AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mangaluru Chennai Special Train: ഓണത്തിരക്ക് പേടിക്കേണ്ട! രക്ഷകനായി മംഗളൂരു–ചെന്നൈ സ്പെഷൽ ട്രെയിൻ; കേരളത്തിലും സ്റ്റോപ്പുകൾ

Mangaluru Chennai Onam Special Train: ഓണത്തിരക്ക് കണക്കിലെടുത്ത് മംഗളൂരു–ചെന്നൈ റൂട്ടിലാണ് പുതിയ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. മംഗളൂരു–ചെന്നൈ റൂട്ടിൽ ഈമാസം 13 മുതൽ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളിലും തിരികെ ചൊവ്വാഴ്ചകളിലുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കേരളത്തിലും സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള പല ട്രെയിനുകളിലും ടിക്കറ്റുകൾ കിട്ടാനില്ലാത്ത് സാഹചര്യമാണ്. 

Mangaluru Chennai Special Train: ഓണത്തിരക്ക് പേടിക്കേണ്ട! രക്ഷകനായി മംഗളൂരു–ചെന്നൈ സ്പെഷൽ ട്രെയിൻ; കേരളത്തിലും സ്റ്റോപ്പുകൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 08 Jul 2026 | 03:25 PM

പാലക്കാട്: ഇക്കൊല്ലത്തെ ഓണത്തിന് നാട്ടിലെത്താൻ കഴിയാതെ വിഷമിക്കുന്ന മലയാളികൾക്ക് വീണ്ടും റെയിൽവേയുടെ ഓണസമ്മാനം. നിലവിലുള്ള പല ട്രെയിനുകളിലും ടിക്കറ്റുകൾ കിട്ടാനില്ലാത്ത് സാഹചര്യമാണ്. ഇതേതുടർന്നാണ് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണത്തിരക്ക് കണക്കിലെടുത്ത് മംഗളൂരു–ചെന്നൈ റൂട്ടിലാണ് പുതിയ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. മംഗളൂരു–ചെന്നൈ റൂട്ടിൽ ഈമാസം 13 മുതൽ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളിലും തിരികെ ചൊവ്വാഴ്ചകളിലുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കേരളത്തിലും സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

സ്പെഷ്യൽ ട്രെയിനുകളുടെ കൂടുതൽ വിവരങ്ങൾ

മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്‌മൂർ സ്പെഷൽ എക്സ്പ്രസ് (06126) തിങ്കളാഴ്ചകളിൽ വൈകിട്ട് നാലിന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10.55ന് ചെന്നൈ എഗ്‌മൂറിൽ എത്തിച്ചേരുന്നതാണ്. ചെന്നൈ എഗ്‌മൂർ – മംഗളൂരു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് ( 06125) എഗ്‌മൂറിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.40ന് മംഗളൂരുവിൽ എത്തിച്ചേരുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. സ്പെഷ്യൽ ട്രെയിനിൽ രണ്ട് സെക്കൻഡ് എസി കോച്ചും 8 തേഡ് എസി കോച്ചും 6 സ്ലീപ്പർ കോച്ചും 4 ജനറൽ കോച്ചുമാണ് ഉണ്ടാവുക.

ALSO READ: ഓണം സ്പെഷ്യലോ? ബെംഗളൂരുവിൽ ഉള്ളവർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി

മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്‌മൂർ ട്രെയിനിന്റെ (06126) പാലക്കാട് ഡിവിഷനിലുള്ള സ്റ്റോപ്പുകളുടെ സമയക്രമം താഴെ നൽകുന്നു

മംഗളൂരു: വൈകിട്ട് 4.00, കാസർകോട്: 4.53, കാഞ്ഞങ്ങാട്: 5.11, പയ്യന്നൂർ: 5.34, കണ്ണൂർ: 6.10, തലശ്ശേരി: 6.31, വടകര: 6.50, കോഴിക്കോട്: 7.35, തിരൂർ: 8.12, ഷൊർണൂർ: 9.40, പാലക്കാട് ജംക്‌ഷൻ: 11.00 മണി എന്നിങ്ങനെയാണ് ഓരോ സ്റ്റേഷനിലുമുള്ള സമയക്രമം. പോത്തന്നൂർ ജംക്‌ഷൻ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്.

ചെന്നൈ എഗ്‌മൂർ – മംഗളൂരു സെൻട്രൽ ട്രെയിനിന്റെ (06125) സ്റ്റോപ്പുകൾ ഇങ്ങനം, പാലക്കാട് ജംക്‌ഷൻ: രാത്രി 11.58, ഷൊർണൂർ: പുലർച്ചെ 2.10, തിരൂർ: 2.50, കോഴിക്കോട്: 3.40, വടകര: 4.20, തലശ്ശേരി: 4.42, കണ്ണൂർ: 5.10, പയ്യന്നൂർ: 5.42, കാഞ്ഞങ്ങാട്: 6.30, കാസർകോട്: 6.50, മംഗളൂരു സെൻട്രൽ: 8.40 എത്തിച്ചേരും.

ബെംഗളൂരുവിൽ നിന്നും സ്പെഷ്യൽ ട്രെയിൻ

ഓണത്തിരക്ക് മുൻകൂട്ടി കണ്ട് പരിഹാരവുമായി ബെംഗളൂരുവിൽ നിന്നും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണം കാലത്തെ തിരക്കും നിലവിലെ ടിക്കറ്റ് പ്രതിസന്ധിയും നേരിടാൻ ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്തയുമായിട്ടാണ് റെയിൽവേയുടെ പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഐടി നഗരമായ ബെംഗളൂരുവിൽ നിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന മലയാളികൾക്ക് ഇത് ഏറെ ​ഗുണകരമാകും. എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകളാണ് ഓഗസ്റ്റ് മാസം അവസാനം വരെ റെയിൽവേ നീട്ടിയിരിക്കുന്നത്.

ഓണം പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വാരാന്ത്യങ്ങളിലെ തിരക്ക് പൂർണ്ണമായും ഒഴിവാക്കാൻ സ്പെഷ്യൽ ട്രെയിനുകൾ സഹായിക്കും. ഈ സർവീസുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഐആർസിടിസി ആപ്പിലും കൗണ്ടറുകളിലും ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി റെയിൽവേയുടെ ഔദ്യോ​ഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.

English Summary:

Mangaluru Chennai Onam Special Train Announced by Indian Railway. Kerala has 10 Stops under Palakkad division. Check the Timings and route details Complete Here.

Follow Us