Munnar on High Alert: മൂന്നാർ യാത്രികർ ജാ​ഗ്രത…. പടയപ്പയും കൂട്ടരും മദപ്പാടുമായി ഇറങ്ങിയിട്ടുണ്ട്

Forest Department Issues Warning: ആനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ വനംവകുപ്പിന്റെ പ്രത്യേക ആർ.ആർ.ടി വിഭാഗത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വട്ടക്കാട്, മാട്ടുപ്പെട്ടി, ലൊക്കാട് മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

Munnar on High Alert: മൂന്നാർ യാത്രികർ ജാ​ഗ്രത.... പടയപ്പയും കൂട്ടരും മദപ്പാടുമായി ഇറങ്ങിയിട്ടുണ്ട്

Padayappa and Three Other Wild Elephants in Musth

Published: 

07 Feb 2026 | 08:31 PM

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാന ഭീതി ഒഴിയുന്നില്ല. ജനപ്രിയനായ കാട്ടുകൊമ്പൻ പടയപ്പ ഉൾപ്പെടെ നാല് കൊമ്പന്മാർ മദപ്പാടിലായതോടെ വനംവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികളും തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാരും വരുംദിവസങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പടയപ്പ അക്രമകാരിയായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടകൾ തകർക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്നാർ വട്ടക്കാട് ടവർ ഭാഗത്തും ആനയെത്തി. ജനവാസ മേഖലകളിൽ ആന തുടർച്ചയായി എത്തുന്നത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.

ALSO READ: തിരുവല്ലയിൽ ഗുണ്ടകൾ സ്പാ ജീവനക്കാരിയെ ബലമായി ചുംബിച്ചു; പ്രതികളെ അറസ്റ്റ് ചെയ്തു

വനംവകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ

 

  • മദപ്പാടുള്ള ആനകൾ പെട്ടെന്ന് പ്രകോപിതരാകാൻ സാധ്യതയുള്ളതിനാൽ അവയുടെ അടുത്ത് പോകാനോ സെൽഫിയെടുക്കാനോ ശ്രമിക്കരുത്.
  • ഹോൺ മുഴക്കിയോ കല്ലെറിഞ്ഞോ ആനയെ ഓടിക്കാൻ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.
  • രാത്രികാലങ്ങളിലും പുലർച്ചെയും തോട്ടം മേഖലകളിലൂടെയും വനപാതകളിലൂടെയുമുള്ള യാത്രകൾ പരമാവധി ഒഴിവാക്കുകയോ അതീവ ശ്രദ്ധ പുലർത്തുകയോ ചെയ്യുക.
  • ആനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ വനംവകുപ്പിന്റെ പ്രത്യേക ആർ.ആർ.ടി വിഭാഗത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വട്ടക്കാട്, മാട്ടുപ്പെട്ടി, ലൊക്കാട് മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം