മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ.ഷഫീൻ അഹമ്മദ് അന്തരിച്ചു
2003 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഡെപ്യൂട്ടേഷനിൽ കേരളത്തിൽ അടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ വിവിധ തസ്തികകൾ വഹിച്ചിട്ടുണ്ട്. 2025-ൻ്റെ തുടക്കത്തിലാണ് ഷഫീൻ അഹമ്മദിന് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. സുഖം പ്രാപിച്ചെങ്കിലും മൂന്നോ നാലോ മാസം മുമ്പ് ആരോഗ്യനില വീണ്ടും വഷളായി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില് പ്രത്യേക ചികിത്സയിലായിരുന്നു അദ്ദേഹം.

കെ. ഷഫീൻ അഹമ്മഗദ്
തിരുവനന്തപുരം: മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ.ഷഫീൻ അഹമ്മദ് (50) അന്തരിച്ചു. ഒഡീഷ കേഡറിൽ ജോലി ചെയ്തിരുന്ന അദ്ദേഹം സൈബർ ക്രൈം ഐജിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ക്യാൻസർ രോഗ ബാധയെ തുടർന്ന് ചികിത്സയിലിരെിക്കെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2003 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഡെപ്യൂട്ടേഷനിൽ കേരളത്തിൽ അടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ വിവിധ തസ്തികകൾ വഹിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ മരണത്തിൽ ഒഡീഷ മുഖ്യമന്ത്രി ചരൺ മാജി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ അകാല നിര്യാണത്തില് അഗാധമായ ദുഃഖമുണ്ട്. സംസ്ഥാനത്തിനും ഒഡീഷ പോലീസിനും അദ്ദേഹം നൽകിയ അർപ്പണബോധമുള്ള സേവനം എന്നും ഓർമ്മിക്കപ്പെടും,” മാജി പറഞ്ഞു. “അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’ എന്നും തൻ്റെ അനുശോചനത്തിൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ അനുശോചനം
ALSO READ: പട്രോളിങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ച് കൊണ്ട് ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ
തിങ്കളാഴ്ച വട്ടിയൂർക്കാവിലെ വസതിയിലേക്ക് മാറ്റുന്ന് മൗതിക ശരീരം, അന്ത്യകർമങ്ങൾക്കായി കൊല്ലം ഓച്ചിറയിലേക്ക് കൊണ്ടുപോകും. 2025-ൻ്റെ തുടക്കത്തിലാണ് ഷഫീൻ അഹമ്മദിന് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. സുഖം പ്രാപിച്ചെങ്കിലും മൂന്നോ നാലോ മാസം മുമ്പ് ആരോഗ്യനില വീണ്ടും വഷളായി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില് പ്രത്യേക ചികിത്സയിലായിരുന്നു അദ്ദേഹം.
English Summary
Odisha Cadre Malayali IPS Officer K Shafeen Ahamed I.G. of Police, CID, CB Passed away due to Cancer. He was from Kerala’s Kollam and Served in various posts in Kerala, Including Rural SP Trivandrum On Deputation.