Kerala Weather Update: മഴ ഇന്നും വടക്കോട്ട്, അതിശക്തമായ കാറ്റോടെയെത്തും; തെക്കന്‍ കേരളം വെന്തുരുകും

Kerala Weather Update Heavy Rain and Thunderstorms to Hit North Heat Builds in South: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 5 വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് ജൂലൈ രണ്ടിന് മൂന്ന് ജില്ലകളിലാണ് യെല്ലോ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather Update: മഴ ഇന്നും വടക്കോട്ട്, അതിശക്തമായ കാറ്റോടെയെത്തും; തെക്കന്‍ കേരളം വെന്തുരുകും

ഇന്നത്തെ കാലാവസ്ഥ

Published: 

02 Jul 2026 | 04:50 AM

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശേഷിക്കുന്ന ജില്ലകളിലെല്ലാം നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 5 വരെ മഴ തുടരുമെന്നാണ് അറിയിപ്പ്.

മഴ മുന്നറിയിപ്പുകള്‍ ഇപ്രകാരം- യെല്ലോ അലര്‍ട്ട്

ജൂലൈ 2 വ്യാഴം– കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 3 വെള്ളി– ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 4 ശനി– പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 5 ഞായര്‍– കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ഇന്ന് ജൂലൈ രണ്ടിന് മൂന്ന് ജില്ലകളിലാണ് യെല്ലോ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് അലര്‍ട്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഇവിടങ്ങളിലെല്ലാം മഴയോടൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായേക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലോ ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലോ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.

Also Read: Kerala Weather Update: മഴക്കാലത്ത് വില്ലനായി വീണ്ടും ‘എൽനിനോ’; കേരളത്തിൽ വരാനിരിക്കുന്നത് കടുത്ത വരൾച്ചയോ? കാലാവസ്ഥ

ന്യൂനമര്‍ദത്തിന് സാധ്യത

മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇവയുടെ സ്വാധീനത്താല്‍ ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്.

മഴയുടെ അളവില്‍ കുറവ്

ശക്തമായ മഴ ലഭിക്കേണ്ട മാസമാണ് ജൂണ്‍. എന്നാല്‍ 34 ശതമാനം മഴയുടെ കുറവാണ് കേരളത്തില്‍ ഇത്തവണ സംഭവിച്ചിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കാര്യമായ ചലനങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കിയില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സമാന സ്ഥിതി തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് കനത്ത കുടിവെള്ള-വൈദ്യുതി ക്ഷാമം ഉള്‍പ്പെടെ ഉണ്ടായേക്കും.

ജൂണ്‍ മാസം ഒന്നാം തീയതി വരെ കേരളത്തില്‍ ശരാശരി 427.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. എന്നാല്‍ നേരത്തെ അത് 648.2 മില്ലിമീറ്റര്‍ വരെയായിരുന്നു. 20 ശതമാനം മുതല്‍ 59 ശതമാനം വരെ മഴയുടെ കുറവാണ് പല ജില്ലകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 703.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത്, കിട്ടിയത് വെറും 228.1 മില്ലിമീറ്റര്‍. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 328.5 മില്ലിമീറ്ററാണ് ഇവിടുത്തെ അളവ്.

English Summary

North Kerala is expected to experience very heavy rainfall, strong winds, and thunderstorms on July 2 as the India Meteorological Department (IMD) issues weather alerts for several districts. Meanwhile, southern Kerala is not under any rain alert, with temperatures likely to remain higher and humid conditions expected.

Follow Us
വെറുതെ ഭം​ഗിക്കല്ല! ഇൻഡോർ ചെടികൾ വളർത്തിയാൽ കിട്ടുന്ന ഗുണങ്ങൾ
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ