Onam 2026: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഓണാഘോഷം പൊടിപൊടിക്കും
Thiruvananthapuram Onam Traffic Restrictions 2026: ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം. ഓഗസ്റ്റ് 24 മുതല്‍ 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ആളുകള്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണാഘോഷ തിരക്കുകളിലേക്ക് തലസ്ഥാനനഗരി. സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം. ഓഗസ്റ്റ് 24 മുതല്‍ 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ആളുകള്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ഇവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല
മന്‍മോഹന്‍ ബംഗ്ലാവ്, വെള്ളയമ്പലം, പിഎച്ച്ക്യു, ആല്‍ത്തറ, മാനവീയം, കെല്‍ട്രോണ്‍, കനകക്കുന്ന്, മ്യൂസിയം, കോര്‍പറേഷന്‍, എആര്‍ ക്യാമ്പ്, കോര്‍പറേഷന്‍ പരിസരം, കനകനഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ്, ടിടിസി എന്നീ റോഡുകളുടെ ഇരുവശങ്ങളും ഇരുവശവും അടിയന്തിര റൂട്ടുകള്‍ ആയതിനാല്‍ തന്നെ ഇവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല.
പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തി പോകുന്നവര്‍ തങ്ങളുടെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ വാഹനത്തില്‍ വെക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.
എവിടെയെല്ലാം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം?
ഇരുചക്ര വാഹനങ്ങള്‍- ടഗോര്‍ തിയറ്റര്‍, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, പിഎംജി പിഡബ്ല്യുഡി കോമ്പൗണ്ട്, കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.
നാലുചക്ര വാഹനങ്ങള്‍- വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ഒബ്‌സര്‍വേറ്ററി ഹില്‍സ്, കോര്‍പറേഷന്‍ ഓഫീസ് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, ആര്‍ട്‌സ് കോളജ് ഗ്രൗണ്ട്, സാഫല്യം കോംപ്ലക്‌സ് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, സംസ്‌കൃത കോളജ് ഗ്രൗണ്ട്, കേരള സര്‍വകലാശാല ഓഫീസ് പരിസരം, യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്, വഴുതക്കാട് വിമന്‍സ് കോളേജ് ഗ്രൗണ്ട്, സംഗീത കോളേജ് ഗ്രൗണ്ട്, മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ട്, ടിടിസി കോളേജ് ഗ്രൗണ്ട്, എസ്എംവി സ്‌കൂള്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂര്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, കെഎസ്ആര്‍ടിസി മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, ചാല ബോയ്‌സ്, ചാല ഗേള്‍സ് സ്‌കൂള്‍ ഗ്രൗണ്ടുകള്‍ എന്നിവ നാലുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി ഉപയോഗിക്കാം.
Also Read: Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ…ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം
കാട്ടാക്കട, മലയിന്‍കീഴ്, തിരുമല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരുമല എഎംഎച്ച്എസ്എസ്, സെവന്‍ത് ഡേ സ്‌കൂള്‍, പൂജപ്പുര എല്‍ബിഎസ് സെന്റര്‍ ഗ്രൗണ്ടുകള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കാം. നെടുമങ്ങാട് ഭാഗത്തുനിന്നുള്ളവര്‍ക്ക് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്, ഉദിയന്നൂര്‍ ദേവീക്ഷേത്രം എന്നിങ്ങനെയുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളുമുണ്ട്.
നെയ്യാറ്റിന്‍കര ഭാഗത്തുനിന്നുള്ളവര്‍ക്ക് ആറ്റുകാല്‍ ക്ഷേത്രം, ചാല ബോയ്‌സ്, ചാല ഗേള്‍സ്, മോഡല്‍ സ്‌കൂള്‍, തൈക്കാട് ടിടിസി ഗ്രൗണ്ടാണ് പാര്‍ക്കിങ്ങിനായി ഒരുക്കിയിട്ടുള്ളത്. തിരുവല്ലം ഭാഗത്തുനിന്നുള്ളവര്‍ക്ക് മണക്കാട് എച്ച്എസ്എസ്, ഫോര്‍ട്ട് ഹൈസ്‌കൂള്‍, കിഴക്കേകോട്ട സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടുകളിലും വാഹനം പാര്‍ക്ക് ചെയ്യാവുന്നതാണ്. ഉള്ളൂര്‍, എംസി റോഡ് ഭാഗത്തുനിന്നുള്ളവര്‍ക്ക് എംജി കോളേജ് ഗ്രൗണ്ടും കഴക്കൂട്ടം ഭാഗത്തുനിന്നുള്ളവര്‍ക്ക് കാര്യവട്ടം സര്‍വകലാശാല ക്യാമ്പസ്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ടുകളും ഉപയോഗിക്കാമെന്നാണ് നിര്‍ദേശം.
English Summary
Onam 2026 celebrations in Thiruvananthapuram will lead to traffic restrictions from August 24 to 30. Several roads may have diversions during the celebrations. Commuters can check the designated parking areas and alternate routes before travelling. The restrictions are aimed at managing traffic and ensuring smooth Onam celebrations in the city.