Makkekadavu-Nerekadavu Bridge: 10 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം! വേമ്പനാട്ടു കായലിന് കുറുകെയുള്ള പാലം ഇന്ന് തുറന്നുനൽകും
Makkekadavu-Nerekadavu Bridge Inauguration: ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ കായൽ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് മാക്കേക്കടവിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. മാക്കേക്കടവിൽ പാലത്തോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ശിലാഫലകം അനാഛാദനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം പാലത്തിലൂടെ വാഹനത്തിൽ സഞ്ചരിച്ച് നേരേകടവിലെത്തി മുഖ്യമന്ത്രി നാട മുറിച്ച് പാലം നാടിനും ജനങ്ങൾക്കുമായി തുറന്നുകൊടുക്കും.
ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനും യാത്രാദുരിതങ്ങൾക്കും വിരാമമിട്ട് വേമ്പനാട്ടു കായലിന് മീതേ രണ്ട് ജില്ലകൾ ഇന്ന് കൈകോർക്കുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ കായൽ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് മാക്കേക്കടവിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. മാക്കേക്കടവിൽ പാലത്തോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ശിലാഫലകം അനാഛാദനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം പാലത്തിലൂടെ വാഹനത്തിൽ സഞ്ചരിച്ച് നേരേകടവിലെത്തി മുഖ്യമന്ത്രി നാട മുറിച്ച് പാലം നാടിനും ജനങ്ങൾക്കുമായി തുറന്നുകൊടുക്കും.
മന്ത്രി പി കെ ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം ലിജു, ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിനായി വിപുലമായ തയ്യാറെടുപ്പുകളാണ് മാക്കേക്കടവിൽ പൂർത്തിയായിട്ടുള്ളത്. 2,500 പേർക്ക് ഇരിക്കാവുന്ന പന്തലും 50 പേർക്കുള്ള വിശേഷാൽ വേദിയുമാണ് പാലത്തോട് ചേർന്ന് ഒരുക്കിയിരിക്കുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരു ജില്ലകളിലെയും തീരപ്രദേശങ്ങളിലുള്ളവരുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാവുകയും പ്രദേശത്തിന്റെ വിനോദസഞ്ചാര-സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുകയും ചെയ്യും.
ALSO READ: മുഖ്യമന്ത്രി വി.ഡി സതീശൻ സന്നിധാനത്ത്, തിരുപ്പതി മോഡൽ സൗകര്യങ്ങൾ
ആലപ്പുഴ-കോട്ടയം ജില്ലകളെ ഒന്നിപ്പിക്കുന്നു
തുറവൂർ – പമ്പ പാതയിൽ നിർമ്മിച്ച രണ്ടാമത്തെ പാലമെന്ന വിശേഷണവും ഇതിന് സ്വന്തം. തൈക്കാട്ടുശേരി – തുറവൂർ പാലം 2015ൽ പൂർത്തിയായി. 2017 ജനുവരിയിലാണ് മാക്കേക്കടവ് – നേരേകടവ് പാലത്തിന് തറക്കല്ലിടുന്നത്. വൈകാതെ പണി തുടങ്ങിയെങ്കിലും സ്ഥലമെടുപ്പു തർക്കം കോടതിയിലെത്തിയതോടെ വർഷങ്ങളോളം പണി നിശ്ചലമായി. കോടതി നടപടികളെല്ലാം പരിഹരിച്ച് പിന്നീട് 2024 മാർച്ചിലാണ് പണി പുനഃരാരംഭിച്ചത്.
സംസ്ഥാന ഫണ്ടിൽ നിന്ന് 98.09 കോടി രൂപയാണ് നിർമാണച്ചെലവായി മാറ്റിവച്ചത്. പാലത്തിന് 800 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമാണുള്ളത്. പടിഞ്ഞാറേ കര തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിലും കിഴക്കേ കര കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലുമാണ്. നിലവിൽ കോട്ടയം ജില്ലയിലേക്ക് അടുത്തുള്ള കരമാർഗം തണ്ണീർമുക്കം ബണ്ടാണ്. രണ്ടു ജില്ലകളുടെ നീണ്ട നാളത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിൻ്റെ ആഘോഷ തിമിർപ്പിലാണ് നാട് ഒട്ടാകെ.
ഗതാഗത നിയന്ത്രണം
ഇന്നു രാവിലെ മാക്കേക്കവലയിൽ നിന്നും മാക്കേക്കടവിലേക്ക് വാഹനങ്ങൾ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാക്കേക്കവലയിലെ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. കവലയിൽ നിന്നും കിഴക്കോട്ട് 500 മീറ്ററോളം നടന്നാൽ മാക്കേക്കടവിലെത്തും. മാക്കേക്കവലയിൽ നിന്നും മാക്കേക്കടവിലേക്കുള്ള റോഡ് വശങ്ങൾ പൂർണമായും ഉദ്ഘാടന ലഹരിയിലാണ്.
English Summary:
Keralam Chief Minister V D Satheesan will inaugurate the Makkekadavu-Nerekadavu bridge, which connects Alappuzha and Kottayam districts, on Sunday (October 18). The bridge, which is 800 metres long, has been built at a cost of ₹98.09 crore.