AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Greenfield Highway: ബെംഗളൂരു യാത്രയ്ക്ക് വെറും 4 മണിക്കൂര്‍; വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലൂടെ പോകാമിനി

Bengaluru-Vijayawada Journey to Get Quicker With Upcoming Greenfield Highway: 343 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് സ്‌ട്രെച്ചും ഇടനാഴിയുടെ രണ്ട് അറ്റത്തും ബ്രൗണ്‍ഫീല്‍ഡ് നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇടയിലുള്ള ദൂരം 100 കിലോമീറ്ററിലധികം കുറയുന്നതാണ്.

Bengaluru Greenfield Highway: ബെംഗളൂരു യാത്രയ്ക്ക് വെറും 4 മണിക്കൂര്‍; വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലൂടെ പോകാമിനി
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 23 Jun 2026 | 11:09 AM

ബെംഗളൂരു: ആന്ധ്രാപ്രദേശിനെയും കര്‍ണാടകയെയും ബന്ധിപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുന്ന പാതയാണ് ബെംഗളൂരു-കഡപ്പ-വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേ. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള കണക്ടിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക-വ്യാവസായിക മേഖലകള്‍ക്ക് ഉണര്‍വേകാനും ഈ പാതയ്ക്ക് സാധിച്ചേക്കും. കൂടുതല്‍ നിക്ഷേപങ്ങള്‍ ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലേക്ക് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ നിക്ഷേപം എത്തുമെന്ന പ്രതീക്ഷയും അധികൃതര്‍ക്കുണ്ട്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച് എന്‍എച്ച് 544ജിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കര്‍ണാടക-ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലുള്ള കൊഡികൊണ്ടയ്ക്ക് സമീപമുള്ള എന്‍എച്ച് 44 നെ അഡാങ്കിക്ക് സമീപമുള്ള എന്‍എച്ച് 16 മായി ബന്ധിപ്പിച്ച്, വിജയവാഡയിലേക്ക് കണക്ട് ചെയ്യും.

343 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് സ്‌ട്രെച്ചും ഇടനാഴിയുടെ രണ്ട് അറ്റത്തും ബ്രൗണ്‍ഫീല്‍ഡ് നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇടയിലുള്ള ദൂരം 100 കിലോമീറ്ററിലധികം കുറയുന്നതാണ്. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ ലമയം നാല് മണിക്കൂര്‍ വരെയായി കുറയുമെന്നും അധികൃതര്‍ അറിയിച്ചു.

ഏതുവഴി കടന്നുപോകുന്നു?

പുലിവെണ്ടുല, വെമുല, വെമ്പള്ളി, കമലപുര, മൈഡുകുരു, പോരുമാമില്ല എന്നിവ ഉള്‍പ്പെടെയുള്ള ആന്ധ്രാപ്രദേശിലെ 12 മണ്ഡലങ്ങളിലൂടെയാണ് ബെംഗളൂരു-വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്നത്. ഏകദേശം 123.5 കിലോമീറ്റര്‍ ഭാഗം ആന്ധ്രാപ്രദേശിലൂടെ പോകും. അതിനാല്‍ തന്നെ സംസ്ഥാനത്തിന് വലിയ നേട്ടം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

കഡപ്പ ജില്ല പരിധിക്കുള്ളില്‍ 5,300 കോടിയിലധികം രൂപയുടെ ആറ് നിര്‍മാണ പാക്കേജുകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഭൂമി ഏറ്റെടുക്കല്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ടെന്നും ജില്ല അധികൃതര്‍ അറിയിച്ചു. ഇടനാഴിയിലെ 17 ഇന്റര്‍ചേഞ്ചുകളില്‍ ഏഴെണ്ണം നാല് വഴിയോര കേന്ദ്രങ്ങളും കഡപ്പയിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Also Read: Bengaluru Bidadi Township: ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനോട് വിടപറയാം; ബിഡദി ടൗണ്‍ഷിപ്പ് വരുന്നതോടെ കഥയാകെ മാറും

വന്‍ നേട്ടം പിന്നാലെ

ഹിന്ദുപുരം, കൊപ്പര്‍ത്തി എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വ്യാവസായിക നോഡുകളിലേക്ക് നേരിട്ട് കണക്ടിവിറ്റ് സാധ്യമാക്കുന്ന ഈ പാത ചരക്ക് നീക്കം മെച്ചപ്പെടുത്താനും ലോജിസ്റ്റിക് ചെലവ് കുറയ്ക്കാനും സഹായിക്കുംം. തുറമുഖങ്ങളിലേക്കും വിപണികളിലേക്കും മെച്ചപ്പെട്ട പ്രവേശനം ലഭിക്കുന്നത് റായലസീമ മേഖലയില്‍ പുതിയ വ്യാവസായിക നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

14 പാക്കേജുകളിലായാണ് പദ്ധതിയുടെ നിര്‍മാണം. അതിനാല്‍ തന്നെ ഒന്നിലധികം മേഖലകളില്‍ റോഡിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നുണ്ട്. അതിവേഗം സുരക്ഷിതമായ യാത്ര ഒരുക്കാനായി അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, ക്ലോസ്ഡ് ടോളിങ് സിസ്റ്റം, തുരങ്കങ്ങള്‍, ഇന്റര്‍ചേഞ്ചുകള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള വഴിയോര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും.

ബെംഗളൂരു-കഡപ്പ-വിജയവാഡ ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കര്‍ണാടകയും ആന്ധ്രാപ്രദേശും തമ്മിലുള്ള സാമ്പത്തിക-വ്യാവസായിക ബന്ധം കൂടുതല്‍ ശക്തിപ്പെടും. ഇതോടൊപ്പം ടൂറിസം സാധ്യതകള്‍ വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്. കഡപ്പയില്‍ പുതിയ സാമ്പത്തിക കേന്ദ്രങ്ങള്‍ തുറക്കാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്നു. തൊഴില്‍, ബിസിനസ് സാധ്യതകളും ഈ ഹൈവേ വര്‍ധിപ്പിക്കുന്നതാണ്. യാത്ര സമയം കുറയ്ക്കുന്നത് ആളുകള്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനും സഹായിക്കും.

English Summary

The proposed Vijayawada Greenfield Highway is expected to enhance road connectivity and reduce travel time significantly. Once completed, the project could make travel between Bengaluru and Vijayawada faster, benefiting commuters, businesses and regional development.

Follow Us