AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ചായ നൽകിയില്ല! മലപ്പുറത്ത് മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു

അമ്മൂമ്മയുടെ ആക്രമണത്തിൽ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തിന് പിന്നാലെ വെള്ളം ചോദിച്ച...

ചായ നൽകിയില്ല! മലപ്പുറത്ത് മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു
Crime News
Ashli C
Ashli C | Published: 16 Mar 2026 | 09:58 AM

മലപ്പുറം: കൂറ്റമ്പാറയിൽ ചായ ചോദിച്ചിട്ട് കിട്ടാത്തതിൽ ഭർത്താവിന്റെ മാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി രജിതയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിന്റെ അമ്മയായ ശാന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം. രജിതയെ തുടർച്ചയായി വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു ശാന്ത എന്നാണ് ലഭിക്കുന്ന വിവരം.

ഈ സമയത്ത് രജിതയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. അമ്മൂമ്മയുടെ ആക്രമണത്തിൽ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തിന് പിന്നാലെ വെള്ളം ചോദിച്ച രജിത ഉടനെ തന്നെ മരണപ്പെടുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കിടത്തിയ നാട്ടുകാരാണ് രജതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അതിനോടകം തന്നെ മരിച്ചിരുന്നു.

തനിക്ക് ചായ ചോദിച്ചിട്ട് കിട്ടാത്തതിനുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ശാന്താ പോലീസിനോട് പറഞ്ഞത്. ആ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധയെ കൂടുതൽ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട രജിതയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് അല്പസമയത്തിനകം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും.

Follow Us