AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Messi Event Row: മെസ്സി വിവാദം; പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോ​ഗം ഇന്ന്

Messi Kerala Visit Fraud Case: വി. അബ്ദുറഹ്മാന്റെ സ്‌പെയിൻ സന്ദർശനവും ആർ.ബി.സിയെ സ്പോൺസറായി തിരഞ്ഞെടുത്തതും ഉൾപ്പെടെ ഒമ്പത് പ്രധാന വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. കേസിന്റെ തുടരന്വേഷണത്തിനായി സർക്കാരിൽ നിന്ന് ആവശ്യമായ രേഖകളും വിവരങ്ങളും ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിക്ക് എസ്‌.ഐ.ടി കത്ത് നൽകും.

Messi Event Row: മെസ്സി വിവാദം; പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോ​ഗം ഇന്ന്
മെസ്സി, എഡിജിപി വിജയൻImage Credit source: PTI/ Facebook
Nithya Vinu
Nithya Vinu | Updated On: 04 Sep 2026 | 07:52 AM

തിരുവനന്തപുരം: മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദ്യ യോഗം ചേരും. ഇന്ന് വൈകുന്നേരമാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. എഡിജിപി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ സ്‌പെയിൻ സന്ദർശനവും ആർ.ബി.സിയെ സ്പോൺസറായി തിരഞ്ഞെടുത്തതും ഉൾപ്പെടെ ഒമ്പത് പ്രധാന വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്.

ഓരോ ഉദ്യോഗസ്ഥരും അന്വേഷിക്കേണ്ട കാര്യങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമെടുക്കും. കേസിന്റെ തുടരന്വേഷണത്തിനായി സർക്കാരിൽ നിന്ന് ആവശ്യമായ രേഖകളും വിവരങ്ങളും ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിക്ക് എസ്‌.ഐ.ടി കത്ത് നൽകും. കേസിൽ അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് ബാധകമായ നിയമങ്ങൾ പ്രകാരമോ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് എസ്‌.ഐ.ടി സമഗ്രമായി പരിശോധിക്കും.

എസ്‌.ഐ.ടിയുടെ പ്രധാന അന്വേഷണ വിഷയങ്ങൾ

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച പശ്ചാത്തലവും സാഹചര്യങ്ങളും ആദ്യ ഘട്ടത്തിൽ പരിശോധിക്കും. ‘GoatAd’ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും ലഭിച്ച സാമ്പത്തിക ലാഭങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: കുടുങ്ങാൻ പോകുന്നത് ആര്! വീണ ജോർജിനെ ആക്രമിച്ച കേസിൽ എട്ടംഗ എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

അതുപോലെ വഴിവിട്ട സഹായങ്ങളിലൂടെ സർക്കാരിനോ മറ്റ് പൊതു സ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. പദ്ധതിക്കായി കണ്ടെത്തിയ ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടവും അനുബന്ധ സാമ്പത്തിക ഇടപാടുകളും പൊതുമുതലുകളും സ്റ്റേഡിയവും സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാൻ വിട്ടുനൽകിക്കൊണ്ട് സർക്കാർ ഉത്തരവുകളും അനുമതികളും നൽകിയ സാഹചര്യങ്ങളും പരിശോധന പരിധിയിൽ വരുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി നടത്തിയ വിദേശയാത്രകൾ, ഔദ്യോഗിക ചർച്ചകൾ, നൽകിയ വാഗ്ദാനങ്ങൾ, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA), ഫുട്ബോൾ ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥാപനങ്ങളുമായി സർക്കാർ സഹായത്തോടെ സ്വകാര്യ കമ്പനിക്ക് കരാറുണ്ടാക്കാൻ കഴിഞ്ഞ പശ്ചാത്തലം തുടങ്ങിയവുയും എസ്ഐടി പരിശോധിക്കും.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൈമാറിയതും അവിടെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും അതിന്റെ ചെലവുകളും കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ പങ്ക് നിർണ്ണയിക്കലും അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികളും പരിശോധിക്കുന്നതായിരിക്കും.

English Summary:

Special Investigation Team formed to probe the alleged fraud carried out in the name of bringing football star Lionel Messi to Kerala will hold its first meeting on September 4. The meeting, scheduled for the evening, will assign specific areas of investigation to each officer.

Follow Us