KSRTC Award: കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ ടാർഗറ്റ്! നല്ല പെർഫോമർക്ക് അവാർഡും
KSRTC Award for Employees:എല്ലാമാസവും സംസ്ഥാനത്തെ മികച്ച കണ്ടക്ടർ ഡ്രൈവർക്കും അവാർഡ് നൽകാൻ തീരുമാനിച്ചു. ഓരോ ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്തി അവരിൽ നിന്നാണ് സംസ്ഥാനതല പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുക.യൂണിറ്റ് ഓഫീസർ ചെയർമാനും സൂപ്രണ്ട് കൺവീനറുമായ അഞ്ചംഗ സമിതിയാണ് താഴെത്തട്ടിൽ മികവ് പരിശോധന നടത്തുന്നത്.
കൊല്ലം: അടിമുടി മാറ്റങ്ങളുമായി കെഎസ്ആർടിസി. ജീവനക്കാർക്ക് ടാർഗറ്റ് അധിഷ്ഠിത തൊഴിൽ ആയിരിക്കും ഇനിമുതൽ. കൂടാതെ ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാമാസവും സംസ്ഥാനത്തെ മികച്ച കണ്ടക്ടർ ഡ്രൈവർക്കും അവാർഡ് നൽകാൻ തീരുമാനിച്ചു. ഓരോ ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്തി അവരിൽ നിന്നാണ് സംസ്ഥാനതല പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുക.
യൂണിറ്റ് ഓഫീസർ ചെയർമാനും സൂപ്രണ്ട് കൺവീനറുമായ അഞ്ചംഗ സമിതിയാണ് താഴെത്തട്ടിൽ മികവ് പരിശോധന നടത്തുന്നത്. അവാർഡ് നൽകുക കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള ചില മാർഗനിർദ്ദേശങ്ങൾ വിലയിരുത്തിക്കൊണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ മാർക്കിട്ടാണ് മികച്ച പെർഫോമറിനെ തിരഞ്ഞെടുക്കുക.
ആകെ 100 മാർക്കിനുള്ള ടാർഗറ്റ്
ആകെ 100 മാർക്കിനുള്ള ടാർഗറ്റ് ആണ് ജീവനക്കാർക്ക് മുന്നിൽ ഉള്ളത്. അതിൽ പ്രധാനമായും വരുമാനം ഉണ്ടാക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിരിക്കുന്ന ടാർഗറ്റ് നൂറ് ശതമാനവും നേടുന്നവർക്ക് 60 മാർക്കും ലഭിക്കും.. ഇതിനോടൊപ്പം തന്നെ പ്രതിദിന ഹാജർ ഡ്യൂട്ടിക്ക് കൃത്യമായി ഹാജരാകുക എന്നിവയ്ക്കും 15 മാർക്ക് വീതം ഉണ്ടായിരിക്കും.
ALSO READ:ഇന്നും ഇടിവെട്ടി മഴ! സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളകടൽ ജാഗ്രത നിർദേശം
ഇവയ്ക്ക് എല്ലാം പുറമേ യാത്രക്കാരോടുള്ള ജീവനക്കാരുടെ സമീപനത്തിനുമുണ്ട് 10 മാർക്ക്. ഡ്രൈവർമാരുടെ കാര്യത്തിൽ ഇന്ധനക്ഷമതയ്ക്കാണ് 60 മാർക്ക്. ഓരോ ഷെഡ്യൂളിനും കെഎംപിഎൽ അഥവാ കിലോമീറ്റർ/ ലിറ്റർ ടാർഗറ്റ് നിശ്ചയിച്ച് അത് നേടുന്നതിന് അനുസരിച്ച് മാർക്ക് നൽകും.
കൂടാതെ സുരക്ഷിതമായ ഡ്രൈവിങ്ങിനും ഉണ്ട് 20 മാർക്ക്. ഹാജറിനും സമയകൃത്യതയും 15 മാർക്കും ഇതിന് എല്ലാം ഉപരി അച്ചടക്കത്തോടെയുള്ള ജീവനക്കാരുടെ സമീപനത്തിന് അഞ്ച് മാർക്ക് ആണ് നൽകുക.. ഇവയുടെ അടിസ്ഥാനത്തിൽ ഓരോ ഡിപ്പോയിൽ നിന്നും മികച്ച 10 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കണ്ടെത്തി അത് ഇടങ്ങളിൽ വച്ച് ആദരിക്കും മൂന്നുപേരുടെ വീതം പട്ടിക എച്ച് ആർ വിഭാഗത്തിന് അയക്കണമെന്നും നിർദ്ദേശമുണ്ട് ഈ പട്ടികയിൽ നിന്നാണ് സംസ്ഥാനത്തെ മികച്ച ഡ്രൈവർ കണ്ടക്ടർ അവാർഡ് കണ്ടെത്തുക.
അതേസമയം നേരത്തെ തന്നെ മികച്ച ഇന്ധനക്ഷമത നേടുന്ന ഡ്രൈവർമാരെ കണ്ടെത്തി ആദരിക്കുവാനുള്ള തീരുമാനമെടുത്തിരുന്നു ഇത് ഫലപ്രദമല്ല എന്ന് സർക്കാരിന്റെ നൂറിന കർമ്മ പദ്ധതി ഉൾപ്പെടുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നത്.. ജൂലൈ മാസത്തെ പട്ടിക അടുത്ത ദിവസങ്ങളിൽ അഞ്ചാം തീയതിക്ക് മുൻപായി പട്ടിക സമർപ്പിക്കണം. കൂടാതെ ഡ്രൈവറുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങൾ കെഎസ്ആർടിസി വിജിലൻസ് വിഭാഗം സ്ഥിരീകരിച്ച പരാതികൾ തുടങ്ങിയ അയോഗ്യതകളുടെ പട്ടികയും ഉണ്ട്.. മികവ് തെളിയിച്ചിട്ടും അയോഗ്യത പട്ടികയിൽ ഉള്ള കുറ്റങ്ങൾ ചെയ്യുന്ന ജീവനക്കാർക്ക് അവാർഡ് ലഭിക്കില്ല.
ENGLISH SUMMARY
KSRTC with drastic changes. From now on, there will be target-based employment for employees. Also, based on this, it has been decided to give awards to the best conductor and driver in the state every month. The best driver and conductor in each depot will be identified and the state-level award winners will be selected from them.