AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Governor: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ; സത്യപ്രതിജ്ഞ ഇന്ന്

New Governor Om Prakash Mathur Takes Oath Today: മുൻ ഗവർണർ രാജേന്ദ്ര ആര്‍ലേക്കറിന്‌ സംസ്ഥാന സർക്കാർ ഊഷ്മളമായ യാത്രയയപ്പ്‌ നൽകി. സ്വകാര്യഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ ആദരിച്ചു. ആര്‍ലേക്കറുമായി സര്‍ക്കാരിന് ഊഷ്‌മള ബന്ധമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിയും, സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.

Kerala Governor: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ; സത്യപ്രതിജ്ഞ ഇന്ന്
ഓം പ്രകാശ് മാഥൂർImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 23 Oct 2026 | 07:33 AM

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓൺ പ്രകാശ് മാഥൂർ ഇന്ന് ചുമതലയേൽക്കും. 12.30ന് ലോക്ഭവൻ ഓഡിറ്റോറിയത്തിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷ‍ൗമെൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. കേരളത്തിലെ ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് മാറ്റിയത്.

രാജേന്ദ്ര ആര്‍ലേക്കറിന്‌ യാത്രയയപ്പ്

തമിഴ്‌നാട്‌ ഗവർണറായി ചുമതലയേൽക്കുന്ന മുൻ ഗവർണർ രാജേന്ദ്ര ആര്‍ലേക്കറിന്‌ സംസ്ഥാന സർക്കാർ ഊഷ്മളമായ യാത്രയയപ്പ്‌ നൽകി. സ്വകാര്യഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ ആദരിച്ചു. ആര്‍ലേക്കറുമായി സര്‍ക്കാരിന് ഊഷ്‌മള ബന്ധമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിയും, സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ചടങ്ങിൽ സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, മന്ത്രിമാർ തുടങ്ങിയവരും പങ്കെടുത്തു.

ലോക്സഭ ഇനി വെജിറ്റേറിയൻ

സസ്യാഹാരം മാത്രം കഴിക്കുന്നയാളായതിനാൽ ഇനിമുതൽ ലോകഭവന്റെ അടുക്കളയിൽ മത്സ്യമോ മാംസമോ പാചകം ചെയ്യണ്ടെന്ന് നിയുക്ത ഗവർണർ അറിയിച്ചിട്ടുണ്ട്. ഇതോടെ ലോകഭവനിലെ ജീവനക്കാരും ഇനി സസ്യാഹാരം മാത്രം കഴിക്കേണ്ടിവരും. എന്നാൽ മുൻ ഗവർണറും സസ്യാഹാരം മാത്രം കഴിക്കുന്നയാളായിരുന്നു, എന്നാൽ അതിഥികളും ജീവനക്കാരും മാംസാഹാരം കഴിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നില്ല.

ALSO READ: മുൻ രാജ്യസഭ എംപി, രാജസ്ഥാനിൽ തുടങ്ങി, ഇനി കേരളക്കരയിൽ; ആരാണ് ഓംപ്രകാശ് മാഥൂർ

ആരാണ് ഓംപ്രകാശ് മാഥൂർ?

മുതിർന്ന ബിജെപി നേതാവായ ഓം പ്രകാശ് മാഥൂർ മുൻ രാജ്യസഭ എം.പിയാണ്. സിക്കിം ഗവർണർ സ്ഥാനത്ത് നിന്നാണ് അദ്ദേഹം കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്. ദുഷ്യന്ത് ഗൗതം സിക്കിമിന്റെ പുതിയ ഗവർണറാകും. ആർലേക്കറിന് പകരം ഓംപ്രകാശ് എത്തുമ്പോൾ എന്തെല്ലാം സംഭവവികാസങ്ങളാകും അരങ്ങേറുക എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ഫാൽനയ്ക്ക് അടുത്തുള്ള ബേഡൽ ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിന്നാണ് ബി.എ. ബിരുദം നേടിയത്. ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായിരുന്നു ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ കീഴിലാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നു വന്നത്. ആർഎസ്എസ് പ്രചാരകനായിരുന്ന അദ്ദേഹം പിന്നീട് ഭാരതീയ ജനതാ പാർട്ടി ഗുജറാത്തിന്റെ ജനറൽ സെക്രട്ടറി ഇൻ-ചാർജ്ജ് ആയി പ്രവർത്തിച്ചു. 2024 ജൂലൈ 27-നാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഓം പ്രകാശ് മാത്തൂരിനെ സിക്കിം ഗവർണറായി നിയമിച്ചത്.

English Summary:

Om Prakash Mathur is set to take charge as the new Governor of Kerala on October 23, 2026. The swearing-in ceremony will be held at the Lok Bhavan auditorium in Thiruvananthapuram, with Kerala High Court Chief Justice Soumen Sen administering the oath of office.

Follow Us