AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Pinarayi Vijayan: പാറ്റകൾ എന്ന വിശേഷണത്തിനെതിരെ പ്രതികരണം, കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Pinarayi Vijayan supports the Cockroach Janata Party: ഒരു രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഈ യുവജന കൂട്ടായ്മ വളർന്നു വരുമോ എന്ന ഭീതിയാണ് ബിജെപിയെ ഭരിക്കുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വളരെ വേഗത്തിലാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചത്. രാജ്യത്ത് തൊഴിൽരാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവാക്കൾ പെട്ടെന്നുതന്നെ ഈ സോഷ്യൽ മീഡിയ കൂട്ടായ്മയിലേക്ക് ആകൃഷ്ടരായി.

Pinarayi Vijayan: പാറ്റകൾ എന്ന വിശേഷണത്തിനെതിരെ പ്രതികരണം,  കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
പിണറായി വിജയന്‍ Image Credit source: facebook.com/PinarayiVijayan
Aswathy Balachandran
Aswathy Balachandran | Updated On: 24 May 2026 | 07:17 AM

കൊച്ചി: കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്സ് (X) അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കേന്ദ്ര നിലപാടിനെതിരെയും ബിജെപിക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള കേന്ദ്രത്തിന്റെ അസഹിഷ്ണുതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഈ യുവജന കൂട്ടായ്മ വളർന്നു വരുമോ എന്ന ഭീതിയാണ് ബിജെപിയെ ഭരിക്കുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വളരെ വേഗത്തിലാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചത്. രാജ്യത്ത് തൊഴിൽരാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവാക്കൾ പെട്ടെന്നുതന്നെ ഈ സോഷ്യൽ മീഡിയ കൂട്ടായ്മയിലേക്ക് ആകൃഷ്ടരായി. നിലവിലെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണിത്.

അസമത്വങ്ങൾക്കെതിരെയുള്ള ഈ വികാരം ജനങ്ങൾക്കിടയിൽ കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ്, ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് കേന്ദ്രത്തെ എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളുടെ ലംഘനം

ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധ രൂപത്തോടോ ആർക്കും വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ, നിയമങ്ങളോ ഭരണനടപടികളോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിന് നിരക്കാത്തതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also Read – Police Station Kerala: പോലീസുകാരെ ഭീഷണിപ്പെടുത്താൻ രാഷ്ട്രീയക്കാരെ അനുവദിക്കില്ല, സ്റ്റേഷനുകൾ അടിമുടി മാറും… പരിഷ്കാരങ്ങൾ ഇങ്ങന

കേന്ദ്രസർക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ നടപടിയെ ശക്തമായി അപലപിക്കുന്നതായും, അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാ ജനാധിപത്യ ശക്തികളും ഇതിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?
ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.
“പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണ്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ്.
കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

English Summary

Kerala Opposition Leader Pinarayi Vijayan strongly condemned the central government’s suspension of the “Cockroach Janata Party” youth group’s X account, labeling it an act of democratic intolerance. He stated that the viral movement reflects young people’s intense discontent with unemployment and inequality, adding that the BJP blocked the platform out of fear of its rapidly growing public support.

Follow Us