AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam 2026 Anizham Day: ഇന്ന് അനിഴം, അഞ്ച് തട്ടുകളിൽ പൂക്കളമൊരുക്കാം; തൊടിയിലെ ഈ അഞ്ച് പൂക്കളാണ് പ്രധാനികൾ

Anizham Day 2026: Make Your 5-Layered Pookalam Stand Out With These Flowers: ഇന്ന് വിശാഖം, ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ദിവസം തന്നെയാണ് അനിഴം. ഇന്നേ ദിവസം വീട്ടിലൊരുക്കുന്ന പൂക്കളത്തിലും മലയാളി ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ പൂക്കള്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയില്‍ വേണം പൂക്കളമൊരുക്കാന്‍. അനിഴം നാളില്‍ എങ്ങനെ പൂക്കളമൊരുക്കണമെന്ന് നോക്കാം.

Onam 2026 Anizham Day: ഇന്ന് അനിഴം, അഞ്ച് തട്ടുകളിൽ പൂക്കളമൊരുക്കാം; തൊടിയിലെ ഈ അഞ്ച് പൂക്കളാണ് പ്രധാനികൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 21 Aug 2026 | 06:57 AM

അത്തം പിറന്നതോടെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. മഹാബലി തമ്പുരാനെ വരവേൽക്കാൻ പത്ത് നാളുകളിലും ഓരോ പ്രത്യേകതകളോടെയാണ് വീടുകളിൽ പൂക്കളം ഒരുക്കുന്നത്. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പത്തിലും ഉപയോഗിക്കുന്ന പൂക്കളിലും മാറ്റങ്ങളുണ്ടാകും. വലിയ ആഘോഷങ്ങളിലേക്കുള്ള കാത്തിരിപ്പാണ് അത്തം മുതൽ തിരുവോണം വരെയുള്ള ഓരോ ദിനങ്ങളും.

ഓണത്തിന് തുടക്കം കുറിക്കുന്ന അത്തം നാളിൽ തുമ്പപ്പൂ മാത്രമാണ് പുക്കളത്തിൽ ഉപയോഗിക്കുക രണ്ടാം ദിനമായ ചിത്തിര നാളിലാകട്ടെ തുളസിയും മുക്കുറ്റിയും പൂക്കളത്തിൽലേക്ക് കൂട്ടിച്ചേർക്കുന്നു. പിന്നീടോരോ ദിവസവും പൂക്കളത്തിൻ്റെ വലിപ്പവും അതിലെ നിറവും കൂടി വരും. മൂന്നാം ദിനമായ ചോദിയിൽ പൂക്കളത്തിലേക്ക് മറ്റു നിറങ്ങൾ കടന്നുവരും. നാലാം ദിവസമായ വിശാഖം ദിനത്തിൽ നാലു തട്ടുകിളിലേക്ക് പൂക്കളം വലിതാകും. ശംഖുപുഷ്പം, കോളാമ്പി, ബാള്‍സ്യം, അരളി വിശാഖം ദിനത്തിലെ പൂക്കളത്തിലെ പ്രധാനികൾ.

അനിഴം ദിനത്തിലെ പൂക്കളം

എല്ലാ ദിവസത്തെയും പോലെ അനിഴം നാളിലും പൂക്കളമൊരുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിലവിളക്ക് കൊളുത്തി ഗണപതിക്ക് വെച്ച ശേഷം, ചാണകം മെഴുകിയ തറയില്‍ വേണം പൂക്കളം തീര്‍ക്കാന്‍. ഓണത്തിൻ്റെ അഞ്ചാം നാളായ അനിഴത്തില്‍ അഞ്ച് തട്ടുകള്‍ കൊണ്ടുവേണം പൂക്കളമൊരുക്കാന്‍. പൂക്കളത്തിൻ്റെ വലിപ്പം കൂടുന്നതിന് അനുസരിച്ച് ഉപയോഗിക്കുന്ന പൂക്കളുടെ എണ്ണത്തിലും മാറ്റം വരും. കൂടുതല്‍ പൂക്കള്‍ ഉപയോഗിച്ച് വലിയ പൂക്കളം തീര്‍ക്കുന്നതല്ല ഓണത്തിൻ്റെ രീതി. തൊടിയിലും പറമ്പിലും കാണുന്ന നാടന്‍ പൂക്കള്‍ വേണം പൂക്കളത്തെ അതിമനോഹരമാക്കാന്‍. മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നിവ ഉപയോഗിച്ചാണ് അനിഴം ദിനത്തില്‍ പൂക്കളമൊരുക്കേണ്ടത്.

ആറന്മുള വള്ളംകളി

ഓണത്തിൻ്റെ അഞ്ചാം നാളായ അനിഴം ദിനത്തിലാണ് ആറന്മുള വള്ളംകളി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. വള്ളംകളിക്ക് മുന്നോടിയായുള്ള ചുണ്ടന്‍വള്ളങ്ങളുടെ ജലസഞ്ചാരവും പരിശീലനവും ഈ ദിവസം നടക്കും. കേരള ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ് ആറന്മുള വള്ളംകുളി. പത്തനംതിട്ടയില്‍ പമ്പ നദിയുടെ തീരത്ത് ആറന്മമുള ക്ഷേത്രത്തിലെ ചടങ്ങുകളോട് അനുബന്ധിച്ചാണ് ആറന്മുള വള്ളംകുളി സംഘടിപ്പിക്കുന്നത്. അനിഴം ദിനത്തിലാണ് ഇവിടെ വള്ളംകളി ആഘോഷങ്ങള്‍ ആരംഭിക്കുക. ഈ ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിനത്തിലാണ് ആറന്മുള വള്ളംകളി. അതിന് തുടക്കം കുറിക്കുന്ന ദിവസം മാത്രമാണ് അനിഴം. ആറന്മുള വള്ളംകളി പോലെ തന്നെ ആറന്മുള സദ്യയും ഏറെ പ്രസിദ്ധമാണ്.

English Summary

As Onam celebrations begin, the traditional Pookkalam grows in size and variety each day. While Atham starts with simple Thumba flowers, the fifth day, Anizham, features a five-layered floral carpet. This auspicious day also marks the beginning of the historic Aranmula Boat Race preparations on the Pampa River.

Follow Us