AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും

Muvattupuzha New District Proposal : കേരളത്തിലെ പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരി​ഗണിക്കുന്നു എന്ന സൂചന നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. മൂവാറ്റപുഴയെ ജില്ലയാക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി പരിശോധിക്കുമെന്നും സർക്കാർ ഡീ ലിമിറ്റേഷൻ കമ്മീഷനെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ ത്രിവേണി ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
Vd Satheesan On Muvattupuzha DistrictImage Credit source: Social Media
Amal KV
Amal KV | Updated On: 23 Aug 2026 | 03:00 PM

മൂവാറ്റുപുഴ : കേരളത്തിലെ പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരി​ഗണിക്കുന്നു എന്ന സൂചന നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. മൂവാറ്റപുഴയെ ജില്ലയാക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി പരിശോധിക്കുമെന്നും സർക്കാർ ഡീ ലിമിറ്റേഷൻ കമ്മീഷനെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ ത്രിവേണി ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ട് പോകുന്നതിൽ വിഷമമുണ്ടെങ്കിലും ഡീ ലിമിറ്റേഷൻ കമ്മീഷനിൽ ഇക്കാര്യം പരിഗണിക്കുമെന്നും മൂവാറ്റുപുഴക്കാരുടെ എല്ലാ ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.

മാത്യു കുഴൽനാടൻ എം.എൽ.എയാണ് ചടങ്ങിൽ മൂവാറ്റുപുഴക്കാർക്കുള്ള ഓണ സമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. വികസന രം​ഗത്ത് എറണാകുളം, കൊച്ചി ന​ഗരകേന്ദ്രീകൃതമയി കൂടുതൽ ഫണ്ടുകൾ പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര മേഖലകൾ വികസന കാര്യങ്ങളിൽ പുറകോട്ട് പോകുന്നുവെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്.

Also Read : ഓണം മഴയിൽ മുങ്ങും? ന്യൂനമർദ്ദം ശക്തമായി; ഈ ജില്ലകളിൽ മുന്നറിയിപ്പ്

അതുകൊണ്ട് നീണ്ട കാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ് മൂവാറ്റുപുഴയെ ആസ്ഥാനമാക്കി പുതിയ ജില്ല വേണം എന്നുള്ളത്. നിലവിൽ എറണാകുളം ജില്ലയുടെ ഭാ​ഗമായ മൂവാറ്റുപുഴ കിഴക്കൻ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കാക്കടേക്ക് ഇവിടെ ഉള്ളവർക്ക് എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് പുതിയ ജില്ല എന്ന ആവശ്യം ഉന്നയിക്കുന്നവരുടെ മറ്റൊരു പ്രധാന വാ​ദം. പുതിയ ജില്ല വരുകയാണ് എങ്കിൽ എറണാകുളം ജില്ലയെ വിഭജിക്കേണ്ടിവരും. ഈ വിഭജനത്തെ എതിർക്കുന്ന മറ്റൊരു വിഭാ​ഗവും ഉണ്ട്.

പ്രതിസന്ധികൾ ഉണ്ടെങ്കിലും ഓണവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളിൽ സർക്കാർ ഒരു കുറവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ഇതുവരെയുള്ള കുടിശികകളെല്ലാം വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്കും, പണം കിട്ടാതെ മാസങ്ങളായി കാത്തിരിക്കുന്നവർക്കും, കുടിശ്ശിക കാത്തിരിക്കുന്നവർക്കും ആവശ്യമായ തുക ലഭ്യമാക്കി. കേരളത്തിൽ സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തിൽ എല്ലാ സപ്ലൈകോയുടെ ഓണം ഫെയർ മാർക്കറ്റുകളിലും സബ്സിഡി ഉള്ള 13 നിത്യോപയോഗ സാധനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തി. അതുകൊണ്ടാണ് വിപണിയിൽ വിലക്കയറ്റം ഉണ്ടാകാത്തത്. രണ്ട് മാസം മുമ്പേ കൃത്യമായി ആസൂത്രണം ചെയ്തു. നല്ല രീതിയിൽ കൃത്യമായി പാക്ക് ചെയ്ത്, വില കുറച്ചാണ് സാധനങ്ങൾ ലഭ്യമാക്കുന്നത്. കേരളത്തിൽ ഇതുവരെ ഇല്ലാത്ത റെക്കോർഡ് വിൽപ്പനയും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

English Summary

Chief Minister V.D. Satheesan hinted that Muvattupuzha is being considered as a new district in Kerala. He stated that the government would seriously examine the proposal to make Muvattupuzha a district and would appoint a delimitation commission for the purpose. The Chief Minister was speaking while inaugurating the Triveni Onam celebration program organized by the Muvattupuzha Municipality.

Follow Us