Onam 2026 Uthradam: ഉത്രാടം നാളിലെ പൂക്കളം ഇങ്ങനെ വേണം!
Onam 2026 Uthradam Day Pookkalam:. ആദ്യ ദിവസമായ അത്തത്തിൽ ചുവന്ന പൂക്കൾ ഒന്നും പാടില്ല ചോതി വരുന്നത് മുതൽ മാത്രമാണ് ചെമ്പരത്തി പോലുള്ള വർണ്ണാഭമായ പൂക്കൾക്ക് അത്തപ്പൂക്കളത്തിൽ സ്ഥാനം ലഭിക്കുക. രണ്ടാം ദിവസം രണ്ടു പൂക്കൾ മൂന്നാം ദിവസം മൂന്ന് പൂക്കൾ എന്നിങ്ങനെ പൂക്കളം ഓരോ ദിവസം കഴിയുംതോറും വലുപ്പത്തിലും വർണ്ണത്തിലും മാറ്റങ്ങൾ വരുന്നു..........
അത്തം പത്തിന് തിരുവോണം ആണെങ്കിൽ ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. അത്തം പത്തിന് ഉത്രാടമാണ് . അത്തം തുടങ്ങി ഈ പതിനൊന്ന് ദിവസവും പൂക്കളം ഒരുക്കും. തൃക്കാക്കരയപ്പനെ എഴുന്നള്ളിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം. തൃക്കാക്കര വരെ പോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാത്തതിനാൽ ഓരോരുത്തരും അവരവരുടെ വീടിന്റെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി തന്നെ അതിൽ പ്രതിഷ്ഠിച്ചു ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് പൂക്കളത്തിന് പിന്നിലുള്ള ഐതിഹ്യം . അതിനാൽ തന്നെ ഓരോ ദിവസവും പൂക്കളം ഒരുക്കുന്നതിനും ഓരോ ചിട്ടകൾ ഉണ്ട്.
ഉത്രാടം ദിനത്തിലാണ് പൂക്കൾ പരമാവധി….
അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് പൂക്കളം ഒരുക്കുമ്പോൾ പ്രധാനമായി വേണ്ട പൂവ് തുമ്പ പൂവാണ്. ആദ്യ ദിവസമായ അത്തത്തിൽ ചുവന്ന പൂക്കൾ ഒന്നും പാടില്ല ചോതി വരുന്നത് മുതൽ മാത്രമാണ് ചെമ്പരത്തി പോലുള്ള വർണ്ണാഭമായ പൂക്കൾക്ക് അത്തപ്പൂക്കളത്തിൽ സ്ഥാനം ലഭിക്കുക. രണ്ടാം ദിവസം രണ്ടു പൂക്കൾ മൂന്നാം ദിവസം മൂന്ന് പൂക്കൾ എന്നിങ്ങനെ പൂക്കളം ഓരോ ദിവസം കഴിയുംതോറും വലുപ്പത്തിലും വർണ്ണത്തിലും മാറ്റങ്ങൾ വരുന്നു. അങ്ങനെ ഉത്രാടം ദിനത്തിലാണ് പൂക്കൾ പരമാവധി വലുപ്പത്തിൽ ഒരുക്കേണ്ടത്.
ALSO READ:ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം! ഈ പഴഞ്ചൊല്ലുകൾ കേട്ടിട്ടുണ്ടോ?
ചാണകം മെഴുകിയ നിലത്തോ മണ്ണുകൊണ്ട് നിർമ്മിക്കുന്ന പൂത്തറയിലോ പൂക്കളം ഇടുന്ന രീതിയും നിലവിലുണ്ട്. ഒന്നാം ഓണം മുതൽ നാലാം ഓണം വരെ നീളുന്ന ദിവസങ്ങളിൽ പൂക്കളത്തിന് ചുറ്റും അരിമാവ് കൊണ്ട് കോലം വരച്ചും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചും പൂക്കളം ഒരുക്കുന്ന വരും ഉണ്ട്. ഉത്രാടം ദിനത്തിൽ വട്ടത്തിലോ ചതുരത്തിലോ നമുക്ക് പൂക്കളമൊരുക്കാം. പരമാവധി നിറത്തിലുള്ള പൂക്കൾ ഇട്ടാണ് ഉത്രാടത്തിലെ പൂക്കളം ഒരുക്കേണ്ടത്. അതായത് നിരവധി വർണ്ണങ്ങളാൽ സുലഭമായ അത്തപ്പൂക്കളം. പണ്ടുകാലങ്ങളിൽ തുമ്പപ്പൂവ്, തെച്ചി, തുളസി, മുക്കുറ്റി, വാടാർമല്ലി തുടങ്ങിയ പൂക്കളൊക്കെ പൂക്കളത്തിൽ പ്രധാനികളായപ്പോൾ ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മനോഹരമായ മറ്റു പൂക്കളും അത്തപ്പൂക്കളത്തിൽ ഇടം നേടി.
ENGLISH SUMMARY
If Thiruvonam is celebrated on the tenth of Atham, this time it is Thiruvonam on the eleventh of Atham. Atham is the tenth of Uthradam. Starting from Atham, flower arrangements are made for these eleven days.