AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSRTC Driving School: ആനയോട്ടമല്ല ആനവണ്ടി ഓടിച്ചു പഠിക്കൽ… കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഗുരുവായൂരിൽ

KSRTC Expands Driving Schools Guruvayur: ചാവക്കാട് സ്റ്റേഡിയം ഗ്രൗണ്ടിനോട് ചേർന്നുള്ള സ്ഥലത്താണ് പരിശീലനം നടക്കുക. നിലവിലെ ബസ് ഡ്രൈവർമാർ തന്നെയാണ് ഹെവി വാഹനങ്ങൾക്കായി പരിശീലനം നൽകുന്നത്.

KSRTC Driving School: ആനയോട്ടമല്ല ആനവണ്ടി ഓടിച്ചു പഠിക്കൽ… കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഗുരുവായൂരിൽ
Ksrtc (3)Image Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 08 Feb 2026 | 08:17 AM

ഗുരുവായൂർ: ഡ്രൈവിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി കെഎസ്ആർടിസിയുടെ കരുത്തിൽ ലൈസൻസ് സ്വന്തമാക്കാം. കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിൽ ആരംഭിച്ച ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ഇപ്പോൾ ഗുരുവായൂരിലും സജ്ജമായിരിക്കുകയാണ്.

 

പരിശീലനവും പ്രത്യേകതകളും

 

ചാവക്കാട് സ്റ്റേഡിയം ഗ്രൗണ്ടിനോട് ചേർന്നുള്ള സ്ഥലത്താണ് പരിശീലനം നടക്കുക. നിലവിലെ ബസ് ഡ്രൈവർമാർ തന്നെയാണ് ഹെവി വാഹനങ്ങൾക്കായി പരിശീലനം നൽകുന്നത്. ഡ്രൈവിങ് പഠനത്തിന് പുറമെ ഫസ്റ്റ് എയ്ഡ്, സി.പി.ആർ (CPR) എന്നിവ നൽകാനുള്ള പരിശീലനവും സിലബസിന്റെ ഭാഗമാണ്. ഹെവി മോട്ടോർ വെഹിക്കിളിന് 9,000 രൂപയും കാർ / ഇരുചക്ര വാഹനം 3,500 രൂപയുമാണ്. കാർ, ഇരുചക്ര വാഹനം കോബോയ്ക്ക് 11,000 രൂപയാണ്.

 

റോഡ് പരിശീലനം

 

ലൈസൻസ് ലഭിച്ചവർക്ക് ആത്മവിശ്വാസത്തോടെ വാഹനമോടിക്കാൻ ‘റോഡ് പരിശീലനം’ പരിശീലനവും ലഭ്യമാണ്. ഇതിനായി ഹെവി വാഹനത്തിന് 5,000 രൂപയും കാർ / ബൈക്ക് 2500 രൂപയുമാണ്. നിലവിൽ 90 ശതമാനം വിജയശതമാനമുള്ള കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ഇതിനോടകം തന്നെ വലിയ സാമ്പത്തിക ലാഭമാണ് സർക്കാരിന് നേടിക്കൊടുക്കുന്നത്. ഗുരുവായൂരിലെ ഈ പുതിയ സംരംഭം പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമാകുമെന്ന് മന്ത്രി അറിയിച്ചു.

Follow Us