Milma Milk Price Hike: ചായ കുടിയും മുടങ്ങും! ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി മിൽമ; പാലിന് വില കൂട്ടി
Milma Milk Price Hike Latest Update: പുതിയ വിലയനിസരിച്ച്, മിൽമ പാലിന് ലിറ്ററിന് ശരാശരി 56 രൂപ ഇനി മുതൽ നൽകേണ്ടി വരും. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിച്ചേക്കും. ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറെ നാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടി (Milma Milk Price Hike). പാലിന് ലിറ്ററിന് നാല് രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. മിൽമ ഡയറക്ടർ ബോർഡ് ഇന്ന് ചേർന്ന യോഗത്തിലാണഅ വിലവർധിപ്പിക്കാൻ ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്. പുതിയ വിലയനിസരിച്ച്, മിൽമ പാലിന് ലിറ്ററിന് ശരാശരി 56 രൂപ ഇനി മുതൽ നൽകേണ്ടി വരും. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിച്ചേക്കും. ജൂൺ മാസം ഒന്നാം തീയതി മുതൽ ലിറ്ററിന് വർദ്ധനവ് പ്രാബല്യത്തിൽ വരും.
ഏറെ നാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും അത് തടസ്സപ്പെട്ടിരുന്നു. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ എട്ട് പേർ മാത്രമാണ് സർക്കുലറിൽ ഒപ്പിട്ടത്. ഭൂരിപക്ഷം അംഗങ്ങളും ഇതിൽ നിന്ന് വിട്ടുനിൽക്കുകയും കൃത്യമായി ബോർഡ് യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്ത് വില വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്നുമായിരുന്ന പലരുടെയും ആവശ്യം.
ALSO READ: പാലല്ലേ മില്‍മേ…വില കൂട്ടല്ലേ; 6 രൂപ വരെ ഉയരാന്‍ പോകുന്നു
നിലവിൽ വർദ്ധനവ് അനുസരിച്ച്, 3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണെന്നും മിൽമ അധികൃതർ പറഞ്ഞു. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം. പാൽ ഉത്പന്നങ്ങൾക്കും വില വർധിപ്പിക്കാനാണ് നീക്കം. കാലിത്തീറ്റയുടെ വില വർധനവും ക്ഷീരകർഷകരുടെ പ്രതിസന്ധിയും ഇപ്പോഴത്തെ വില വർദ്ധനവിന് കാരണമായേക്കുന്നത്. ആറ് മാസം മുൻപ് തന്നെ വില കൂട്ടാൻ മിൽമ ആലോചിച്ചിരുന്നെങ്കിലും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രമാണിച്ച് സർക്കാർ അനുമതി നൽകിയിരുന്നില്ല.
വില വർദ്ധിപ്പിച്ച് അമുലും
രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചതന്നെ വിവിധ കമ്പനികൾ പാലിൻ്റെ വില വര്‍ധിപ്പിച്ചിരുന്നു. അമുലും മദര്‍ ഡയറിയുമാണ് പാല്‍ വില ഉയര്‍ത്തിയിരിക്കുന്നത്. മെയ് 14 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരികയും ചെയ്തു. രണ്ട് രൂപയാണ് ലിറ്ററിന് വർദ്ധിപ്പിച്ചത്. പ്രവര്‍ത്തന ചെലവ് ഉയരുന്നത് കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും സമാനമായ രീതിയില്‍ വില വര്‍ധിപ്പിച്ചിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും പാല്‍വില വര്‍ധിപ്പിക്കുന്നതിന് കാരണമായി പറയുന്നു. കൂടാതെ കന്നുകാലി തീറ്റ, പാക്കേജിങ്, ഉത്പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചെലവും കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലും പാലുത്പന്നങ്ങളും വില്‍പന നടത്തുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ബഫല്ലോ മില്‍ക്ക്, കൗ മില്‍ക്ക്, സ്ലിം ആന്‍ഡ് ട്രിം തുടങ്ങിയ വകഭേദങ്ങള്‍ക്കും വില വര്‍ധനവുണ്ട്. 500 മില്ലി പായ്ക്കറ്റിലുള്ള അമുല്‍ ബഫല്ലോ പാലിന്റെ വില 38 രൂപയില്‍ നിന്ന് 39 ലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതേ തൂക്കത്തിലുള്ള പായ്ക്കറ്റ് പാലിന് 29 രൂപയില്‍ നിന്ന് 30 ലേക്കും വില പരിഷ്‌കരിച്ചു.
English Summary:
Milma increases milk price by Rs 4 per liter. Price hike effective from June 1, 2026. Rs 3.35 of the increase directly benefits dairy farmers. Milma Also increases dairy products amid milk price hike.