AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അ‌പകടത്തിന് മുമ്പ് നടന്നത് വണ്ടി പറയും; സു​ഹൈലിന്റെ മിനി കൂപ്പറിന്റെ ‘ബ്ലാക്ക് ബോക്സ്’ ജർമ്മനിയിലേക്ക്

Nedumbassery Mini Cooper accident Vehicle EDR to be sent to Germany: ഒരു വാഹനാപകടം നടക്കുമ്പോഴോ അതിനു തൊട്ടുമുമ്പോ ഉള്ള നിർണായക വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന ഒരു ചെറിയ ഇലക്ട്രോണിക് സംവിധാനമാണ് ഇഡിആർ. എയർബാഗ് കൺട്രോൾ മൊഡ്യൂളിലോ മറ്റോ ആണ് ഇത് സാധാരണയായി ഘടിപ്പിച്ചിരിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഇഡിആർ ഡാറ്റ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കും.

അ‌പകടത്തിന് മുമ്പ് നടന്നത് വണ്ടി പറയും; സു​ഹൈലിന്റെ മിനി കൂപ്പറിന്റെ ‘ബ്ലാക്ക് ബോക്സ്’ ജർമ്മനിയിലേക്ക്
Nedumbassery Mini Cooper Accident Vehicle Edr To Be Sent To GermanyImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 23 Oct 2026 | 12:13 PM

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ വാഹനത്തിൻ്റെ ഇഡിആർ (EDR – Event Data Recorder) അഥവാ ‘ബ്ലാക്ക് ബോക്സ്’ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ഹെഡ്ക്വാർട്ടേഴ്സിലെ വിദഗ്ധർ ഇത് പരിശോധിച്ച ശേഷം ഡീറ്റെയിൽസ് പോലീസിന് ​കൈമാറും. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ഇത് അ‌ൽപ്പം സമയമെടുക്കുന്ന നടപടികൾ ആയതിനാൽ വിവരങ്ങൾ ലഭിക്കാൻ കുറച്ച് ​വൈകും. എങ്കിലും അ‌പകട സമയത്ത് എന്താണ് വാഹനത്തിൽ നടന്നത് എന്നത് സംബന്ധിച്ച ആധികാരികമായ വിവരങ്ങൾ ലഭിക്കാൻ ഇഡിആർ പരിശോധന സഹായിക്കും.

ഇഡിആർ

ഒരു വാഹനാപകടം നടക്കുമ്പോഴോ അതിനു തൊട്ടുമുമ്പോ ഉള്ള നിർണായക വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന ഒരു ചെറിയ ഇലക്ട്രോണിക് സംവിധാനമാണ് ഇഡിആർ. എയർബാഗ് കൺട്രോൾ മൊഡ്യൂളിലോ മറ്റോ ആണ് ഇത് സാധാരണയായി ഘടിപ്പിച്ചിരിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഇഡിആർ ഡാറ്റ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കും.

ALSO READ: മാസപ്പടി കേസ്: പിണറായി വിജയൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, കടുപ്പിച്ച നീക്കമില്ലാതെ ഇഡിയും

ഒരു ഗുരുതരമായ അപകടം സംഭവിക്കുമ്പോൾ (ഉദാഹരണത്തിന് എയർബാഗ് പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ) അതിനു തൊട്ടുമുൻപുള്ള ചുരുക്കം ചില സെക്കൻഡുകളിലെ വിവരങ്ങൾ ഇഡിആർ സുരക്ഷിതമായി സേവ് ചെയ്ത് വയ്ക്കും. വാഹനാപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസിനും ശാസ്ത്രീയ അന്വേഷണ ഉദ്യോഗസ്ഥർക്കും ഈ ഡാറ്റ വളരെ നിർണായകമാണ്.

എന്തൊക്കെ അ‌റിയാം

അപകടസമയത്ത് വാഹനം എത്ര വേഗതയിലായിരുന്നു, ആക്സിലറേറ്റർ അല്ലെങ്കിൽ ബ്രേക്ക് പെഡലുകൾ ഡ്രൈവർ എത്രത്തോളം അമർത്തിയിരുന്നു, സ്റ്റിയറിങ് വീലിന്റെ ചലനം, എഞ്ചിന്റെ ആർപിഎം (RPM), സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നോ ഇല്ലയോ, വാഹനത്തിന്റെ ദിശയിലുണ്ടായ വ്യത്യാസങ്ങൾ തുടങ്ങിയ സാങ്കേതിക വിവരങ്ങൾ ഇഡിആറിൽ രേഖപ്പെടുത്തപ്പെടുന്നു. അ‌തിനാൽ അ‌പകടത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇഡിആറിൽ നിന്ന് ലഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അ‌തേസമയം, ഡ്രൈവറുടെ വ്യക്തിഗത വിവരങ്ങളോ ഫോൺ നമ്പറോ യാത്ര ചെയ്ത കൃത്യമായ ലൊക്കേഷനോ സാധാരണയായി ഇതിൽ ശേഖരിക്കപ്പെടാറില്ല. സ്വകാര്യത കണക്കിലെടുത്താണ് ഈ വിവരങ്ങൾ ട്രാക്ക് ചെയ്യാത്തത്. വാഹനത്തിന്റെ സാങ്കേതിക പ്രവർത്തനങ്ങളും സുരക്ഷാ സംവിധാനങ്ങളുടെ ഡാറ്റയും മാത്രമാണ് ഇഡിആറിൽ ഉൾപ്പെടുന്നത് എന്നാണ് വിവരം.

പ്രതികൾ ജാമ്യത്തിനായി സെഷൻസ് കോടതിയിലേക്ക്

അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ, നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടക്കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം പൊലീസും ആരംഭിച്ചിട്ടുണ്ട്.

English Summary

In the Nedumbassery Mini Cooper accident case, which resulted in three deaths, the vehicle’s EDR (Event Data Recorder) -or ‘black box’- will be sent to Germany. Experts at BMW headquarters will examine it and subsequently hand over the findings to the police. This procedure is being followed to ensure compliance with the company’s privacy policies. The EDR analysis will provide authoritative information regarding the vehicle’s status at the time of the accident.

Follow Us