മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല; കെ മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാർ

കെ മുരളീധരൻ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെന്ന് മട്ടിലാണ് ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. വന്നു കഴിഞ്ഞ് ഉടനെ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ആരോഗ്യവകുപ്പിൽ വിമർശനങ്ങൾ ഉണ്ടാകാറുണ്ട്, അതില്ലാത്ത ഒരു വകുപ്പ് അല്ല ആരോഗ്യവകുപ്പ് എന്നാൽ വിമർശനങ്ങളെ പരിഹാസത്തോടുകൂടി ഞങ്ങളാരും നോക്കി കണ്ടില്ല............

മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല; കെ മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാർ

K Muraleedharan

Published: 

22 Oct 2026 | 09:48 PM

തിരുവനന്തപുരം: മരുന്നു വാങ്ങുന്ന കാര്യത്തിൽ മന്ത്രിമാർ ഒരിക്കലും ഇടപെടാറില്ല എന്ന് കെ മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാർ രംഗത്ത്. മരുന്ന് കമ്പനികളുടെ ഉടമയെയോ മരുന്ന് കമ്പനിയുടെ ഏജന്റ് മാരെയോ മന്ത്രിമാർ നേരിട്ട് കാണേണ്ടി വരാറില്ല എന്നും വ്യക്തമാക്കി. കൂടാതെ എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളിൽ മരുന്ന് പരീക്ഷണം നടത്തുന്ന ആരോഗ്യമന്ത്രി കെ മുരളീധരന് സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്നും വിവാദപരമായ ഈ മരുന്ന് കമ്പനിയുമായുള്ള കൊടുക്കലും വാങ്ങലും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവുമാണ് മുൻ ആരോഗ്യ മന്ത്രിയായ പി കെ ശ്രീമതി, കെ കെ ശൈലജ ടീച്ചർ, വീണ ജോർജ് എന്നിവർ ആവശ്യപ്പെട്ടത്.

പത്രസമ്മേളനത്തിൽ ആയിരുന്നു മുൻ മന്ത്രിമാരുടെ പ്രതികരണം.ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെന്ന് മട്ടിലാണ് കെ മുരളീധരൻ ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. വന്നു കഴിഞ്ഞ് ഉടനെ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ആരോഗ്യവകുപ്പിൽ വിമർശനങ്ങൾ ഉണ്ടാകാറുണ്ട്, അതില്ലാത്ത ഒരു വകുപ്പ് അല്ല ആരോഗ്യവകുപ്പ് എന്നാൽ വിമർശനങ്ങളെ പരിഹാസത്തോടുകൂടി ഞങ്ങളാരും നോക്കി കണ്ടില്ല. നീതിബോധം ഇല്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് വകുപ്പ് മന്ത്രി.

ALSO READ:“നാളെ ഹാജരാവാൻ കഴിയില്ല”; മാസപ്പടി കേസിൽ ED ക്ക്‌ കത്തയച്ച് പിണറായി വിജയൻ

ഇടതു സർക്കാരാണ് എസ് എം എ കുട്ടികൾക്ക് ചികിത്സ സൗജന്യം ആക്കിയത്. മരുന്നിന്റെ വില എത്രയായിരുന്നാലും അത് സർക്കാർ കൊടുക്കണം എന്നായിരുന്നു നിലപാട് സ്വീകരിച്ചിരുന്നത്. കുട്ടികളിൽ ആരും മരുന്ന് പരീക്ഷിക്കില്ല. അത് തെറ്റായ നടപടിയാണ്. മാത്രമല്ല മരുന്നു വാങ്ങിക്കുന്ന കമ്പനിമാരുമായി മന്ത്രിമാർക്ക് യാതൊരുവിധത്തിലുള്ള ബന്ധവും ഉണ്ടാവില്ല.

SMA കുട്ടികൾക്കുള്ള മരുന്ന് ഉൽപ്പാദിപ്പിക്കുന്ന കമ്പനിയുടെ മേധാവികൾ SAT സൂപ്രണ്ടിനെ കണ്ടു. SAT സൂപ്രണ്ട് മന്ത്രിയെ ഈ പ്രതികളുമായി പോയി കണ്ടു. മരുന്ന് ഏജന്റുമായി മന്ത്രി ചർച്ച നടത്താൻ പാടില്ല എന്ന ചട്ടം നിലനിൽക്കുകയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച നടന്നത്. ചട്ടവിരുദ്ധമായ കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത് എന്നും കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയനായി മന്ത്രി മാറി എന്നും മുൻ മന്ത്രിമാർ വിമർശിച്ചു.

ENGLISH SUMMARY

Former Health Ministers have come forward to counter K. Muralidharan’s claims, stating that ministers never intervene in the procurement of medicines. They clarified that ministers are not required to have direct meetings with the owners or agents of pharmaceutical companies. Furthermore, former Health Ministers P.K. Sreemathi, K.K. Shailaja, and Veena George asserted that K. Muralidharan is unfit to hold his position—citing his involvement in conducting drug trials on children suffering from SMA—and demanded an investigation into the dealings with the controversial pharmaceutical company in question.

Loading...
Unable to load recommendations.
Follow Us
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം