Onam Celebrations: ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും; ആസിഫ് അലി മുഖ്യാതിഥി

Onam Week Celebrations Conclude Today: വർണാഭമായ സമാപന ഘോഷയാത്ര വൈകിട്ട് അഞ്ച് മണിക്ക് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയിൽ ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കും. ഘോഷയാത്ര, ഉപരാഷ്ട്രപതിയുടെ സന്ദർശനം എന്നിവയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Onam Celebrations: ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും; ആസിഫ് അലി മുഖ്യാതിഥി

പ്രതീകാത്മക ചിത്രം

Updated On: 

30 Aug 2026 | 08:05 AM

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണാഭമായ സമാപന ഘോഷയാത്ര വൈകിട്ട് അഞ്ച് മണിക്ക് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയിൽ ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കും. ഘോഷയാത്ര, ഉപരാഷ്ട്രപതിയുടെ സന്ദർശനം എന്നിവയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണാഘോഷം ഘോഷയാത്ര

വൈകുന്നേരം അഞ്ചിന് ലോക്ഭവനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും. വെള്ളയമ്പലം മാനവീയം വീഥിയുടെ സമീപത്തെ വയലാറിന്റെ പ്രതിമയ്ക്ക് മുന്നിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ തുടങ്ങിയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരാകും. കേരളത്തിന്റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്‌കരിക്കുന്ന 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരക്കും.

ലോക്ഭവനിൽ നിന്ന് ആരംഭിക്കുന്ന സമാപന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി സഞ്ചരിച്ച് കിഴക്കേക്കോട്ടയിൽ അവസാനിക്കും. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കേരളത്തിന്റെ പാരമ്പര്യം, സാംസ്കാരിക മഹിമ, വളർച്ച, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ പ്രമേയമാക്കി 69-ഓളം നിശ്ചലദൃശ്യങ്ങളും ഇൻസ്റ്റലേഷനുകളും അണിനിരക്കും.

ALSO READ: വഞ്ചപ്പാട്ടിൻ്റെ ഈരടികളുമായി ഇന്ന് ആറന്മുള വള്ളംകളി; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ

നാടൻ കലകളും തനത് രൂപങ്ങളും ഉൾപ്പെടെ 99-ഓളം കലാരൂപങ്ങൾ അണിനിരക്കും. പുലിക്കളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് പൊലിമ കൂട്ടും. തമിഴ്നാട്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കലാകാരന്മാരുടെ പ്രത്യേക പ്രകടനങ്ങളും ഇത്തവണത്തെ ഘോഷയാത്രയുടെ പ്രധാന ആകർഷണമായിരിക്കും.

വിപുലമായ ജനപങ്കാളിത്തം

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇത്തവണത്തെ ഓണം വാരാഘോഷം വൻ വിജയമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ 35 വേദികളിലായി 3,000-ത്തിലധികം കലാകാരന്മാർ അണിനിരന്നു. സംസ്ഥാനത്തൊട്ടാകെ 100-ലധികം വേദികളിലായി നടന്ന 170-ഓളം പരിപാടികളിൽ 8,000-ത്തിലേറെ കലാകാരന്മാർ പങ്കെടുത്തു.

പടയണി, തെയ്യം, മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, അർജുന നൃത്തം, തിറ തുടങ്ങി കേരളത്തിന്റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങൾ കാണികൾക്ക് പുതിയ അനുഭവമായി. ഇതിന് പുറമെ കോവളം ഉൾപ്പെടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലും ഇത്തവണ ആഘോഷങ്ങൾ ഒരുക്കിയിരുന്നു. കനകക്കുന്നിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലും വ്യാപാര മേളയും വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ബോധവൽക്കരണ പരിപാടികൾക്കും ഓണാഘോഷ വേദികൾ പ്രയോജനപ്പെടുത്തി.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഗുളിക ഭക്ഷണത്തിന് മുമ്പ് വേണം: ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് പീഡനക്കേസ് പ്രതി; കണ്ണൂരിൽ കാപ്പ തടവുകാരന് കുത്തേറ്റു
Aranmula Vallamkali 2026: വഞ്ചിപ്പാട്ടിൻ്റെ ഈരടികളുമായി ഇന്ന് ആറന്മുള വള്ളംകളി; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ
Kerala Weather Update: മഴ തോർന്നിട്ടില്ല! സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഏതെല്ലാം ജില്ലകളിൽ?
മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ നിന്നുള്ള നാൽപ്പതോളം വിദ്യാർഥികൾക്ക് ഛർദി, തലകറക്കം
കേരള പോലീസിന്റെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കോടിയുടെ മയക്കുമരുന്നുമായി 3 പേർ പിടിയിൽ
Swalih Valanchery: പരിമിതികളെ ആത്മവിശ്വാസം കൊണ്ട് തോല്‍പിച്ച യൂട്യൂബര്‍; സ്വാലിഹ് വളാഞ്ചേരി വിടവാങ്ങി
ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ