Onam Train Booking: ഓണത്തിന് ഇപ്പോഴേ ഓടേണ്ടിവരും! ട്രെയിനിൽ ടിക്കറ്റില്ല; വെയിറ്റിംഗ് ലിസ്റ്റ് കണ്ട് കണ്ണ് തള്ളി യാത്രക്കാർ
Onam Train Booking From Bengaluru to Kerala: നിലവിലെ വെയിറ്റിംഗ് ലിസ്റ്റ് നമ്പറുകൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് അന്യ സംസ്ഥാനത്തുള്ള മലയാളികൾ. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ ഓഗസ്റ്റ് 21ലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ മിനിറ്റുകൾക്കുള്ളിലാണ് ടിക്കറ്റുകൾ തീർന്ന് കിട്ടയത്. ബെംഗളൂരു മലയാളികളെ നിരാശരാക്കിയാണ് ടിക്കറ്റ് ബുക്കിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. തിരുവോണം ഓഗസ്റ്റ് 26ന് ആണെങ്കിലും വെള്ളിയാഴ്ചയായ 21നാണ് കൂടുതൽ പേർ നാട്ടിലേക്ക് മടക്കാൻ കാത്തിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: ഓണത്തിന് ഇനിയും രണ്ടു മാസം കൂടിയുണ്ടെങ്കിലും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ ഇപ്പോഴേ നെട്ടോട്ടത്തിലാണ്. ഈ വർഷത്തെ ഓണക്കാല യാത്രാ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ പ്രധാന ട്രെയിനുകളിലെല്ലാം ടിക്കറ്റുകൾ തീർന്നുകഴിഞ്ഞു. നിലവിലെ വെയിറ്റിംഗ് ലിസ്റ്റ് നമ്പറുകൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് അന്യ സംസ്ഥാനത്തുള്ള മലയാളികൾ. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ ഓഗസ്റ്റ് 21ലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ മിനിറ്റുകൾക്കുള്ളിലാണ് ടിക്കറ്റുകൾ തീർന്ന് കിട്ടയത്. ബെംഗളൂരു മലയാളികളെ നിരാശരാക്കിയാണ് ടിക്കറ്റ് ബുക്കിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
തിരുവോണം ഓഗസ്റ്റ് 26ന് ആണെങ്കിലും വെള്ളിയാഴ്ചയായ 21നാണ് കൂടുതൽ പേർ നാട്ടിലേക്ക് മടക്കാൻ കാത്തിരിക്കുന്നത്. 22ലെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രതിദിന ട്രെയിനുകളായ കെഎസ്ആർ ബെംഗളൂരു– കന്യാകുമാരി എക്സ്പ്രസ്, മൈസൂരു– തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്. മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു– കോഴിക്കോട് എക്സ്പ്രസിൽ മാത്രമാണ് ടിക്കറ്റുകൾ ബാക്കിയുണ്ടായിരുന്നത്.
ALSO READ: ബെംഗളൂരു യാത്രയ്ക്ക് വെറും 4 മണിക്കൂര്‍; വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലൂടെ പോകാമിനി
ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളിലെ സ്ലീപ്പർ, എസി ക്ലാസുകളിൽ ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കകം തന്നെ ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലേക്ക് മാറി. പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് നമ്പർ 200-300 കടന്നിരിക്കുകയാണ്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ ഐടി നഗരങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കാണ് ഈ അവസരം കൂടുതൽ തിരിച്ചടിയായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ നാട്ടിലേക്ക് പുറപ്പെടേണ്ട ട്രെയിനുകളിലാണ് ഏറ്റവും കൂടുതൽ തിരക്ക്.
പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ
- യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസം രാവിലെ 10 മണിക്ക് (എസി ക്ലാസ്), 11 മണിക്ക് (നോൺ-എസി) ആരംഭിക്കുന്ന തത്കാൽ കോട്ട വഴി ടിക്കറ്റ് നോക്കാവുന്നതാണ്. വലിയ ഡിമാൻഡ് ഉള്ളതിനാൽ മിനിറ്റുകൾക്കുള്ളിൽ ഇതും തീരാൻ സാധ്യതയുണ്ട്.
- കേരള, കർണാടക, തമിഴ്നാട് കെഎസ്ആർടിസി വകുപ്പുകൾ ഓണക്കാലത്ത് അന്തർസംസ്ഥാന റൂട്ടുകളിൽ പ്രത്യേക ബസ് സർവീസുകൾ നടത്താറുണ്ട്. ഇതിന്റെ ബുക്കിങ് ആരംഭിക്കുമ്പോൾ തന്നെ സീറ്റുകൾ ഉറപ്പാക്കുക.
- തിരക്ക് പരിഹരിക്കാൻ റെയിൽവേ മിക്കപ്പോഴും അവസാന നിമിഷം ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാറുണ്ട്. റെയിൽവേയുടെ അറിയിപ്പുകൾ കൃത്യമായി ഫോളോ ചെയ്താൽ സ്പെഷ്യൽ ട്രെയിൻ ബുക്ക് ചെയ്യാനാകും.
വിമാന ടിക്കറ്റ് മുൻകൂട്ടി എടുക്കാം
കേരളത്തിലേക്കുള്ള വിമാന സർവീസുകളിൽ ഓണ സീസണിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21ന് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 3,900– 4,500 രൂപയും തിരുവനന്തപുരത്തേക്ക് 4,500– 6,000 രൂപയും കോഴിക്കോട്ടേക്ക് 3,200– 4,500 രൂപയും കണ്ണൂരിലേക്ക് 3,600– 5,500 രൂപയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്. അതിനാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. തിരക്ക് ഒഴിവാക്കാൻ ഇപ്പോഴേ ബുക്ക് ചെയ്യുന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമായിരിക്കും. കൂടാതെ ഓണം അടുക്കുമ്പോൾ ടിക്കറ്റ് നിരക്ക് കൂടാനുള്ള സാധ്യതയും ഉണ്ട്.
English Summary:
All Onam seasons faces massive train ticket shortages and less availability due to rush. In Same Onam 2026 faces Bengaluru to Kerala train ticket shortage and massive waiting lists. Check the Onam travel updates and train status.