AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

MEDISEP: സർക്കാർ ജീവനക്കാരുടെ മെഡിസെപ് നിർത്തലാക്കുമോ? ഇനി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറൻസ്!

MEDISEP vs Oommen Chandy Health Insurance: മെഡിസെപ്പിൻ്റെ ഒന്നാംഘട്ട പദ്ധതി പൂർത്തിയായ സാഹചര്യത്തിലാണ് കൂടുതൽ പാക്കേജുകളും ആശുപത്രികളെയും ഉൾപ്പെടുത്തിയുള്ള മെഡിസെപ് 2.0 പദ്ധതി പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു. മെഡിസെപ് നിർത്തലാക്കുമോ, മെഡിസെപിന് പകരമായാണോ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറൻസ് നടപ്പിലാക്കുന്നത്... തുടങ്ങി സംശയങ്ങളേറെയാണ്. ഇവയെ കുറിച്ച് വിശദമായി അറിഞ്ഞാലോ....

MEDISEP: സർക്കാർ ജീവനക്കാരുടെ മെഡിസെപ് നിർത്തലാക്കുമോ? ഇനി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറൻസ്!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 30 May 2026 | 02:45 PM

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി ആവിഷ്കരിച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം ഒരു നിശ്ചിത തുക പദ്ധതിയുടെ ഭാഗമാകുന്നവർ പ്രീമിയമായി അടയ്ക്കേണ്ടതുണ്ട്. പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനകാര്യമന്ത്രിയായിരുന്ന കെഎൻ ബാലഗോപാൽ മെഡിസെപ് 2.0 പ്രഖ്യാപിച്ചിരുന്നു. മെഡിസെപ്പിൻ്റെ ഒന്നാംഘട്ട പദ്ധതി പൂർത്തിയായ സാഹചര്യത്തിലാണ് കൂടുതൽ പാക്കേജുകളും ആശുപത്രികളെയും ഉൾപ്പെടുത്തിയുള്ള മെഡിസെപ് 2.0 പദ്ധതി പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു. എന്നാൽ മൂന്നാം ഭരണം ലക്ഷ്യമിട്ട പിണറായി സർക്കാരിന് ഭരണം തുടരാൻ കഴിഞ്ഞില്ല. പുതിയതായി അധികാരത്തിലേറ്റ യുഡിഎഫ് സർക്കാർ മെഡിസെപ് തുടരുമോ എന്ന ആശങ്ക ജീവനക്കാർക്കിടയിലുണ്ട്.

അതിനിടെ, കഴിഞ്ഞ ദിവസം നടന്ന നയപ്രഖ്യാപനത്തിൽ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. മെഡിസെപ് നിർത്തലാക്കുമോ, മെഡിസെപിന് പകരമായാണോ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറൻസ് നടപ്പിലാക്കുന്നത്… തുടങ്ങി സംശയങ്ങളേറെയാണ്. ഇവയെ കുറിച്ച് വിശദമായി അറിഞ്ഞാലോ….

എന്താണ് മെഡിസെപ്?

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം ഒരു നിശ്ചിത തുക പ്രീമിയമായി അടയ്ക്കേണ്ടതുണ്ട്.  11 ലക്ഷത്തോളം പേർക്കാണ് ഇതിലൂടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നത്. ഇതുവഴി ഏത് പ്രായത്തിലുള്ളവർക്കും യാതൊരു മെഡിക്കൽ പരിശോധനകളും ഇല്ലാതെ ക്യാഷ്ലെസ് ഇൻഷുറൻസ് സേവനമാണ് മെഡിസെപിന്റെ ലക്ഷ്യം. 104 വയസ്സ് വരെ പ്രായമുള്ള വ്യക്തിവരെ മെഡിസെപ്പിൽ ചേർന്ന് ഇൻഷുറൻസ് സേവനം സ്വീകരിച്ചിട്ടുണ്ടെന്നാണ് മുൻസർക്കാർ പറഞ്ഞിട്ടുള്ളത്.

മെഡിസെപ് രണ്ടാം ഘട്ടത്തിൽ പരിരക്ഷ 5 ലക്ഷമാക്കിയിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്കൊപ്പം പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് പദ്ധതിയുടെ നിർവഹണ ചുമതല. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കൽ, സർജിക്കൽ പാക്കേജുകളുൾപ്പെടെ 2,516 പാക്കേജുകളാണ് ഉള്ളത്.

ALSO READ: ശമ്പള വർധനവിന് പുതിയ ഫോർമുല? കൂടുന്നത് 400 ശതമാനം!

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് വിഡി സതീശൻ സർക്കാർ. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും. പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നില്ല. എന്നുമുതൽ നടപ്പിലാക്കുമെന്നും വ്യക്തമല്ല. കാരുണ്യ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുകയാണോ അതോ മറ്റ് സർക്കാർ ഇൻഷുറൻസ് പദ്ധതികളെ സംയോജിപ്പിച്ചാണോ നടപ്പിലാക്കുക എന്നുള്ളത് തുടർന്നുള്ള ദിവസങ്ങളിലെ വ്യക്തമാവുകയുള്ളൂ.

മെഡിസെപ് നിർത്തലാക്കുമോ?

മെഡിസെപ് നിർത്തലാക്കുമോ എന്ന സംശയം സർക്കാർ ജീവനക്കാർക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. എന്നാൽ അത് സംബന്ധിച്ച ഉത്തരവുകളോ വിജ്ഞാപനങ്ങളോ പുറത്തിറക്കിയിട്ടില്ല. മെഡിസെപ് നിർത്തലാക്കാൻ സാധ്യതയില്ലെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.  ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രമല്ല, എല്ലാ കുടുംബങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ട് തന്നെ മെഡിസെപിന് പകരകാരനായി ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ കണക്കാക്കാനാവില്ല. വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചേക്കും.

English Summary:

Medisep is a health insurance scheme for government employees and pensioners. A fixed amount of premium has to be paid every month. About 11 lakh people get health insurance through this. Through this, Medisep aims to provide cashless insurance service to people of any age without any medical examinations.

Follow Us