AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്

Middle-aged man found dead at home in Thanneermukkam: മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ. സംഭവത്തിൽ ദുരൂഹതയുണർത്തി, ഇയാളുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്തുനിന്നും ഒരു മുളക്കഷ്ണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
Middle Aged Man Found Dead At Home In ThanneermukkamImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 06 Sep 2026 | 02:08 PM

ചേർത്തല: പെൺകുട്ടിയുടെ പരാതിയിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്ന മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണർത്തി, ഇയാളുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്തുനിന്നും ഒരു മുളക്കഷ്ണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സമീപവാസികളുമായി ഇയാൾക്ക് കാര്യമായ സമ്പർക്കമൊന്നും ഉണ്ടായിരുന്നില്ല.

ഇന്ന് (ഞായറാഴ്ച) രാവിലെയാണ് സന്തോഷിന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. സന്തോഷ് തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി ഇയാൾക്കെതിരെ മുഹമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ALSO READ: തുടർച്ചയായ 2-ാം ദിവസവും തൃശൂരിൽ വൻ അ‌പകടം: കാർ ബൈക്കിലിടിച്ച് മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

വിളിപ്പിച്ചിട്ടും സ്റ്റേഷനിലേക്ക് എത്താഞ്ഞതിനെ തുടർന്ന് പോലീസ് ഞായറാഴ്ച പോലീസ് സന്തോഷിന്റെ വീട്ടിലെത്തി. അ‌പ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷിന്റേത് സ്വാഭാവിക മരണ​മാണോ കൊലപാതകമാണോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസിന്റെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; ബന്ധുവിനെ കുത്തിക്കൊന്നു

പെരുവന്താനം: ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ബന്ധുവിനെ കുത്തിക്കൊന്നു, പുല്ലുപാറയിൽ ​ഒരാൾ അ‌റസ്റ്റിൽ. ഇളംകാട് സ്വദേശി ബിനു കൊല്ലപ്പെട്ട സംഭവത്തിൽ തങ്കച്ചൻ എന്നയാളാണ് പോലീസ് പിടിയിലായത്. തങ്കച്ചനും ബിനുവും അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ്. ശനിയാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പിന്നാലെ തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം.

ബിനുവും തങ്കച്ചനും സ്ഥിരം മദ്യപാനികളാണ്. കൊലപാതകത്തിലേക്ക് തങ്കച്ചനെ നയിച്ചതെന്താണെന്ന കാര്യം ചോദ്യംചെയ്യലിലൂടെയേ വ്യക്തമാകുകയുള്ളൂ. തർക്കത്തിനിടെ ബിനുവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ തങ്കച്ചൻ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ബിനു അ‌പകടത്തിൽപ്പെട്ടതാണ് എന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് തങ്കച്ചൻ പറഞ്ഞത്. എന്നാൽ, ഉദ്യോഗസ്ഥർക്ക് ഇത് വിശ്വാസയോഗ്യമായി തോന്നിയില്ല. തുടർന്ന് ഫയർഫോഴ്സ് പെരുവന്താനം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിൽ എടുത്തു.

റോപ്പ്‌വേ അപകടത്തിൽ ജീവനക്കാരൻ മരിച്ചു

കാസർകോട്: റാണിപുരത്ത് റോപ്പ്‌വേ അപകടത്തിൽ ജീവനക്കാരൻ മരിച്ചു. ചാമുണ്ഡി സ്വദേശിയായ സനൂപ് കൃഷ്ണൻ ആണ് മരിച്ചത്. സഞ്ചാരിയെ റോപ്പ്‌വേയിൽ കയറ്റുന്നതിനിടയിൽ സനൂപ് താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സനൂപിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജപുരം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

English Summary

A middle-aged man who had been called to the police station on a girl’s complaint was found dead at home. The deceased has been identified as Santosh (53) of the house in Velikakattu, Ward 14, Verungilchuvadu, West of Thanneermukkam Panchayat. The incident is suspicious and injuries were found on his head and face. The door of the house was also left open. The police have also found a piece of bamboo near the room where the body was found.

Follow Us