തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
ഇരുവരെയും ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ രണ്ടുപേരും മരിക്കുകയായിരുന്നു.അതേസമയം കഴിഞ്ഞദിവസം വൈകിട്ട് ശുചിമുറിയിൽ പോയ സുരേഷിനെ ഏറെ നേരം വൈകിയിട്ടും കാണാതായതോടെയാണ് ഭാര്യ അന്വേഷിച്ച് എത്തിയത്. അപ്പോഴേക്ക് കുഴഞ്ഞുവീണ നിലയിൽ ആണ് സുരേഷിനെ കണ്ടത് എന്ന് നാട്ടുകാർ പറയുന്നു.............

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവളത്തെ വീട്ടിൽ കുഴഞ്ഞുവീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്ക് സമീപത്ത് റോഡിൽ സുരേഷും സുരേഷിനെ രക്ഷിക്കാനായി എത്തിയ അയൽവാസി അജിയും ആണ് മരിച്ചത്. സുരേഷ് കുഴഞ്ഞു വീണ വിവരമറിഞ്ഞ് അജി ഓടിയെത്തിയതായിരുന്നു. അയൽവാസികൾക്ക് ഒപ്പം സുരേഷിനെ ആംബുലൻസ് വാഹനത്തിന് അടുത്ത് എത്തിയപ്പോഴേക്കും അജിയും കുഴഞ്ഞു വീഴുകയായിരുന്നു.
ഇരുവരെയും ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ രണ്ടുപേരും മരിക്കുകയായിരുന്നു.അതേസമയം കഴിഞ്ഞദിവസം വൈകിട്ട് ശുചിമുറിയിൽ പോയ സുരേഷിനെ ഏറെ നേരം വൈകിയിട്ടും കാണാതായതോടെയാണ് ഭാര്യ അന്വേഷിച്ച് എത്തിയത്. അപ്പോഴേക്ക് കുഴഞ്ഞുവീണ നിലയിൽ ആണ് സുരേഷിനെ കണ്ടത് എന്ന് നാട്ടുകാർ പറയുന്നു.
ALSO READ:അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
വീട്ടിൽ നിന്നും പ്രധാന റോഡിലേക്ക് എത്തുവാൻ 150 മീറ്ററോളം ദൂരമുള്ള സാഹചര്യത്തിൽ അയൽവാസികൾ എല്ലാവരും കൂടെ ചേർന്നാണ് സുരേഷിനെ ആംബുലൻസിൽ എത്തിച്ചത് ഇതിനിടെ സഹായിക്കാനായി എത്തിയതായിരുന്നു അജിയും ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് സുരേഷ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട് നിന്ന് ബംഗളൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പറും തിരക്കു ലോകം കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം
കോഴിക്കോട്ടു നിന്നും ബംഗളൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്റ്റീപ്പർ ബസ് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികൾ ഉൾപ്പടെ നാലുപേർ മരിച്ചു. മൈസൂരിന് സമീപത്ത് ഹുൻസൂർ പെരിയ പട്ടണയിൽ ഇന്ന് പുലർ ആണ് അപകടമുണ്ടായത് സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമികമായ വിവരം. അതേസമയം അപകടത്തിൽ മലയാളികളായ അഫ്താബ് ശ്രീജേഷ് സുനിൽ എന്നിവരാണ് മരിച്ചത് മരിച്ച നാലാമത്തെ ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല കോഴിക്കോട് നിന്ന് ബംഗളൂരിലേക്ക് പോയ കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിൽ നിന്നും വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ENGLISH SUMMARY
A young man who collapsed at his home in Kovalam, and a neighbor who came to his aid, have both died. The deceased are Suresh—who collapsed on the road near the ‘Kurishadi’ (wayside cross shrine) at Vandithadam—and Aji, a neighbor who had rushed to help him. Aji had arrived on the scene after learning that Suresh had collapsed.