കുത്തിത്തുറന്നുള്ള മോഷണത്തിൽ സ്പെഷ്യലിസ്റ്റ്! ‘ഭണ്ഡാരം സജീഷിനെ’ പൂട്ടി പോലീസ്
കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശിയായ കൊട്ടാരപ്പാട്ട് സജീഷ് എന്ന ഭണ്ഡാരം സജീഷിനെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പോലീസും സംയുക്തമായി പിടികൂടിയത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശിയായ കൊട്ടാരപ്പാട്ട് സജീഷ് എന്ന ഭണ്ഡാരം സജീഷിനെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പോലീസും സംയുക്തമായി പിടികൂടിയത്.
ഇക്കഴിഞ്ഞ ദിവസം രാവിലെ കുണ്ടപ്പൂറമ്പ് കൊറ്റിയാടത്ത് ഭഗവതി ക്ഷേത്രം, അങ്കക്കളരി ഭഗവതി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ സജീഷ് മോഷണം നടത്തിയിരുന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയതിയിൽ പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതി ക്ഷേത്രം, മട്ടുപ്പിലാവിൽ ഭഗവതി ക്ഷേത്രം തുടങ്ങിയ അമ്പലങ്ങളിൽ കവർച്ച നടത്തിയ ആളു തന്നെയാണ് ഇവിടെയും കവർച്ച ചെയ്തത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് മനസ്സിലായി. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മോഷണം നടത്തിയത് സജീഷ് തന്നെയാണ് എന്ന് ഉറപ്പിക്കുകയായിരുന്നു പോലീസ്.
Also Read: ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴിനൽകിയത് അന്ന് മന്ത്രി പറഞ്ഞിട്ട്; വീണ ജോർജിന് കുരുക്കായി ഗൺമാന്റെ മൊഴി
തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് മോഷ്ടാവിനെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുകയും ഇയാൾ കർണാടകയിലെ മൈസൂരിലേക്ക് കടന്നതായി മനസ്സിലാവുകയും ചെയ്തത്. തുടർന്ന് മോഷ്ടാവിനെ പിന്തുടർന്ന ക്രൈംസ്വാരംഗങ്ങൾ ഇയാളെ കണ്ടെത്തി തടഞ്ഞുവച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സജീഷിന്റെ പേരിൽ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, പേരാമംഗലം, വടക്കേക്കാട്, എരുമപ്പെട്ടി, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പാലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കൽ കോളേജ് നല്ലളം ചേവായൂർ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
ബൈക്ക് മോഷണം അമ്പലങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച, പാലക്കാട് ജില്ലയിലെ കൂറ്റനാട് സബ് ട്രഷറി കുത്തി തുറന്നുള്ള മോഷണശ്രമത്തിനും വീട് കുത്തി തുറന്ന് സ്വർണ്ണമാല മോഷണം നടത്തിയതിനും നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ സജീഷിനെ റിമാൻഡ് ചെയ്തു.
English Summary
A notorious thief, responsible for breaking into and stealing from the offering boxes and office rooms of numerous temples across various districts in Kerala, has been apprehended by the police. The individual, identified as Kottarappattu Sajeesh Also known as Bhandaram Sajeesh a native of Kaladi in Edappal, was taken into custody through a joint operation by the Kozhikode City Crime Squad and the Elathur Police.