Kozhikode Police Attacked: പട്രോളിങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ച് കൊണ്ട് ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ
Kozhikode Police Officer Attacked: കോഴിക്കോട് പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ് (48), പരപ്പിൽ സ്വദേശി രജാദ് (38), രാമനാട്ടുകര സ്വദേശി നന്ദകുമാർ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്‌നുൽ ഷാഹിം (22) എന്നിവരെയാണ് ടൗൺ പോലീസും, സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. 7:40 ഓടെ മാനാഞ്ചിറ സ്‌ക്വയറിനുള്ളിൽ പണപ്പിരിവ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പട്രോളിംഗ് സംഘം അവിടേക്ക് എത്തിയത്.
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ നേരെ നാലംഗ സംഘത്തിൻ്റെ ആക്രമണം. ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച കേസിൽ നാലെ പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ് (48), പരപ്പിൽ സ്വദേശി രജാദ് (38), രാമനാട്ടുകര സ്വദേശി നന്ദകുമാർ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്‌നുൽ ഷാഹിം (22) എന്നിവരെയാണ് ടൗൺ പോലീസും, സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. 7:40 ഓടെ മാനാഞ്ചിറ സ്‌ക്വയറിനുള്ളിൽ പണപ്പിരിവ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പട്രോളിംഗ് സംഘം അവിടേക്ക് എത്തിയത്.
ഈ സമയമാണ് അവിടെയുള്ള ശുചിമുറിക്ക് പിറകിലായി സംശയാസ്പദമായ സാഹചര്യത്തിൽ പ്രിതകളെ കണ്ടത്. ഇവിരോട് അവിടെ നിന്നും പോകാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയം പിന്നാലെ മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ ആദർശിന്റെ വലതു കൈയിൽ സംഘത്തിണ്ടായിരുന്ന ഒരാൾ സിറിഞ്ചുകൊണ്ട് ആക്രമിക്കുകയും ആയിരുന്നു.
ALSO READ: ഇനി എല്ലാം നേരിട്ട്… ഇടനിലക്കാർ വേണ്ട! മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക്
തുടർന്ന് സംഘം സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സിറിഞ്ചുകൊണ്ട് കൈയ്യിൽ പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെയോടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികൾ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് പറയുന്നു. ബെന്നി ലോയ്ഡിന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിലും വിൽപ്പനയ്ക്കിടെ പിടിയിലായതിനും, മോഷണക്കേസിലും, പിടിച്ചുപറി നടത്തിയതിനും മറ്റുമായി 25 ഓളം കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്.
രജാദിനും, നന്ദകുമാറിനും, അദ്‌നുൽ ഷാഹിമിനും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും, മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ പിടിയിലായതിനും, ബൈക്ക് മോഷണം നടത്തിയതിനും, പിടിച്ചുപറി നടത്തിയതിനും, അടിപിടി നടത്തിയതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. പോലീസ് ഉദ്യാഗസ്ഥനെ ഡ്യൂട്ടിക്കിടെ ആക്രമിച്ചതിനും ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്ത് പിടിയിൽ
അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പിടിയിൽ. കോട്ടയം, തൃശ്ശൂർ സ്വദേശിനികളായ യുവതികളാണ് കൊലപ്പെട്ടത്. തൃശ്ശൂർ മണ്ണുത്തി മുടിക്കോട് തൈക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജനയും (35 വയസ്) കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആൻ എന്ന യുവതിയെയുമാണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
ചിങ്ങവനം സ്വദേശിനിയായ ആനിനെ ഫ്ലാറ്റിലെ മുറിയിൽ വച്ചും അഞ്ജനയെ ഫ്ലാറ്റിന്റെ താഴെവച്ചുമാണ് കൊലപ്പെടുത്തിയത് എന്നാണ് വിവരം. അനില എന്ന യുവതിയാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. മൂന്നുപേരും ഒരു ഫ്ലാറ്റിൽ തന്നെയാണ് താമസിച്ചു വന്നിരുന്നത് എന്നാണ് പറയുന്നത്. അഞ്ജനയുടെ ഭർത്താവ് വിജീഷ് ജോലിക്ക് പോയ സമയത്താണ് കൃത്യം നടന്നത്. കൊലപാത കാരണമോ സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.
English Summary:
Kozhikode Police Officer Attacked By syringe During Night patrolling Duty. In This Case Four People Arrested. They Are Also Criminal Background. The policeman was later admitted to the hospital after being injured in the hand by a syringe.