ്റ് ചെയ്തെന്ന് തെളിഞ്ഞത്.സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ അടക്കം അധിക്ഷേപിച്ചുകൊണ്ട് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലോ അല്ലാതെയോ പോസ്റ്റുകൾ ഇടാൻ പാടില്ല എന്ന ചട്ടം നിലനിൽക്കെയാണ് സുനിൽകുമാർ ഈ പ്രവർത്തി ചെയ്തത്.

ALSO READ:പാറ്റകൾ എന്ന വിശേഷണത്തിനെതിരെ പ്രതികരണം, കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

ചട്ടം ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ മോർഫ് ചെയ്ത ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. കൂടാതെ താൻ ചെയ്ത തെറ്റിന്റെ തീവ്രത മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇയാള്‍ പോസ്റ്റിട്ടതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിലാണ് സുനില്‍ കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ നിന്ന് പണം തട്ടാൻ ശ്രമം

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജിലൂടെ പണം തട്ടാൻ ശ്രമം. മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് നിർമ്മിച്ച സബ്സ്ക്രൈബ് തുക ഈടാക്കി പണം തട്ടാനാണ് ശ്രമം നടത്തിയത്. ചീഫ് മിനിസ്റ്റർ വിഡിഎസ് എന്ന പേരിലുള്ള വ്യാജ പേജ് വഴിയാണ് മാസം 89 രൂപ സബ്സ്ക്രിപ്ഷൻ ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിൽ വീഡിയോ സതീശൻ എന്ന് ചർച്ച ചെയ്യുമ്പോൾ കാണുന്ന നിരവധി അക്കൗണ്ടുകളിൽ ഒന്നാണ് ഈ തട്ടിപ്പിന് പിന്നിൽ.

നിലവിൽ ഏകദേശം 5,89,000 ഫോളോവേഴ്‌സുണ്ട് വ്യാജമെന്ന് സംശയിക്കുന്ന ഈ ഫെയ്‌സ്ബുക് പേജിന്. ഇതിനകം ഇതിൽ എത്രപേർ പണം നൽകി പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തു എന്ന വിവരം പേജിൽ ഹൈഡ് ചെയ്‌തു വെച്ചിരിക്കുകയാണ്.നിരവധി പേർ ഇതിനകം കെണിയിൽ പെട്ടിട്ടുണ്ടാകാമെന്നാണ് ഇത്രയധികം ഫോളോവേഴ്‌സുള്ള പേജ് ആയതിനാൽ തന്നെ സൈബർ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ വെരിഫൈഡ് ചെയ്ത ഔദ്യോഗികമായ ഒരു ഫേസ്ബുക്ക് പേജ് മാത്രമേയുള്ളൂ എന്നും അറിയിക്കുന്നു. സബ്സ്ക്രൈബ് ആവശ്യപ്പെടുന്ന ഇത്തരം പേജുകൾ പൂർണമായും വ്യാജമാണ്. പൊതുജനങ്ങൾ ഇതിൽ വഞ്ചിതരാകരുത് എന്നാണ് പേജിൽ മുന്നറിയിപ്പിൽ പറയുന്നത്.

ENGLISH SUMMARY

KSRTC driver suspended for sharing a post against Chief Minister VD Satheesan on Facebook. Disciplinary action was taken against Sunil Kumar, a driver at the Idukki Nedumkandam KSRTC unit. The action came after it was learned that Sunil Kumar had committed a crime. An investigation conducted by Kottayam CMD Squad Inspector Shobi P Vijayan revealed that the driver had made a mistake.

Follow Us
Related Stories
Pinarayi Vijayan: പാറ്റകൾ എന്ന വിശേഷണത്തിനെതിരെ പ്രതികരണം, കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
Ananyam Scheme: എന്തിനാണിത്ര ഭയം? അനന്യം സ്‌കീം വഴി ഉപജീവനമാര്‍ഗം കണ്ടെത്താമല്ലോ
Police Station Kerala: പോലീസുകാരെ ഭീഷണിപ്പെടുത്താൻ രാഷ്ട്രീയക്കാരെ അനുവദിക്കില്ല, സ്റ്റേഷനുകൾ അടിമുടി മാറും… പരിഷ്കാരങ്ങൾ ഇങ്ങനെ
Kerala Rain Update: അറബിക്കടലില്‍ ചക്രവാതച്ചുഴി, കേരളത്തില്‍ അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Bengaluru-Kannur KSRTC: ബെംഗളൂരു-കണ്ണൂര്‍ യാത്ര ഇനിയില്ല; സര്‍വീസിന് കര്‍ട്ടനിട്ട് കെഎസ്ആര്‍ടിസി
Kerala Rain Alert: ഇനി തെക്കു-വടക്ക് വ്യത്യാസമില്ലാതെ നനയും; പോയ മഴയൊക്കെ ദാ തിരിച്ചുവരുന്നു
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
കറുത്തവാവ് കഴിഞ്ഞ് ഈ ദിവസങ്ങളില്‍ ചന്ദ്രനെ കാണരുത്; മരണം പോലും...
മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ?
ഫ്രിഡ്ജിൽ വെച്ചിട്ടും തേങ്ങയ്ക്ക് ചുവപ്പ് നിറം വരുന്നുണ്ടോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്