AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

MDMA: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്

MDMA Case Malappauram: ബൈക്ക് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ യുവാവിന്റെ കൈവശത്തു നിന്ന് എംഡിഎംഎ കണ്ടെത്തി. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിന്റെ ഡ്രസ്സിലിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഇയാളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പോക്കറ്റിൽ നിന്ന് 21.4 2ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.

MDMA: അപകടത്തിൽ പരിക്കേറ്റ്  ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്
പ്രതീകാത്മക ചിത്രംImage Credit source: Facebook / Kerala Police
Amal KV
Amal KV | Updated On: 22 Oct 2026 | 04:47 PM

മലപ്പുറം: ബൈക്ക് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ യുവാവിന്റെ കൈവശത്തു നിന്ന് എംഡിഎംഎ കണ്ടെത്തി. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിന്റെ ഡ്രസ്സിലിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഇയാളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പോക്കറ്റിൽ നിന്ന് 21.4 2ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.

എടപ്പാളിൽ വച്ച് സബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. അപകടം പറ്റി പരിക്കേറ്റത്തിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് സിബിന്റെ പാന്റിന്റെ പോക്കറ്റിൽ ഒരു പൊതി കണ്ടെത്തുന്നത്. ഇത് ലഹരി മരുന്നാണ് എന്ന് ചികിത്സിച്ച ഡോക്ടർക്ക് സംശയം തോന്നി. ഇതെ തുടർന്ന് ഈ വിവരം അതീവ രഹസ്യമായി പോലീസിനെ അറിയിച്ചു.

Also Read: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

തുടർന്ന് പെരിന്തൽമണ്ണ പോലീസ് ആശുപത്രിയിലെത്തി പൊതിയിൽ ഉണ്ടായിരുന്നത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് ലഹരി മരുന്ന് എവിടെ നിന്നാണ് ലഭിച്ചത് എന്നും ലഹരി വില്പന ആയിരുന്നോ ലക്ഷ്യം എന്നും തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. യുവാവ് ലഹരി മരുന്നു മാഫിയയുടെ ഭാഗമാണോ എന്നത് അടക്കം പോലീസ് അന്വേഷിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയുടെ യാത്രാ വിവരങ്ങളും ഫോൺ സംഭാഷണങ്ങളും ഉൾപ്പെടെ പരിശോധിക്കും എന്നാണ് പോലീസ് പറയുന്നത്.

അപകടത്തിൽ യുവാവിന് പറ്റിയ പരിക്ക് സാരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസവും മലപ്പുറത്ത് വച്ച് ഇതിന് ഏകദേശം സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. വാഹനാപകടത്തിൽ പരിക്കേറ്റ ആളെ കാർ ഡ്രൈവർ ആയ വ്യക്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടെ പോലീസ് അപകടത്തിൽപ്പെട്ട കാർ പരിശോധിക്കുകയുണ്ടായി. ഈ പരിശോധനയിലാണ് വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തുന്നത്. സംസ്ഥാനത്തെ ലഹരി വ്യാപനം തടയുന്നതിന് വേണ്ടി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ വിപുലമായ നടപടികളാണ് നടന്നുവരുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരവധി ലഹരി കേസുകൾ ആണ് ഓരോ ദിവസവും എടുക്കപ്പെടുന്നത്.

English Summary

MDMA was discovered on a young man who had sought medical treatment following injuries sustained in a bike accident. The substance was found in the pocket of the clothing worn by Sibin, a resident of Chiranganthodi House in Amayur, Pattambi.

Follow Us