AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ

Vehicle Modification : വാഹനങ്ങളിൽ വരുത്തുന്ന അനധികൃത മോഡിഫിക്കേന് എതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വഹസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. മോഡിഫിക്കേഷൻ നടത്തുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണർ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകിയത്.

MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
പ്രതീകാത്മക ചിത്രംImage Credit source: Julia Beverly/Getty Images
Amal KV
Amal KV | Updated On: 25 Aug 2026 | 04:54 PM

തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന അനധികൃത മോഡിഫിക്കേന് എതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വഹസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. മോഡിഫിക്കേഷൻ നടത്തുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണർ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകിയത്.

മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കർശനമാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണറോട് നിർദ്ദേശത്തിൽ പറയുന്നുണ്ട്. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷൻ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പ്രകാരം ആവശ്യമായ പിഴത്തുക ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

Also Read : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം

ഇത്തരത്തിൽ അനധികൃതമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളിലെ മോഡിഫിക്കേഷൻ ചെയ്ത വസ്തുക്കൾ നീക്കം ചെയ്ത് വാഹനം പൂർവ്വ സ്ഥിതിയിലേക്ക് മാറ്റിയശേഷം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കുകയും വേണം. വാഹനങ്ങളിൽ അനധികൃതമായി ഫിറ്റ് ചെയ്തിട്ടുള്ള ലൈറ്റുകളും അലോയ് വീലുകളും ബംമ്പറുകളും സ്കേർട്ടുകളും സൈലൻസറുകളും സ്റ്റിക്കറുകളെയും എല്ലാം ഇത് ബാധിക്കും.

മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ റിയൽ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ അതിനെതിരെയും നിലവിലെ നിയമം മത്സരിച്ചുള്ള നടപടികൾ സ്വീകരിക്കാനാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്തിയ സംഭവങ്ങളിൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ നൽകണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary

The Transport Commissioner has directed the Motor Vehicles Department to take strict action against unauthorized vehicle modifications. This directive follows a recent Kerala High Court order mandating strong measures against modified vehicles.

Follow Us