AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി ട്വന്റി സ്ഥാനാർത്ഥി; കൊടുങ്ങല്ലൂരിൽ മത്സരിക്കും

Kerala Assembly Election 2026: എൻഡിഎയുടെ സഖ്യ കക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി ട്വന്റിയുടെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2021ൽ തന്നെ വർഗീസ് ജോർജ് 20 അംഗത്വം എടുത്തിരുന്നു....

Kerala Assembly Election 2026: ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി ട്വന്റി സ്ഥാനാർത്ഥി; കൊടുങ്ങല്ലൂരിൽ മത്സരിക്കും
GeorgeImage Credit source: Social Media
Ashli C
Ashli C | Published: 17 Mar 2026 | 11:06 AM

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകൻ ട്വന്റി ട്വന്റി സ്ഥാനാർത്ഥി. കൊടുങ്ങല്ലൂർ മണ്ഡലത്തിലാണ് ഉമ്മൻചാണ്ടിയുടെ മകൾ ‌മറിയ ഉമ്മന്റെ ഭർത്താവായ വർഗീസ് ജോർജ് കളത്തിൽ ഇറങ്ങുക. എൻഡിഎയുടെ സഖ്യ കക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി ട്വന്റിയുടെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2021ൽ തന്നെ വർഗീസ് ജോർജ് 20 അംഗത്വം എടുത്തിരുന്നു.

പാർട്ടി ഉപദേശക സമിതി ചെയർമാനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ആയിരുന്നു വർഗീസ് ജോർജിന അംഗത്വം നൽകി സ്വീകരിച്ചത്. ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങളോടുള്ള മറിച്ച് ട്വന്റി 20യുടെ പ്രവർത്തനങ്ങളോടുള്ള താല്പര്യമാണ് ഈ പാർട്ടിയി്ല‍ ചേരാനായി തന്നെ സ്വാധീനിച്ചതെന്ന് ജോർജ് നേരത്തെ പ്രതികരണം നടത്തിയിരുന്നു.

ALSO READ:മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന്; വേങ്ങരയില്‍ കെ.എം. ഷാജി?

നേരത്തെ 20 ഉപദേശ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല നിലവിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ആണ് വർഗീസ് ജോർജ്. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ എൻഡിഎയും സീറ്റിനു വേണ്ടിയുള്ള പിടിവലിപ്പോഴും തുടരുകയാണ്.. ഈ അവസാന നിമിഷത്തിൽ സീറ്റിനുവേണ്ടി പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നത്.

Follow Us