AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala CM Race: മുഖ്യമന്ത്രി പോര്: ചർച്ച അന്തിമഘട്ടത്തിൽ, പ്രഖ്യാപനം ഇന്നോ നാളെയോ

Kerala CM Race Final Discussion in Delhi:ജനവികാരത്തെ മാനിക്കണം എന്ന നിലപാടിലാണ് സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്നാണ് സൂചന. അങ്ങനെയെങ്കിൽ ആരായിരിക്കും ആ മുഖ്യമന്ത്രി എന്ന കാര്യത്തിൽ പലരീതിയിലുള്ള ചർച്ചകളും സജീവമാണ്. മാത്രമല്ല തങ്ങളുടെ നിലപാട് അവർ രാഹുൽ ഗാന്ധിയെ അറിയിച്ചതായും റിപ്പോർട്ട്................

Kerala CM Race: മുഖ്യമന്ത്രി പോര്: ചർച്ച അന്തിമഘട്ടത്തിൽ, പ്രഖ്യാപനം ഇന്നോ നാളെയോ
Kc Venugopal Offers Sweets To Leader Of Opposition In Kerala Assembly And Udf Candidate From Paravur Constituency Vd Satheesan during vote tabulation on the day of Kerala Assembly election resultsImage Credit source: PTI Photos
Ashli C
Ashli C | Updated On: 12 May 2026 | 07:42 AM

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. അവസാനഘട്ട ചർച്ചയിൽ ഹൈക്കമാൻഡ് മുൻ കെപിസിസി പ്രസിഡന്റുമാരുടേയും നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരുടേയും അഭിപ്രായങ്ങൾ ആരായും എന്നാണ് റിപ്പോർട്ട്. ഇതിനായി ഇവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.കൂടാതെ പ്രധാന ഘടകകക്ഷി നേതാക്കളുമായും എ കെ ആന്റണിയുമായും രാഹുൽഗാന്ധി ഫോണിൽ സംസാരിക്കുമെന്നും സൂചന.

ജനവികാരത്തെ മാനിക്കണം എന്ന നിലപാടിലാണ് സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്നാണ് സൂചന. അങ്ങനെയെങ്കിൽ ആരായിരിക്കും ആ മുഖ്യമന്ത്രി എന്ന കാര്യത്തിൽ പലരീതിയിലുള്ള ചർച്ചകളും സജീവമാണ്. മാത്രമല്ല തങ്ങളുടെ നിലപാട് അവർ രാഹുൽ ഗാന്ധിയെ അറിയിച്ചതായും റിപ്പോർട്ട്.

എന്നാൽ പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാൻ പറ്റില്ല എന്ന അഭിപ്രായമായിരിക്കും ഘടകകക്ഷികൾ മുന്നോട്ടുവയ്ക്കുക. ഈ പശ്ചാത്തലത്തിൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ തീരുമാനം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ ഘടകകക്ഷികളെയും മുൻ വർക്കിംഗ് പ്രസിഡണ്ടുമാരെയും വിളിച്ചു ചേർത്തുള്ള യോഗത്തിൽ രമേശ് ചെന്നിത്തലയുടെയും കെസി വേണുഗോപാലിന്റെയും വി‍ഡി സതീശന്റെയും ഗ്രൂപ്പുകൾ തൃപ്തരല്ല എന്നാണ് സൂചന.

ALSO READ:ഇങ്ങനെ കാത്തിരിക്കാനാണോ വോട്ട് ചെയ്തത്? കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

ഒരിഞ്ച് പിന്നോട്ടില്ല

അതേസമയം കെപിസിസി മുൻ അധ്യക്ഷന്മാർ അടക്കമുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് ചർച്ച നടക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവായിട്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ നിലപാട് അറിയിച്ചതായാണ് വ്യക്തമാക്കിയത്. എന്നാൽ ഡൽഹിയിലേക്ക് പോയിട്ടില്ല. നിലപാട് അറിയിക്കാനായി ഡൽഹിയിലേക്ക് പോകേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചത്. തനിക്ക് പറയാനുള്ള കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കെ സുധാകരൻ, കെ മുരളീധരൻ, എം എം, ഹസ്സൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. ഇവരെ കൂടാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും വിളിച്ചതായാണ് റിപ്പോർട്ട്.

കൂടാതെ എ കെ ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളുമായി ഫോണിലൂടെ ചർച്ച നടത്തുമെന്നും സൂചന. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തിൽ നിന്നും ഒരു ഇഞ്ച് പിന്നോട്ടില്ല എന്ന നിലപാടിലാണ് നിലവിൽ കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും. മൂവരെയും ഒന്നിച്ചിരുത്തി ഡൽഹിയിൽ നടത്തിയ ചർച്ചകളും ഫലം കണ്ടിരുന്നില്ല. അഥവാ തന്നെ മുഖ്യമന്ത്രി ആക്കുന്നില്ലെങ്കിൽ മന്ത്രിസഭയിലേക്കും സ്ഥാനം വേണ്ട എന്ന നിലപാടിലാണ് വിഡി സതീശൻ. മാത്രമല്ല പറവൂരിലെ എംഎൽഎ സ്ഥാനവും രാജിവെക്കും ഉപതിരഞ്ഞെടുപ്പിൽ അവിടെ നിന്ന് കെസി വേണുഗോപാൽ മത്സരിച്ച് വിജയിക്കട്ടെ എന്നാണ് വി ഡി സതീശന്റെ നിലപാട്. എന്നാൽ ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള തനിക്ക് മുഖ്യമന്ത്രി ആകണമെന്ന് ശക്തമായ നിലപാടിലാണ് കെ സി വേണുഗോപാലും.

ENGLISH SUMMARY

Kerala’s Chief Minister’s fight is reaching its climax. The final discussions of the Congress will be held in Delhi today.reported that the high command will seek the opinions of former KPCC presidents and current working presidents in the final phase of the discussions. They have been summoned to Delhi for this purpose. It is also indicated that Rahul Gandhi will speak to key party leaders and AK Antony over the phone.

 

 

Follow Us