K B Ganesh Kumar: ഡ്രൈവിംഗ് ലൈസൻസിലെ കെ.ബി ഗണേഷ് കുമാറിന്റെ പേരിനൊപ്പമുള്ള MLA തെറിപ്പിക്കും; നിയമപദേശം തേടി MVD

K B Ganesh Kumar MLA in Driving liscence:ഗണേഷ് കുമാറിൽ നിന്ന് വിശദീകരണം തേടുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഗണേഷ് കുമാർ 18 വയസ്സ് തികയുന്നതിന് മുൻപേ ഡ്രൈവിംഗ് ലൈസൻസ് നേടിയതായും സൂചന. ക്രമക്കേട് കണ്ടെത്തുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ നടപടികളും മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും...........

K B Ganesh Kumar: ഡ്രൈവിംഗ് ലൈസൻസിലെ കെ.ബി ഗണേഷ് കുമാറിന്റെ പേരിനൊപ്പമുള്ള MLA തെറിപ്പിക്കും; നിയമപദേശം തേടി MVD

K B Ganesh Kumar

Updated On: 

12 May 2026 | 08:43 AM

തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിലെ എംഎൽഎ എന്ന സ്ഥാനം തെറിക്കും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിന് പരാജയം ആയിരുന്നു. ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസിലെ രേഖകളിൽ ഉള്ളതുപോലെ വേണം ഡ്രൈവിംഗ് ലൈസൻസിലും പേര് ചേർക്കേണ്ടത്. എന്നാൽ ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഇതിൽ വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക റിപ്പോർട്ട്. അതിനാൽ തന്നെ ലൈസൻസിലുള്ള എംഎൽഎ എന്ന വിശേഷണം നീക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു എന്നാണ് സൂചന.

നിശ്ചിതകാലയളവിലേക്ക് മാത്രമുള്ള ഇത്തരം സ്ഥാനങ്ങൾ സാധാരണമായി ഡ്രൈവിംഗ് ലൈസൻസുകളിൽ ചേർക്കാറില്ല.ഗണേഷ്കുമാറിൻ്റെ ലൈസൻസിന് 2028 ജൂലായ് 10 വരെ കാലാവധിയുണ്ട്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാർ പരാജയപ്പെടുകയും അദ്ദേഹം ഉൾപ്പെട്ട നിയമസഭയുടെ കാലാവധി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നീക്കം.

സാരഥി എന്ന സോഫ്റ്റ്‌വെയർ നിലവിൽ വന്ന 2019 ഗണേഷ് കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന വാൽ കൂടി എത്തിയത്. ഗണേഷ് കുമാറിൽ നിന്ന് വിശദീകരണം തേടുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഗണേഷ് കുമാർ 18 വയസ്സ് തികയുന്നതിന് മുൻപേ ഡ്രൈവിംഗ് ലൈസൻസ് നേടിയതായും സൂചന. ക്രമക്കേട് കണ്ടെത്തുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ നടപടികളും മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.

ALSO READ:മുഖ്യമന്ത്രി പോര്: ചർച്ച അന്തിമഘട്ടത്തിൽ, പ്രഖ്യാപനം ഇന്നോ നാളെയോ

തോൽക്കാൻ കാരണം യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ

അതേസമയം തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ എന്ന് കെ ബി ​ഗണേഷ് കുമാർ. ഫേസ്ബുക്കിൽ കണക്കുകൾ നിരത്തിയായിരുന്നു ​ഗണേഷ് കുമാർ ആരോപണം ഉന്നയിച്ചത്.2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398.
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥാനത്ത് സംസ്ഥാനത്ത് ഇത്തവണ 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം. അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു. യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചതെന്നും ​ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ENGLISH SUMMARY

‌Former Kerala Transport Minister KB Ganesh Kumar’s driving license will be removed from his MLA status. Ganesh Kumar was defeated in the recent assembly elections. The name should be added to the driving license as per the documents of a person’s driving license. However, initial reports suggest that there was a lapse in this in Ganesh Kumar’s case.

Follow Us
Related Stories
Kerala Weather Update: വടക്കന്‍ കേരളത്തിലേക്ക് കുതിച്ച് മഴ; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, അതിശക്തമായ കാറ്റുമെത്തും
Shigella Outbreak:സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് എട്ട് പേർക്ക്, നിപ നിരീക്ഷണത്തിലായിരുന്ന ഒരാളെ ക്വാറൻ്റൈനിൽ നിന്നും ഒഴിവാക്കി
Kerala Lottery Result 2026: 1 കോടി കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ മാറുമോ? സുവർണ്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു
Private Bus Strike: ജൂലൈ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്; യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കൂ
DA Hike: ശമ്പളം കൂട്ടി, ഡി.എ പുതുക്കി; മോട്ടോർ വാഹന തൊഴിലാളികൾക്ക് ആശ്വാസം
Thiruvananthapuram Corporation : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളി; ഇരു വഭാഗത്തിനെതിരെയും കേസ്‌
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ